Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപി കുറെ വിവരക്കേട് പറയുന്നുണ്ട്,ആളുകൾ ചിരിച്ച് തള്ളുകയാണ്'; രഞ്ജിത്ത്

കൊച്ചി: സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. സ്വന്തം അനുഭവങ്ങളിൽ നിന്നും ചുറ്റുമുള്ള ജീവിതത്തിൽ നിന്നുമേ ആളുകൾ സ്വാധീനിക്കപ്പെടുകയുള്ളൂവെന്നും യുവ തലമുറ എല്ലാ സിനിമകളിലും രാഷ്ട്രീയം ചികയുന്നത് അവസാനിപ്പിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സംവിധായകന്റെ വാക്കുകളിലേക്ക്

സിനിമയ്ക്ക് എന്ത് സോഷ്യൽ കമ്മിറ്റ്മെന്റ്. സിപിഎം ആണ് കേരളം ഭരിക്കുന്നത്. സി പി എം എന്ന ആശയത്തേയോ പാർട്ടിയേയോ പ്രൊജക്ട് ചെയ്ത് കൊണ്ട് ഇവിടെ സിനിമ ചെയ്തിട്ടുണ്ട്. 10 പൈസയുടെ കച്ചവടം നടന്നിട്ടില്ല. ഒരു ഡി വൈ എഫ് ഐക്കാരനും പോകില്ല. സിനിമയ്ക്ക് മാസിനെ ഇൻഫ്ലുവൻസ് ചെയ്യാൻ പറ്റില്ല. പറ്റും എന്ന് കരുതുന്ന ചെറിയ ശതമാനം വിഡ്ഢികളുണ്ട്.

sureshgopi2-

നരസിംഹം സിനിമയുടെ ഇൻർവെൽ സമയത്ത് തീയറ്ററിന് പുറത്ത് അടി നടന്നു. ഇവൻ മോഹൻലാലിനെ അകത്ത് നിന്ന് പുറത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പക്ഷേ രണ്ട് അടികിട്ടുമ്പോൾ അവനത് മനസിലാകും. 101 ശതമാനവും സിനിമക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് എഴുതി ഒപ്പിട്ട് തരാം. സ്വഅനുഭവത്തിൽ നിന്നും ചുറ്റുമുള്ള ജീവിതത്തിൽ നിന്നും മാത്രമേ അവൻ സ്വാധീനക്കപ്പെടുകയുള്ളൂ.

ബി ജെ പിക്ക് വേണ്ടി പ്രസംഗവും അധിക പ്രസംഗവും നടത്തുന്ന സുരേഷ് ഗോപി വിവരക്കേട് ഒരുപാട് പറയുന്നുണ്ട്.ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതൊക്കെ ആളുകൾ ചിരിച്ച് തള്ളുകയാണ്. അവന്റെ സിനിമ ഗരുഡൻ ഇറങ്ങി. അത് വലിയ വിജയമല്ലെങ്കിലും വിജയമായി. അതിൽ മുസ്ലീം ലീഗുകാരും ഡി വൈ എഫ് ഐക്കാരും ഇല്ലേ കാണാൻ. അത് സിനിമയുടെ കഴിവ്.

ഒരു വിഷയത്തെ എങ്ങനെ പ്രസന്റ് ചെയ്യുന്നു, അതിന്റെ പ്രസന്റബിളിറ്റി ആളുകൾക്ക് ബോധ്യപ്പെട്ടാൽ ആളുകൾ അത് കാണാം. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട വിഷയമാണത്. യുവാക്കളോട് പറയാനുള്ളത് അർഹിക്കുന്നതിന് അപ്പുറത്ത് ഇതിന് വിലകൊടുത്ത് കൊണ്ടുനടക്കുന്നത്. സിനിമയുടെ ആത്യന്തികമായ ലക്ഷ്യം ലാഭം കിട്ടുകയെന്നതാണ്. അടൂർ ഗോപാലകൃഷ്ണൻ അവസാനമായി ചെയ്ത പടത്തിൽ ദിലീപും കാവ്യയുമായി നായികയും നായകനും. അതിന്റെ വിൽപന സാധ്യത കണ്ട് തന്നെയാകും അദ്ദേഹം അവരെ അഭിനയിപ്പിച്ചിട്ടുണ്ടാകുക. സിനിമയെ സിനിമയായി കാണുക. സിനിമയുടെ രാഷ്ട്രീയം ദയവ് ചെയ്ത് ചർച്ച ചെയ്യാതിരിക്കുക', രഞ്ജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+