Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പണിയാന്‍ പറയുന്നത് ആണല്ലോ: അതുകൊണ്ട് അതെല്ലാം പ്രോല്‍സാഹിപ്പിക്കണമെന്ന നയമാണ്: ശാന്തിവിള ദിനേശ്

ദിലീപിന്റെ പുതിയ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പിന്തുണച്ച് എത്തിയ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും നേരിടേണ്ടി വന്നത്. വിമർശനം ശക്തമായതോടെ തന്റെ ഭാഗം എംഎ ബേബി വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തേയും എം എ ബേബിക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെതിരെ പതിവുപോലെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.

ഈ പരിപാടിയിലൂടെ മറ്റൊരു ശത്രുവിനേക്കൂടി ഞാന്‍ ഉണ്ടാക്കുകയാണ്. ദിലീപ് നടിയെ ആക്രമിച്ച കേസിൽ പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ തുടരും പ്രോഗ്രാമുകളും വാർത്തകളും സൃഷ്ടിച്ച ഏതാണ്ട് എല്ലാ പത്രക്കാരും ഒന്നുകിൽ ടാക്സ് അടയ്ക്കാനായി ദിലീപിനോട് രണ്ടു കോടി രൂപ കടം ചോദിച്ചപ്പോൾ കിട്ടാത്തവന്‍ ആയിരിക്കും അല്ലെങ്കില്‍ മറ്റൊരു സിനിമാക്കാരന്റെ എർത്തായിരിക്കും.

dileep

അതുമല്ലെങ്കിൽ ഒരുത്തന്‍ സ്വയം വയറ്റില്‍പിഴപ്പിന് വേണ്ടി തട്ടിക്കൂട്ടിയ ഒരു സംഘടനുണ്ട്. ആ സംഘടനയുടെ ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള അവാർഡ് ദിലീപിന് തരാം, അത് ദിലീപ് വന്ന് വാങ്ങണം, അങ്ങനെ ചെയ്താലേ എനിക്ക് സ്പോണ്‍സറെ കിട്ടുമെന്ന് പറഞ്ഞു. അയ്യോ എനിക്ക് അങ്ങനെ വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവരും ശത്രുക്കളായി. എല്ലാവരേയും എനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറയുന്നു.

ഏഷ്യനെറ്റില്‍ നിന്നും പുറത്ത് വന്ന് സ്വന്തം യൂട്യൂബ് ചാനല്‍ നടത്തുന്ന ഒരു വ്യക്തിയുണ്ട്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്ന ചിത്രം പൊട്ടിപ്പൊളിഞ്ഞെന്ന് പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു എപ്പിസോഡ് ചെയ്തത്. എന്തോ നിധി കിട്ടുമ്പോലെയായിരുന്നു അദ്ദേഹം അത് ചെയ്തത്. ഇതിന് പിന്നാലെയാണ് പടം കണ്ട് മികച്ച അഭിപ്രായം പറഞ്ഞ എം എ ബേബി സഖാവിനെ മുന്നില്‍ നിർത്തി സദാചാര പ്രസംഗവുമായി വീണ്ടും വന്നിരിക്കുന്നത്.

ഒരു പുതിയ സംവിധായകന്‍ ചെയ്ത, ആനുകാലികമായ വിഷയം സംസാരിക്കുന്ന സിനിമ നല്ല രസമുണ്ട് എന്ന് പറഞ്ഞതിന് ആരൊക്കെയോ എംഎ ബേബിയുടെ തലയില്‍ തീ കോരിയിടുകയും അദ്ദേഹം തിരുത്തുകയും ചെയ്തു. അത് അങ്ങ് ആഘോഷിക്കുകയാണ് ഇപ്പോള്‍ അയാള്‍. മറ്റൊരു മാധ്യമപ്രവർത്തകന്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പള്‍സർ സുനിയെന്ന കേസിലെ ഒന്നാം പ്രതിയെ വെളുപ്പിക്കാനായി പാർക്കില്‍ കൊണ്ടുപോയി രഹസ്യമാണെന്ന രീതിയില്‍ ചില കാര്യങ്ങളൊക്കെ ചിത്രീകരിച്ചത്. അതൊന്നും ഞാന്‍ ഈ പറയുന്ന മുന്‍ മാധ്യമപ്രവർത്തകന് വിഷയം അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കാരണം അതൊക്കെ ദിലീപിനെ പണിയാന്‍ പറയുന്നത് അല്ലേ. അതിനാല്‍ തന്നെ അത് നമ്മള്‍ പ്രോല്‍സാഹിപ്പിക്കേണ്ടത് ആണെന്ന മനോഭാവമാണ് പുള്ളിയുടേതെന്ന് തോന്നുന്നു. എന്തായാലും റിപ്പോർട്ടർ ടിവിയുടെ ആ ഒളിക്യാമറ നാടകം ക്ലച്ച് പിടിച്ചില്ല. മറ്റ് മാധ്യമങ്ങളൊന്നും അത് വലിയ രീതിയില്‍ ഏറ്റെടുത്തില്ല. നികേഷ് കുമാറിന് വേണ്ടി പണ്ട് ഹൈദർ എന്ന മാധ്യമപ്രവർത്തകന്‍ ചെയ്ത് പണിയാണ് ഇപ്പോള്‍ അരുണ്‍കുമാറിന് വേണ്ടി റോഷിപാല്‍ ചെയ്യുന്നത്. ഇതൊന്നും ആരും കാണില്ല.

മറ്റുള്ളവരുടെ അഭിപ്രായം കേട്ടം സ്വന്തം നിലപാട് തിരുത്തുന്നത് ശരിയല്ല സഖാവേ എന്നാണ് എംഎ ബേബിയോട് പറയാനുള്ളത്. എനിക്ക് അദ്ദേഹത്തോട് പൂർണ്ണ ബഹുമാനമാണ്. ഏത് കൊടികെട്ടിയവന്‍ പറഞ്ഞാലും ഞാന്‍ ആ അഭിപ്രായത്തില്‍ നിന്നും മാറില്ലെന്ന് പറയാന്‍ സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബേബി സഖാവ് തയ്യാറാകണം. അങ്ങനെ തയ്യാറാകാത്തതില്‍ അമർഷം ഉണ്ടെന്ന കാര്യം ഞാന്‍‌ ഒളിച്ചുവെക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+