ഹണി റോസിന് ലഭിച്ച നീതി നിമിഷ ബിജോയ്ക്കും വേണം; ആസ്വദിക്കുന്നവർ പിന്നെ അവഹേളിക്കുന്നത് വിരോധാഭാസം: പ്രിയ ഷൈന്
സൈബർ ആക്രമണങ്ങളില്‍ നടി ഹണി റോസിന് ലഭിച്ച നീതി നിമിഷ ബിജോയ്ക്ക് ലഭിക്കേണ്ടതുണ്ടെന്ന് സിനിമ പ്രവർത്തക പ്രിയ ഷൈന്‍. നിമിഷ ബിജോയും ഹണി റോസുമൊക്കെ ചില കാരണങ്ങളാല്‍ അവഹേളനങ്ങള്‍ കേള്‍ക്കുന്നത് സ്വാഭാവികമാണെങ്കിലും നിമിഷ ബിജോയുടെ മക്കളെ വളരെ മോശമായി അവഹേളനം നടത്തി എന്നതിനാൽ ആ കലാകാരി പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയ്ക്ക് നടപടി എടുക്കേണ്ടത് തീർത്തും അത്യാവശ്യമാണെന്നും പ്രിയ ഷൈന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
മക്കൾ എന്ത് പിഴച്ചു? അവരെ വെറുതെ വിടുക. എന്നിട്ട് കർമ്മം ചെയ്യുന്നവരെ നിങ്ങളുടെ വാക്കുകളാൽ പറയാനുള്ളത് പറയുക. സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിയ്ക്കുമ്പോൾ ഇമ ചിമ്മാതെ അതാസ്വദിച്ചതിന് ശേഷം അവരെ വാക്കുകളാൽ അവഹേളിയ്ക്കുമ്പോൾ അത് വിരോധാഭാസമല്ലേയെന്നും അവർ ചോദിക്കുന്നു. പ്രിയ ഷൈന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശരീര പ്രദർശനം നടത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന ഒരു പാട് സ്ത്രീകൾ ഇന്ന് ചലച്ചിത്ര സോഷ്യൽ മീഡിയ രംഗത്തുണ്ട്.ഉദാഹരണത്തിന് പാവപ്പെട്ട ഒരു കുടുംബത്തിൻ്റെ നെടുംതൂണാകേണ്ടി വന്ന നിമിഷ ബിജോ എന്ന കലാകാരി റബർ വെട്ടിയും റബർ പാലെടുത്തും മറ്റ് കഠിനമായ ജോലികൾ ചെയ്തും കുടുംബത്തിൻ്റെ രഥചക്രം തിരിയ്ക്കാൻ പാടുപെടേണ്ടി വന്നപ്പോൾ സ്വർണ്ണ വർണ്ണനിറമുള്ള തൻ്റെ ശരീരത്തിൻ്റെ മാദകത്വം സോഷ്യൽ മീഡിയയിലൂടെ കലാപരമായി പ്രദർശിപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുവാൻ തുടങ്ങി.
ഹണിറോസ് എന്ന അഭിനേത്രിയും തൻ്റെ ഗോതമ്പ് നിറമുള്ള ശരീരത്തിൻ്റെ നിമ്നോന്നത പ്രദർശിപ്പിച്ച് കാമറക്കണ്ണുകളുടെ ആംഗിളുകളിൽ വശ്യതയും, അഴകളവുകളുടെ തീക്ഷ്ണതയും കാണികളുടെ സിരകളെ ത്രസിപ്പിച്ച് തൻ്റേതായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വരുമാനം കണ്ടെത്തുന്നു.
പുരുഷ സങ്കല്പങ്ങളെ രതിയുടെ കരകാണാക്കയങ്ങൾ കാണിയ്ക്കുന്ന തൻ്റെ ഉടലഴകിൻ്റെ വശ്യത തൻ്റെ കാമോദ്ദീപകമായ കണ്ണുകൾ കൊണ്ട് കാമബാണമെയ്ത് പ്രേക്ഷകരെ ദാഹത്തിൻ്റെ ശരശയ്യയിൽ കിടത്തി ഹൃദയവേഗതയുടെ ആവേഗങ്ങൾ കൂട്ടിയ അഭിനേത്രിയാണ് സിൽക്ക് സ്മിത. സിൽക്ക് സ്മിതയും ആന്ധ്രയിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ തീർത്തും ദരിദ്രയായ ഒരു പെൺകുട്ടിയായിരുന്നു.
