തെന്നിന്ത്യൻ നായികമാർക്ക് ഇതുവരെ ലഭിക്കാത്ത പ്രതിഫലം; കമൽഹാസൻ ചിത്രത്തിൽ തൃഷ വാങ്ങുന്നത് കോടികൾ?
സംവിധായകൻ മണിരത്‌നത്തിനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രം കമൽഹാസൻ പ്രഖ്യാപിച്ചിരിക്കുകയാണ്. 'നായകൻ' സിനിമയ്ക്ക് ശേഷം 35 വർഷങ്ങൾക്ക് ശേഷമാണ് കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്നത്. ചിത്രത്തിന് താൽക്കാലികമായി 'കെഎച്ച് 223' എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 നവംബറിൽ ആണ് നടന്നത്. സംവിധായകൻ മണിരത്‌നത്തിനൊപ്പം കമൽഹാസന്റെ സിനിമയിൽ തെന്നിന്ത്യൻ താരം തൃഷ നായികയായി അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൂങ്കാവനം, മന്മഥൻ അമ്പു എന്നീ ചിത്രങ്ങൾക്ക് ശേഷം കമലിനൊപ്പം ഇത് നടിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും.

ചിത്രത്തിലേക്ക് നടിയെ എടുക്കാൻ നിർമ്മാതാക്കൾ നടിയുമായി അവസാന ചർച്ചയിലാണെന്നും വമ്പൻ തുക താരത്തിന് വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് ഉണ്ട്. 12 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. 12 കോടി രൂപ പ്രതിഫലം നൽകി 'കെഎച്ച് 234' എന്ന ചിത്രത്തിൽ തൃഷ എത്തിയാൽ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിയാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
മണിരത്‌നം ഇപ്പോൾ കമൽഹാസനൊപ്പമുള്ള തന്റെ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ്, തന്റെ മുൻ ചിത്രങ്ങളേക്കാൾ ഗംഭീരമാക്കാനാണ് മണിരത്‌നം പദ്ധതിയിടുന്നത്. ദുൽഖർ സൽമാനും ജയം രവിയും 'കെഎച്ച് 234' ൽ അഭിനയിക്കും എന്നാണ് പറയപ്പെടുന്നത്, മണിരത്നം ഒരു ശക്തമായ ചിത്രം നിർമ്മിക്കുന്നതായി തോന്നുന്നു.
'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ തൃഷയുടെ വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അടുത്തതായി 'ലിയോ' എന്ന ചിത്രത്തിൽ വിജയ്‌യ്‌ക്കൊപ്പം നായികയായി ആണ് തൃഷ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. മഗിഴ് തിരുമേനിയിൽ അജിത്തിന്റെ നായികയായി അഭിനയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, കൂടാതെ ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന 'തലൈവർ 171' എന്ന ചിത്രത്തിലും തൃഷ് അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഏറെ ആരാധകരുള്ള താരം റെക്കോർഡ് പ്രതിഫലം വാങ്ങി കമൽഹാസൻ പടത്തിന്റെ ഭാഗമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തൃഷ ചെയ്ത എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ ആരാധകർ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കമൽഹാസൻ ചിത്രത്തിൽ വമ്പൻ തുക പ്രതിഫലം വാങ്ങി താരം അഭിനയിക്കും എന്ന വാർത്തകൾ പുറത്ത് വന്നതോടെ താരത്തിന്റെ ആരാധകരും വൻ പ്രതീക്ഷയിലാണ്.












Click it and Unblock the Notifications