Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായിരുന്നതിനാലാണ് അന്ന് എല്ലാവരും ക്ഷമിച്ചത്; ഇപ്പോള്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ

കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ്. ദിയ ഗര്‍ഭിണിയായിരുന്ന സമയത്ത് സ്ഥാപനം വിശ്വസിച്ച് ഏല്‍പ്പിച്ച മൂന്ന് ജീവനക്കാരാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞ് സ്വന്തം ക്യുആര്‍ കോഡ് കാട്ടിയാണ് ഉപഭോക്താക്കളില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ പണം സ്വീകരിച്ചിരുന്നത്. ഈ തട്ടിപ്പ് ഏറെ നാള്‍ തുടരുകയും ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ദിയ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയത്.

പിതാവ് കൃഷ്ണകുമാറും ദിയയും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തു എന്നാണ് ജീവനക്കാരികള്‍ ആരോപിച്ചത്. സാമ്പത്തിക തട്ടിപ്പിനു പിന്നാലെ വ്യാജ ആരോപണങ്ങള്‍ കൂടി വന്നതോടെ ദിയ മാനസികമായി ഏറെ തകര്‍ന്നിരുന്നു. പിന്നീട് കൃഷ്ണകുമാറിന്റെ കുടുംബം തന്നെ തങ്ങളുടെ പക്കലുള്ള തെളിവുകളിലൂടെ മുന്‍ ജീവനക്കാരികളുടെ കള്ളങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു. ജീവനക്കാരികളുടെ തട്ടിപ്പ് പുറത്തുവന്നതില്‍ മൂത്ത സഹോദരി അഹാന നിര്‍ണായക പങ്കു വഹിച്ചിരുന്നു.

Diya Krishna

ഈ സംഭവം തന്നെ ജീവിതത്തില്‍ വലിയ പാഠം പഠിപ്പിച്ചതായി ദിയ പറഞ്ഞിരുന്നു. കുഞ്ഞു വയറ്റിലുള്ളപ്പോഴാണ് ഈ വ്യാജ ആരോപണങ്ങളെല്ലാം ദിയ കേള്‍ക്കേണ്ടിവന്നത്. എന്നാല്‍ മുന്‍ ജീവനക്കാരികളുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വന്നതോടെ കേരള സമൂഹം മുഴുവന്‍ ദിയയ്ക്ക് ഒപ്പം നിന്നു. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് ദിയ പ്രസവ മുറിയിലേക്കു പോയത്. പ്രതിസന്ധി കാലഘട്ടങ്ങളില്‍ കുടുംബത്തിന്റെ വലിയ പിന്തുണയാണ് ദിയയ്ക്ക് പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായമായത്. ഇപ്പോഴിതാ, സൈന സൗത്ത് പ്ലസ് എന്ന ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ പ്രതിസന്ധി കാലഘട്ടത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ദിയ.

ദിയയുടെ വാക്കുകള്‍: ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ഞങ്ങള്‍ തയാറായിരുന്നു. അവര്‍ ചെയ്ത ക്രിമിനല്‍ കുറ്റം പോരാഞ്ഞിട്ടാണ് അടുത്ത ദിവസം പോയി ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തതും ആരോപണങ്ങള്‍ ഉന്നയിച്ചതും. അശ്വിന്‍ പൂവാലനെ പോലെ അവരോട് സംസാരിക്കുന്നു എന്നു വരെ പറഞ്ഞുണ്ടാക്കി. ഓമിയുടെ വരവോടെ ഒരുപാട് പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചു.

ഇപ്പോള്‍ ജീവിതം സിസ്റ്റമാറ്റിക്കായി. ബിസിനസിന് ഒരു അടുക്കും ചിട്ടയും വന്നു. ഇപ്പോള്‍ അച്ഛന്റെ ഓഫീസ് വഴിയാണ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നത്. ഇപ്പോള്‍ 10, 12 സ്റ്റാഫ് ഉണ്ട്. ഇനി അലേര്‍ട്ട് ആയില്ലെങ്കില്‍ ഞാനാണ് മണ്ടി. ഈ തട്ടിപ്പ് അറിഞ്ഞ് എല്ലാവരും ഷോക്കായി. എന്നെ അല്ലാതെ വേറെ ആരെയാണ് ചോദ്യം ചെയ്യുന്നത്.

അന്ന് ഗര്‍ഭിണിയായിരുന്നതു കൊണ്ടും ആശുപത്രിയിലായിരുന്നതു കൊണ്ടുമാണ് എല്ലാവരും എന്നോടു ക്ഷമിച്ചത്. ജീവനക്കാരികളെ വിളിച്ച് സംസാരിച്ച് ഡീല്‍ ചെയ്യാനാണ് ശ്രമിച്ചത്. പൈസ തിരിച്ചുകൊണ്ടു തരാം എന്ന് പറഞ്ഞ് നമ്മളെ നോക്കി തൊഴുത് തിരിച്ചു പോയവരാണ് അടുത്ത ദിവസം വന്നിട്ട് ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഒറ്റ രാത്രി കൊണ്ട് അവര്‍ കാലു മാറിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. അവര്‍ ചെയ്തത് വലിയ കുറ്റമാണ്. അതിലും വലിയ കുറ്റമാണ് തെറ്റ് ചെയ്യാത്തവരുടെ മേല്‍ കുറ്റം ആരോപിച്ചത്. ഞാന്‍ ശരിക്കും പേടിച്ചു. ജാതിപരമായ കാര്യങ്ങള്‍ എടുത്തിട്ടപ്പോള്‍ ഞാന്‍ എന്റെ മനസില്‍ പറഞ്ഞത് തീര്‍ന്നു എന്നാണ്. വെറുതെയിരിക്കുന്ന എന്നെക്കുറിച്ച് കമന്റ് ബോക്‌സില്‍ നിറയെ തെറിയാണ് വരുന്നത്. ഇത് വിശ്വസിച്ച് ആളുകള്‍ എന്നെ തെറി പറയുമോ? ഞാന്‍ സോഷ്യല്‍ മീഡിയ ഡിലീറ്റ് ചെയ്തു പോകേണ്ടി വരുമോ എന്നൊക്കെ പേടിച്ചിരുന്നു.

ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും മാധ്യമങ്ങളും സാധാരണക്കാരും വലിയ പിന്തുണയാണ് നല്‍കിയത്. എല്ലാവരും ഒറ്റക്കെട്ടായി എന്റെ സൈഡില്‍ നിന്നു. അവരുടെ നാടകത്തില്‍ ആരും വീഴില്ലെന്ന് എല്ലാവരും തെളിയിച്ചു - ദിയ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+