പറഞ്ഞു വരുന്നത് സ്ത്രീയുടെ അർദ്ധനഗ്ന മേനി പൊതുരംഗത്ത് പ്രദർശന അനുഭവവേദ്യമാകുമ്പോ അത് കാണുന്ന കണ്ണുകൾക്ക് ആവേശജനകമാകുകയും അവർ അവരുടെ കമൻ്റുകൾ പൊതു ഇടങ്ങളിൽ പ്രകടിപ്പിയ്ക്കുകയും ചെയ്യുക സ്വാഭാവികം.
സ്വന്തം ശരീരം അവരവരുടെ സ്വാതന്ത്ര്യമാണ്. വസ്ത്രധാരണ രീതിയും ഓരോരുത്തരുടേയും വ്യക്തിപരമാണ് എന്ന അലിഖിത നിയമം പാലിയ്ക്കുമ്പോൾ മറുഭാഗത്ത് അത് കാണുന്നവർക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുമുള്ള സ്വാതന്ത്ര്യം തീർത്തും അവരവർക്കുണ്ട്.
ഇവിടെ നിമിഷ ബിജോയും , ഹണി റോസും ഒക്കെ മേലുദ്ധരിച്ച വസ്തുതകളാൽ അവഹേളനങ്ങൾ ഏല്ക്കേണ്ടി വരുന്നത് സ്വാഭാവികം. പക്ഷേ നിമിഷ ബിജോയുടെ മക്കളെ വളരെ മോശമായി അവഹേളനം നടത്തി എന്നതിനാൽ ആ കലാകാരി പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയ്ക്ക് നടപടി എടുക്കേണ്ടത് തീർത്തും അത്യാവശ്യമാണ്.
ഇവിടെ ഹണി റോസിന് നീതി നടപ്പാക്കുമ്പോൾ നിമിഷ ബിജോയ്ക്കും തീർച്ചയായും നീതി ലഭിയ്ക്കേണ്ടതാണ്. കാരണം അവർ രണ്ട് പേരും കലാകാരികൾ ആണ് എന്നത് തന്നെ. മക്കൾ എന്ത് പിഴച്ചു? അവരെ വെറുതെ വിടുക. എന്നിട്ട് കർമ്മം ചെയ്യുന്നവരെ നിങ്ങളുടെ വാക്കുകളാൽ പറയാനുള്ളത് പറയുക. സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിയ്ക്കുമ്പോൾ ഇമ ചിമ്മാതെ അതാസ്വദിച്ചതിന് ശേഷം അവരെ വാക്കുകളാൽ അവഹേളിയ്ക്കുമ്പോൾ അത് വിരോധാഭാസമല്ലേ ?
വാൽക്കഷണം
കാണുകയും, ഉപദേശവും രണ്ടും കൂടി ഒരു ചോദ്യചിഹ്നമാകുമ്പോൾ ലൈംഗികോദ്ദീപനപരമായ വസ്ത്രധാരണം ധരിച്ച് പൊതുയിടങ്ങളിൽ കാമാസക്തി ഉണർത്തുന്നത് കുറ്റകരമാണ് എന്ന നിയമം ഉടനടി ഉണ്ടാകേണ്ടത് അനുയോജ്യമാണ് എന്ന് ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ നിയമപാലകരോട് ആവശ്യപ്പെടുകയാണ്. നീതിദേവതേ ആ കണ്ണുകൾ കെട്ടിയ തുണി മാറ്റി ഇവരെ ഒന്ന് തുണിയുടിപ്പിക്കൂ. ഒപ്പം നിയമം ശക്തമാക്കൂ.












Click it and Unblock the Notifications