Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരിട്ടത് മുരളി, ആദ്യ പ്രസിഡന്റ് സോമന്‍; 'അമ്മ'യുടെ നാള്‍വഴികള്‍, ഒടുവില്‍ പതനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും മലയാള സിനിമയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും പ്രബലമായ സംഘടനയായ അമ്മയുടെ വീഴ്ചയിലേക്ക് വരെ അതെത്തിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. മുന്‍പ് തിലകന്‍ വിവാദവും നടിയെ ആക്രമിച്ച സംഭവവുമെല്ലാം ഉണ്ടായിട്ടും ഇത്തരമൊരു നടപടിയിലേക്ക് അമ്മ എത്തിയിരുന്നില്ല.

എന്നാല്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ലൈംഗികാരോപണം നേരിടുകയും പലതാരങ്ങള്‍ക്കെതിരേയും പരാതി ഉയരുകയും ചെയ്തതോടെ സമാനതകളില്ലാത്തവിധം നിലയില്ലാക്കയത്തിലേക്ക് വീഴുകയാണ് സംഘടന ചെയ്തത്. അമ്മ സംഘടന രൂപീകരിച്ച് 30 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് രണ്ട് മാസം കൊണ്ട് രാജി വെക്കേണ്ടി വരുന്നത് എന്നതും ശ്രദ്ധേയം.

AMMA

അമ്മയുടെ രൂപീകരണം

അഭിനേതാക്കള്‍ക്കായി ഒരു സംഘടന എന്ന ആശയത്തിന്റെ പുറത്ത് 1994 ല്‍ ആണ് അമ്മ രൂപീകരിക്കപ്പെടുന്നത്. മുരളി, വേണു നാഗവള്ളി എന്നിവരായിരുന്നു ആശയത്തിന് പിന്നില്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നതിന്റെ ചുരുക്കരൂപമായി സംഘടനയ്ക്ക് അമ്മ എന്ന പേര് നിര്‍ദേശിക്കുന്നത് മുരളിയാണ്. മൂന്ന് വര്‍ഷമാണ് അമ്മ ഭരണസമിതിയുടെ കാലാവധി. 17 അംഗങ്ങളാണ് ഭരണസമിതിയില്‍ ഉണ്ടാകുക.

എംജി സോമന്‍ പ്രസിഡന്റും ടിപി മാധവന്‍ സെക്രട്ടറിയുമായാണ് ആദ്യ ഭരണസമിതി (1994-97) ചുമതലയേല്‍ക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. വേണു നാഗവള്ളി ജോയിന്റ് സെക്രട്ടറിയും ജഗദീഷ് ട്രഷറുമായിരുന്നു. സുകുമാരി, ബാലചന്ദ്ര മേനോന്‍, കെ ബി ഗണേഷ് കുമാര്‍, ഇന്നസെന്റ്, മധു, മണിയന്‍പിള്ള രാജു, മുരളി, നെടുമുടി വേണു, ശ്രീനിവാസന്‍, സുരേഷ് ഗോപി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.

1997-2000

മധു പ്രസിഡന്റും ബാലചന്ദ്ര മേനോനും രാഘവനും സെക്രട്ടറിമാരുമായി. സുരേഷ് ഗോപി, രാജന്‍ പി ദേവ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റുമാര്‍. ജഗതി, സുചിത്ര എന്നിവര്‍ ജോ. സെക്രട്ടറിമാരായി. ഗണേഷ് കുമാറായിരുന്നു ട്രഷറര്‍. ജനാര്‍ദ്ദനന്‍, ദേവന്‍, കല്‍പന, കെപിഎസി ലളിത, മാമുക്കോയ, മനോജ് കെ ജയന്‍, മുകേഷ്, മണിയന്‍പിള്ള രാജു, മുരളി. വിജയരാഘവന്‍ എന്നിവര്‍ ഭരണസമിതി അംഗങ്ങള്‍.

