Get Updates
Get notified of breaking news, exclusive insights, and must-see stories!

നസ്ലിനോ മാത്യുവോ, മമിതയോ അതോ അനശ്വരയോ ഫോളോവേഴ്സിന്റെ കാര്യത്തിൽ മുന്നിൽ ആര്‌‌?

മലയാള സിനിമയിൽ യുവതാരങ്ങളുടെ സുവർണഘട്ടമാണ് ഇതെന്ന് പറയുന്നതിൽ തെറ്റില്ല. യുവതാരങ്ങളിൽ ശ്രദ്ധേയരായവരാണ് നസ്ലിൻ, മാത്യു തോമസ്, മമിത ബൈജു അനശ്വര രാജൻ എന്നിവർ. ബാലതാരങ്ങളായി എത്തി ഇന്ന് നായകന്മാരും നായികമാരമായി മാറി. ആരാണ് മികച്ചത് എന്ന് പറയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

mamitha

മാത്യു നായകൻ ആയ സിനമയിൽ സഹതാരമായിരുന്നു നസ്ലിൻ എന്നാൽ ഇന്ന് 100 കോടിയിൽ കയറിയ സിനമയിലെ നായകനാണ്. അനശ്വര നായികയായ സിനിമയിലെ സഹതാരമായി മമിത അഭിനയിച്ചിട്ടുണ്ട്. ഇന്ന് നായിക നിരയിൽ മുന്നിൽ ആണ് മമിത. വിജയിയുടെ ദളപതി 69 ൽ മമിത അഭിനയിക്കുന്നുണ്ട്.

മാത്യു വിജയിയുടെ ലിയോയിൽ വിജയിയുടെ മകനായി അഭിനയിച്ചിരുന്നു. അനശ്വര തന്റെ അഭിനയ മികവിലൂടെ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ കൂടെ നേര് എന്ന സിനിമയിലെ അഭിനയത്തിന് ഏറെ പ്രശംസ ലഭിക്കുതയും ചെയ്തു. ഇതിൽ ആരാണ് മുന്നിൽ എന്ന് പറയുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിന്റെ കാര്യത്തിൽ ആരാണ് മുന്നിൽ എന്ന് നോക്കാം. ഇൻസ്റ്റദഗ്രാമിൽ ഇവരിൽ ആരാണ് മുന്നിൽ

2.2M ഫോളേവേഴ്സാണ് നസ്ലന് ഉള്ളത് മാത്യുവിന് 495K ഫോളോവേഴ്സാണ്, അനശ്വരയ്ക്ക് 1.7 മില്യൺ ഫോളോവേഴ്സാണ്. മമിതയ്ക്ക് 3. 6 മില്യൺ ഫോളോവേഴ്സാണ്. ഇവരിൽ ഏറ്റവും മുന്നിൽ മമിത തന്നെയാണ്, പിന്നീട് നസ്ലനാണ് അനശ്വരയ്ക്ക് പിന്നിലാണ് മാത്യു. മമിത 769 പേരെ ഫോളോ ചെയ്യുന്നുണ്ട്. അനശ്വരയേയും മാത്യുവിനെയും നസ്ലനെയും മമിത ഫോളോ ചെയ്യുന്നുണ്ട്. അനശ്വര 287 പേരെയാണ് ഫോളോ ചെയ്യുന്നത്. മമിതയേയും നസ്ലിനേയും മാത്യുവിനെയും ഫോളോ ചെയ്യുന്നുണ്ട്. 1,125 പേരെ നസ്ലൻ ഫോളോ ചെയ്യുന്നുണ്ട്. മാത്യു 1,764 പേരെ ഫോളോ ചെയ്യുന്നുണ്ട്.

മാത്യുവിന്റെ കപ്പ് എന്ന സിനിമയാണ് അടുത്ത് പ്ര​ദർശനത്തിന് എത്തിയ സിനിമ. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്ന ചിത്രമാണ് നസ്ലിന്റേതായി വരാനിരിക്കുന്ന സിനിമ. ബോക്സിം​ഗ് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. സിക്സ് പാക്കിലുള്ള നസ്ലിന്റെ ലുക്ക് വൻ വൈറലാവുകയും ചെയ്തിരുന്നു.

നസ്ലിനും മമിതയും ഒന്നിച്ചെത്തിയ പ്രേമലു എന്ന സിനിമ വൻ‌ ഹിറ്റായിരുന്നു. 100 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു. അനശ്വരയാണെങ്കിൽ അഭിനയിക്കുന്ന സിനിമകളിലൊക്കെ മിന്നുന്ന പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. മാത്യുവും അങ്ങനെ തന്നെ. ഭാവിയിൽ ഇവർ താരപദവികളിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+