Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്രമം പ്രോത്സാഹിപ്പിക്കുന്നു'; ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ലേബല്‍ തന്നെ തെന്നിന്ത്യയില്‍ സൃഷ്ടിക്കാന്‍ ലോകേഷ് കനകരാജിന് സാധിച്ചിരുന്നു. വിജയ് നായകനായി എത്തിയ ലിയോ ആണ് ലോകേഷ് കനകരാജ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്ത് കൊണ്ട് ചിത്രം ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുകയാണ്.

കാര്‍ത്തിയെ നായകനാക്കി ഇറക്കിയ കൈതി തൊട്ട് സംവിധായകന്‍ എന്ന നിലയില്‍ ലോകേഷ് കനകരാജിന്റെ ഗ്രാഫ് മുകളിലേക്കാണ്. 2022 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒന്നിച്ചെത്തിയ വിക്രമും ഒരുപോലെ പ്രേക്ഷക പ്രീതിയും നിരൂപകപ്രശംസയും നേടിയിരുന്നു. അടുത്തതായി രജനീകാന്തിനെ നായകനാക്കിയും ലോകേഷ് കനകരാജ് ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Lokesh Kanagaraj

ഇപ്പോഴിതാ ലോകേഷിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 'ലിയോ'യില്‍ അക്രമം, ലഹരി മരുന്ന് രംഗങ്ങള്‍ എന്നിവ കുത്തി നിറച്ചത് വഴി സമൂഹത്തിന് തെറ്റായ മാതൃകയാണ് നല്‍കുന്നത് എന്നും ഇത് സംവിധാനം ചെയ്ത ലോകേഷിന്റെ മാനസിക നില പരിശോധിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മധുരയില്‍ നിന്നുള്ള രാജാ മുരുകന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ ലോകേഷ് കനകരാജിന്റെ അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിയിരിക്കുകയാണ്. ലിയോ എന്ന ചിത്രം നിരോധിക്കണം എന്നാണ് രാജാ മുരുകന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

'തോക്ക് അക്രമം, മതചിഹ്നങ്ങളുടെ ഉപയോഗം, മയക്കുമരുന്ന് ഉപയോഗം, വിവാദപരമായ ആശയങ്ങള്‍, സ്ത്രീകള്‍ കുട്ടികളെ കൊല്ലണമെന്ന അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവ' ഉള്‍പ്പെടെയുള്ള ഒന്നിലധികം തരത്തിലുള്ള അക്രമങ്ങള്‍ക്ക് വേണ്ടിയാണ് ലോകേഷ് കനകരാജ് തന്റെ സിനിമയിലൂടെ വാദിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ലിയോയെ സെന്‍സര്‍ ബോര്‍ഡ് കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകേഷ് കനകരാജിനെ മാനസിക പരിശോധനക്ക് വിധേയമാക്കണമെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ കൃഷ്ണകുമാറിന്റെയും വിജയകുമാറിന്റെയും മുമ്പാകെയാണ് ഹര്‍ജി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+