ബോക്‌സോഫീസില്‍ വന്‍ കുതിപ്പ്; കിംഗ് ഓഫ് കൊത്തയുടെ പടയോട്ടം, ഇതുവരെയുള്ള കളക്ഷന്‍ ഇങ്ങനെ
കൊച്ചി: കേരള ബോക്‌സോഫീസില്‍ വന്‍ തേരോട്ടവുമായി ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത. പുതുതായി രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടും അത് കിംഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ല. മലയാളത്തിലെ ഹിറ്റ് മേക്കറായ ജോഷിയുടെ മകന്‍ അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ആദ്യം ദിനത്തില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ഡീഗ്രേഡിംഗും നടന്നിരുന്നു.
എന്നാല്‍ അതൊന്നും കൊത്തയെ ബാധിച്ചിട്ടില്ല എന്ന് ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ തെളിയിക്കുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച്ച 2.05 കോടിയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളിലായി 7.8 കോടിയാണ് ചിത്രം നേടിയത് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അതേസമയം ലോകത്താകമാനം മികച്ച പ്രതികരണവും ചിത്രത്തിന് ലഭിച്ചിരുന്നു. വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ 22 കോടിക്ക് അടുത്തായിട്ടാണ് ചിത്രം നേടിയത്.

ആര്‍ഡിഎക്‌സ്, നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കമ്പനി എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ ചിത്രവുമായി ക്ലാഷിന് വന്നത്. ഇരു ചിത്രങ്ങള്‍ക്കും ഭേദപ്പെട്ട അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. സമീപകാലത്തൊന്നും മലയാള സിനിമ കാണാത്ത തരത്തിലും പ്രമോഷനും, വമ്പന്‍ ബജറ്റുമായിട്ടാണ് കിംഗ് ഓഫ് കൊത്ത റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവും കൊത്തയ്ക്കുണ്ട്.
50 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.അതേസമയം ഹിന്ദി, തമിഴ്, തെലുഗ്, ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്. ചിത്രത്തെ ഏറ്റെടുത്ത ആരാധകര്‍ക്കും ദുല്‍ഖര്‍ നന്ദി പറഞ്ഞു. താന്‍ പ്രതീക്ഷിച്ചതിലും അധികം സ്‌നേഹും, പിന്തുണയും തനിക്ക് ലഭിച്ചു. നിങ്ങള്‍ ഓരോരുത്തരുമാണ് ഇന്നിവിടെ എത്താന്‍ കാരണം. വീണുപോകുമ്പോഴെല്ലാം നിങ്ങള്‍ ഓരോരുത്തരും പിടിച്ചുയര്‍ത്തി. ഈ സ്‌നേഹം തനിക്ക് മുന്നോട്ട് പോകാനുള്ള വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിലെ മാസ് ഡയലോഗും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ദുല്‍ഖര്‍ കരിയറില്‍ ആദ്യമായി മാസ് റോളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും കിംഗ് ഓഫ് കൊത്തയ്ക്കുണ്ടായിരുന്നു. താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ അതുകൊണ്ട് തന്നെ വലിയ കാത്തിരിപ്പിലായിരുന്നു ആരാധകര്‍. തിയേറ്ററില്‍ നേരിട്ട് എത്തി പ്രതികരണം അറിഞ്ഞിരുന്നു ഡിക്യു. അത് മാത്രമല്ല, ആരാധകര്‍ക്കൊപ്പം ചിത്രത്തിന്റെ പ്രീമിയറിലും ദുല്‍ഖറുണ്ടായിരുന്നു.
രാവിലെ 7 മണി മുതല്‍ തന്നെ കേരളത്തിലെ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്താകമാനം 2500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരുന്നു ഇത്. തിയേറ്റര്‍ ഉടമകള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വിഷുവിന് സൂപ്പര്‍ താര ചിത്രങ്ങളൊന്നും വന്നിരുന്നില്ല. അതുകൊണ്ട് ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടായിരുന്നു. ഓണത്തിന് യുവതാരങ്ങളെല്ലാം വന്നതോടെ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്റര്‍ ഉടമകള്‍.












Click it and Unblock the Notifications