Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൈവമേ അറിഞ്ഞോ എന്നായിരുന്നു ഞാൻ ആദ്യം ആലോചിച്ചത്, കാരണം ഇതുവരെ അങ്ങനെ നിർബന്ധിച്ചിട്ടില്ല': ജി പി

മലയാളികൾക്ക് ഇഷ്ടപ്പെട്ട രണ്ട് പേരാണ് ജിപിയും ​ഗോപികയും. നടനായും അവതാരകനായും തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജി പി, ​ഗോപികയാവാട്ടെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ്. അടുത്തിടെയാണ് ​ഗോപികയും ജി പിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

ജി പി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന് പിന്നാലെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹത്തിലെത്തിയതെന്നുമൊക്കെ ജി പിയും ഗോപികയും ജി പിയുടെ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങളുടെ കണ്ടുമുട്ടലുകളെ കുറിച്ച് പറയുകയാണ് ഇവർ.

gpgo

കേരളവിഷൻ അവാർഡിൽ വെച്ച് കണ്ടുമുട്ടിയതിനെ കുറിച്ചാണ് ജി പി പറയുന്നത്. ​ഗോപിക അവാർഡ് വാങ്ങാനാണ് എത്തിയതെങ്കിൽ ജി പി അവാർഡ് നൽകാനായിരുന്നു എത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ ​ഗോപിക തന്നെ മൈൻഡ് ചെയ്തിരുന്നില്ലെന്ന് ജി പി പറയുന്നു. താൻ എത്തുന്നതിന് മുമ്പ് ​ഗോപിക എത്തിയിരുന്നു. താനെത്തി എല്ലാവർക്കും ഷേയ്ക്ക് ഹാൻഡ് കൊടുത്ത് പോകുമ്പോൾ ​ഗോപികയ്ക്ക് കൈ കൊടുത്തമ്പോൾ ​ഗോപിക കൈ കൊടുത്തില്ലെന്നും കൈ കൊടുക്കും വരെ താനവിടെ നിന്നുവെന്നും ജി പി പറഞ്ഞു.

''പിന്നെ ഞങ്ങൾ കണ്ടുമുട്ടിയത് കേരളവിഷൻ ടെലിവിഷൻ അവാർഡിൽ വെച്ചായിരുന്നു. അവാർഡിന്റെ തലേന്ന് എന്നെ വിളിച്ച് നാളെ ഞാൻ കൊച്ചിൽ വരുന്നുണ്ടെന്ന് പറഞ്ഞു. എന്നെ ഒരു ഫങ്ഷന് വിളിച്ചിട്ടുണ്ട്. കേരളവിഷന്റെ ടെലിവിഷൻ അവാർഡിന് ആണെന്ന് പറഞ്ഞു,'' ​ഗോപിക പറഞ്ഞു

'' കേരളവിഷൻ കുറേകാലമായി എന്നെ വിളിക്കുന്നുണ്ട്. തെലുങ്ക് പടങ്ങളൊക്കെയായി അവർ രണ്ട് മൂന്ന് തവണ വിളിച്ചപ്പോഴും പോകാൻ പറ്റിയില്ല. കൃത്യമായി എന്നെ വിളിച്ചിട്ട് പറഞ്ഞു. നാളെ ഒരു അവാർഡ് കൊടുക്കാൻ ജി പി വരണം. ജി പി ഇത്തവണ നോ പറയരുതെന്ന്. അപ്പോൾ ദൈവമേ അറിഞ്ഞോ എന്നായിരുന്നു എന്റെ മനസ്സിൽ, കാരണം അങ്ങനെ നിർബിന്ധിക്കുന്നു. ഉടനെ ഇയാളെ ഞാൻ വിളിച്ചു.

ഡാ ഒരു അവാർഡ് കൊടുക്കാൻ എന്നെ കേരള വിഷനിൽ നിന്ന് എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ചേട്ടൻ വരരുത്, ചേട്ടൻ ആ ഭാഗത്ത് വരരുത് എന്നായിരുന്നു പ്രതികരണം. അത് വരെ ഞാൻ പോകണമെന്ന് വിചാരിച്ചിരുന്നില്ല.

ഇത് കേട്ടതോടെ എന്തായാലും പോയിരിക്കും എന്ന് തീരുമാനിച്ചു, അമ്മയുടെ അടുത്ത് ചോദിച്ചു. അത് ഒരു രസമല്ലേ എന്നാണ് അമ്മ പറഞ്ഞത്, കല്യാണം കഴിഞ്ഞ് അവാർഡ് വാങ്ങുന്നത് കാണുന്നത് നോർമലാണ്. ഇത് നിങ്ങൾക്ക് രണ്ടാൾക്കും മാത്രം അറിയുന്ന സമയം, ഒരു മൊമന്റല്ലേ, പോയ്ക്കൂടെ എന്ന് ചോദിച്ചു, ജി പി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+