Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൂസ്.. അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ? ആര് പറഞ്ഞ് വിട്ടതാണ്?' തുറന്നടിച്ച് എലിസബത്ത് ഉദയൻ

സോഷ്യൽ മീഡിയയിൽ തന്റെ വീഡിയോകൾക്ക് താഴെ സ്ഥിരമായി ഒരേ അക്കൌണ്ടുകളിൽ നിന്ന് മോശം കമന്റുകൾ വരുന്നതിൽ സംശയം പ്രകടിപ്പിച്ച് നടൻ ബാലയുടെ മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ. നെഗറ്റീവ് കമന്റുകളുടെ സ്ക്രീൻ ഷോട്ടുകളും എലിസബത്ത് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസങ്ങൾക്കിടെ ഒരേ ആളുടെ തന്നെ ഇത്തരത്തിലുളള നിരവധി കമന്റുകളാണ് വരുന്നത് എന്നും ചിലവ കാണുമ്പോൾ ഒരാളുടെ മുഖമാണ് ഓർമ വരുന്നത് എന്നും എലിസബത്ത് പറയുന്നു.

എലിസബത്തിന്റെ വാക്കുകൾ: '' സ്ഥിരമായി തന്നെ കളിയാക്കുന്ന ഒരാളുടെ കമന്റുകളാണ് ഇത്. ആരെങ്കിലും പറഞ്ഞിട്ടാണോ അതോ നോര്‍മല്‍ സാഡിസത്തിന്റെ ഭാഗമായി ചെയ്യുന്നതാണോ എന്നൊന്നും അറിയില്ല. നെഗറ്റീവ് കമന്റുകളൊക്കെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെക്കാറുണ്ട്. കുറേ കേസുണ്ട്. ഈ മനുഷ്യന്റെ സ്‌ക്രീന്‍ഷോട്ട് കുറേ കയ്യിലുണ്ട്. തന്റെ വീഡിയോകളിലെല്ലാം ഇയാള്‍ കമന്റ് ചെയ്യാറുണ്ട്.

elizabeth

താന്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇട്ടിരുന്നു. ഹൈദരാബാദ് പോയപ്പോള്‍ നടന്‍ വെങ്കിടേഷിനെ കണ്ടിരുന്നു. ഫോട്ടോ എടുക്കാന്‍ പറ്റിയില്ല, അദ്ദേഹം സമ്മതിച്ചില്ല എന്നായിരുന്നു ആ വീഡിയോയില്‍ പറഞ്ഞിരുന്നത്. അതിന് തന്നെ കളിയാക്കിക്കൊണ്ട്, ഇനി അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ എന്നും അയാളെ നാണം കെടുത്താന്‍ വേണ്ടിയാണോ വീഡിയോ എന്നത് പോലുളള കമന്റുകളാണ് വന്നിട്ടുളളത്.

2 മാസത്തോളമായി ഇയാള്‍ തന്റെ വീഡിയോകളില്‍ നെഗറ്റീവ് കമന്റുകള്‍ സ്ഥിരമായി ഇടുന്നുണ്ട്. എന്താണ് ഇയാള്‍ക്ക് ഇതിലുടെ സുഖം ലഭിക്കുന്നത് എന്ന് അറിയില്ല. മുമ്പൊക്കെ നെഗറ്റീവ് കമന്റുകള്‍ വരുമ്പോള്‍ ഡിലീറ്റ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യും. ഇപ്പോള്‍ അതൊന്നും ചെയ്യാറില്ല. അവിടെ കിടക്കട്ടെ എന്ന് കരുതും. സെയിം പ്രൊഫൈലില്‍ നിന്ന് എത്ര തവണ വരുന്നു എന്ന് കാണാല്ലോ. രണ്ട് മൂന്ന് കമന്റ് കാണുമ്പോള്‍ തന്നെ മനസ്സിലാകും അത് ആര് പറഞ്ഞ് വിട്ടിട്ട് എഴുതുന്നതാണ് എന്ന്.

ഒരു നടനെ കാണുമ്പോള്‍ ഒരു ആരാധിക പോയി ഫോട്ടോ എടുക്കുന്നതില്‍ ഇത്ര വലിയ തെറ്റുണ്ട് എന്ന് കരുതുന്നില്ല. എയര്‍പോര്‍ട്ടില്‍ വെച്ച് വെങ്കിടേഷിനെ കണ്ടപ്പോള്‍ മാന്യമായി ഒരു ഫോട്ടോ എടുക്കാന്‍ ചോദിച്ചു. അദ്ദേഹം മാന്യമായി ഇല്ലെന്ന് പറഞ്ഞു. അതില്‍ ഇത്രമാത്രം കുഴപ്പം കണ്ട് പിടിക്കാന്‍ എന്താണുളളത്.. വെങ്കിടേഷിന് ബുദ്ധി ഉണ്ട്, ദയവ് ചെയ്ത് അടുത്ത കെണി ഒരുക്കരുത് എന്നാണ് കമന്റ്. ഒരാളെ പെടുത്തിയിട്ട് വേറെ ഒരാള്‍ക്ക് കെണി ഒരുക്കുന്നു എന്നത് പോലെയാണ് പറയുന്നത്.

താന്‍ ചോദിച്ചു, നിങ്ങള്‍ക്ക് മാസ ശമ്പളം ആണോ അതോ ദിവസ ശമ്പളം ആണോ എന്ന്. അപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു. എന്തോ ഫ്രസ്‌ട്രേഷന്റെ ഭാഗമായിട്ടാണ് ഇത്തരം കമന്റുകള്‍ വരുന്നത് എന്നാണ് തോന്നുന്നത്. ഇയാള്‍ നിരന്തരം തന്നെ ലൂസ് എന്ന് വിളിക്കുന്നുണ്ട്. അത് കാണുമ്പോള്‍ അങ്ങനെ വിളിക്കുന്ന മറ്റൊരാളെ ആണ് ഓര്‍മ്മ വരുന്നത്. പേടിച്ചിട്ട് കുറേ കാലം മിണ്ടാതിരുന്നു.

നാണം കെടുത്തിയിട്ടും മിണ്ടാതിരുന്നത് വേറെ ആര്‍ക്കും ഒരു കുഴപ്പം വരണ്ട എന്ന് കരുതിയാണ്. പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. അത് കഴിയുമ്പോള്‍ ആളുകള്‍ പ്രതികരിച്ച് പോകും. പക്ഷേ താന്‍ പ്രതികരിച്ചതിനൊന്നും ഒരു റിസള്‍ട്ട് കിട്ടിയിട്ടില്ല. താന്‍ പ്രതികരിക്കില്ല എന്ന് കരുതിയാണ് അവര്‍ ഓരോന്ന് ചെയ്യുന്നത്. പോലീസ് സ്‌റ്റേഷനില്‍ കയറുമെന്നോ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നോ ഈ ജന്മം ഉണ്ടാകുമെന്ന് കരുതിയതല്ല. നമുക്ക് കാണാം. ആ വ്യക്തിയുമായി നേരിട്ട് സംസാരിച്ചിട്ടുളളത് പോലെയാണ് പല കമന്റുകളും തോന്നുന്നത്. ഭീഷണി പോലെയാണ് തോന്നുന്നത്, എലിസബത്ത് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+