Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ അറസ്റ്റ് ചെയ്യുന്ന സീൻ, അതിൽ നിന്ന് പുറത്തുകടക്കാൻ മഞ്ജു വാര്യർ ഒരുപാട് കഷ്ടപ്പെട്ടു'

അഭിനയം , ഛായാഗ്രാഹണം, നിർമ്മാണം, സംവിധാനം അങ്ങനെ എല്ലാ രംഗത്തും കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് പി ശ്രീകുമാർ. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ നടൻമാർക്കൊപ്പമുള്ള സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന താരങ്ങളായി എത്തിയ കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ചായിരുന്നു സുകുമാർ സംസാരിച്ച് തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ -' കഥ പറയുമ്പോൾ എന്ന സിനിമയിൽ മമ്മൂട്ടി നടത്തുന്ന അവസാന പ്രസംഗം ഒറ്റടേക്കിലാണ് എടുത്തത്. രണ്ട് കാമറ വെച്ചാണ് എടുത്തത്. ഒരുഘട്ടം എത്തിയപ്പോൾ മമ്മൂക്കയ്ക്ക് തൊണ്ട ഇടറുന്നു, വാക്കുകൾ വരുന്നില്ല, ശരിക്കും സംഭവിച്ചതാണ്. എനിക്ക് ഡൗട്ട് തോന്നി, എന്റെ അസോസിയേറ്റ് സുധിയെന്ന ആളാണ് മറ്റേ ക്യാമറ പ്രവർത്തിപ്പിക്കുന്നത്. അദ്ദേഹം എന്നോട് ചോദിക്കുന്നുണ്ട്, കട്ട് ചെയ്യണോയെന്ന്. ഞാൻ വേണ്ടെന്ന് പറഞ്ഞു. പക്ഷെ അത് വളരെ മനോഹരമായാണ് അദ്ദേഹം ചെയ്തത്. ആ ജെനുവിനിറ്റി തന്നെയാണ് പ്രേക്ഷകർക്കും ഫീൽ ചെയ്തത്. ആ രംഗം അത്രയും ഹൃദയസ്പർശിയായി മാറിയതും അതുകൊണ്ടാണ്.

ileep2-1

വേറൊരു ഷൂട്ടിനിടയിലാണ് മമ്മൂക്ക അവിടേക്ക് വരുന്നത്. വളരെ ഗ്രേറ്റ് ആക്ടേഴിസിനെ ഇതൊക്കെ സാധിക്കുകയുള്ളൂ. അവർ സ്വാഭാവികമായും മനസിൽ പ്രീവർക്ക് ചെയ്തിട്ടുണ്ടാകും. പ്രധാനകഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങളൊക്കെ അങ്ങനെ ചെയ്യും. പിന്നെ ഇവർ അറിയാതെ ആ സീനുകളിൽ ഇൻവോൾവായിപ്പോകും. ജെനുവിനായൊരു ഫീലിങ്ങാണ് ആ രംഗത്തിലൂടെ പുറത്തുവന്നത്. ആ പടത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകവും ഇതൊക്കെ തന്നെയാണ്.

അഴകിയ രാവണൻ എന്ന സിനിമയിൽ പല രംഗങ്ങളും ഷൂട്ട് ചെയ്തപ്പോൾ ഞാൻ ചിരിച്ചിരുന്നു. ഇന്നസെന്റ് ചെയ്ത പല രംഗങ്ങളും സെറ്റിൽ ചിരിപടർത്തിയിരുന്നു. ഇനി ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം ഒരു ബ്രില്യന്റ് ആക്ടറാണ്. രാവണപ്രഭുവിൽ അച്ഛനായും മകനായും മോഹൻലാൽ അഭിനയിച്ചു. ഒരു വയസായ ആൾ ചെയ്യുന്ന ബോഡി ഗെസ്ചേഴ്സ്, സംസാരിക്കുന്ന സ്പീഡ് തുടങ്ങി പല കാര്യങ്ങളും മറ്റേ കാര്യക്ടറിൽ നിന്നും വ്യത്യസ്തമാണ്. ഒരു നല്ല നടന് മാത്രമേ അത്തരത്തിൽ വേഴ്സിറ്റാലിറ്റി കൊണ്ടുവരാൻ കഴിയുള്ളൂ. ലാലേട്ടനും മമ്മൂക്കയും ദിലീപ്, ജയറാം, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരെല്ലാം തന്നെ വലിയ നടൻമാരാണ്. അതുകൊണ്ട് തന്നെ ഇവരുടെ കൂടെയുള്ള അനുഭവങ്ങൾ പ്രത്യേകിച്ച് നമ്മുക്ക് ഓർക്കാനാകില്ല. ഇതെല്ലാം നമ്മുക്ക് ഏറക്കുറെ ശീലമായതായിരിക്കും.

ഈ പുഴയും കടന്ന് എന്ന സിനിമയിൽ മേഘനാഥന്റെ കഥാപാത്രത്തെ ദിലീപിന്റെ കഥാപാത്രം കൊലപ്പെടുത്തി കഴിഞ്ഞ് തിരിച്ച് വന്ന് മഞ്ജു വാര്യരെ കെട്ടിപ്പിടിക്കുന്നൊരു രംഗമുണ്ട്. ഇരുവരും വളരെ മനോഹരമായാണ് അത് പെർഫോം ചെയ്തത്. ആ സിനിമയിലെ പല രംഗങ്ങളും ഒറ്റ ടേക്ക് ആയിരുന്നു. കാരണം അവർക്ക് ആ സിനിമ കൃത്യമായി വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ പല ഇമോഷനുകളും വളരെ ജെനുവിനായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ആ രംഗങ്ങളൊന്നും മറന്നിട്ടില്ല.

സല്ലാപത്തിൽ മാത്രമല്ല മഞ്ജു കരഞ്ഞാൽ ആ സീനിൽ നിന്ന് ബ്രേക്ക് ചെയ്ത് വരാൻ സമയം എടുക്കും. ഈപുഴയും കടന്നിൽ ദിലീപിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സീനമായിരുന്നു. കല്യാണത്തിന് ഇടക്ക് വെച്ചിട്ട്. ആ സീനിൽ നിന്നും പുറത്ത് കടക്കാൻ മഞ്ജു വാര്യർ ഒരുപാട് സമയം എടുത്തു. അവർ അതിലൊക്കെ അത്രയും മുഴുകുന്നത് കൊണ്ടാണ്', സുകുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+