AMMA

2000-2003

ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണറബിള്‍ സെക്രട്ടറിയുമായി. ടിപി മാധവനും സുചിത്രയും ഇടവേള ബാബുവും ജോ. സെക്രട്ടറിമാര്‍. മോഹന്‍ലാലും സുരേഷ് ഗോപിയും വൈസ് പ്രസിഡന്റുമാര്‍. ജഗദീഷ് ട്രഷറര്‍. ജയറാം, മുകേഷ്, ശ്രീനിവാസന്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു, ഗണേഷ് കുമാര്‍, സിദ്ദീഖ്, അശോകന്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2003-2006

ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ സെക്രട്ടറിയുമായി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നെടുമുടി വേണുവും ഗണേഷ് കുമാറും. ടിപി മാധവനും ഇടവേള ബാബുവും ജോ. സെക്രട്ടറിമാര്‍. ജഗദീഷ് ട്രഷറര്‍. സുകുമാരി, ബൈജു, ബിജു മേനോന്‍, ദിലീപ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, മാമുക്കോയ, മണിയന്‍പിള്ള രാജു, മുകേഷ്, സിദ്ദീഖ് എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2006-2009

വീണ്ടും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായി. ദിലീപും നെടുമുടി വേണുവും വൈസ് പ്രസിഡന്റ്. ഇടവേള ബാബു ജോ. സെക്രട്ടറി, മുകേഷ് ട്രഷറര്‍. ബിന്ദു പണിക്കര്‍, കുക്കു പരമേശ്വരന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, രാജന്‍ പി ദേവ്, സായ്കുമാര്‍, വികെ ശ്രീരാമന്‍, സിദ്ദീഖ്, വിജയരാഘവന്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

AMMA

2009-2012

വീണ്ടും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായി. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബു സെക്രട്ടറിയും ജഗദീഷ് ട്രഷററും. കുക്കൂ പരമേശ്വരന്‍, മമ്മൂട്ടി, ദിലീപ്, സംവൃത സുനില്‍, ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, സിദ്ദീഖ്, വിജയരാഘവന്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2012-2015

വീണ്ടും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ദിലീപ്, ഗണേഷ് കുമാര്‍ എന്നിവരും സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ട്രഷററായി കുഞ്ചാക്കോ ബോബനും എത്തി. നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, ലാല്‍, മുഹമ്മദ് സാദിഖ്, സുരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, ലെന, കുക്കൂ പരമേശ്വരന്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2015-2018

ഇന്നസെന്റ് പ്രസിഡന്റും ഇടവേള ബാബുവും സെക്രട്ടറിയുമായി. മോഹന്‍ലാലും ഗണേഷും വൈസ് പ്രസിഡന്റുമാര്‍. മമ്മൂട്ടി ജനറല്‍ സെക്രട്ടറി. ആസിഫ് അലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദീഖ് എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2018-2021

മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായി. മുകേഷും ഗണേഷും വൈസ് പ്രസിഡന്റുമാര്‍. സിദ്ദീഖ് സെക്രട്ടറി. ജഗദീഷ് ട്രഷറര്‍. ആസിഫ് അലി, അജു വര്‍ഗീസ്, ബാബുരാജ്, ഹണി റോസ്. ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

2021-2024

മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായി. ശ്വേത മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാര്‍. ജയസൂര്യ ജോ. സെക്രട്ടറി. സിദ്ദീഖ് ട്രഷറര്‍. ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, ടൊവിനോ തോമസ്, ടിനി ടോം, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, ഉണ്ണിമുകുന്ദന്‍, സുരഭി ലക്ഷ്മി, വിജയ് ബാബു എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

വിവാദങ്ങള്‍

രൂപീകരണം തൊട്ട് അമ്മയെ വിവാദങ്ങളും വിട്ടൊഴിഞ്ഞിട്ടില്ല. 2004 ല്‍ ഏഷ്യാനെറ്റ് ചാനലിലെ സ്റ്റേജ് ഷോയില്‍ അമ്മയിലെ താരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തി. കരാര്‍ ലംഘനം ആരോപിച്ചായിരുന്നു ഇത്. 2010 ല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നാരോപിച്ച് തിലകന്‍ രംഗത്തെത്തി.

പിന്നാലെ തിലകനെ വിലക്കി. സമാന ആരോപണം ഉന്നയിച്ച സംവിധായകന്‍ വിനയന്റെ ചിത്രങ്ങള്‍ താരങ്ങള്‍ ബഹിഷ്‌കരിച്ചു. സംഘടനയുടെ തീരുമാനം ലംഘിച്ച് തിലകനും പൃഥ്വിരാജും ക്യാപ്റ്റന്‍ രാജുവും ലാലു അലക്‌സും മാളയും വിനയന്റെ ചിത്രത്തില്‍ സഹകരിച്ചു. വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017 ല്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ ചുമത്തി.

2017 ല്‍ നടിയെ ആക്രമിച്ച സംഭവമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് അമ്മയെ കൊണ്ടെത്തിച്ചത്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ സംഘടന സംരക്ഷിക്കുന്നു എന്ന ആരോപണം ഉയര്‍ന്നു. ദിലീപ് കേസില്‍ അറസ്റ്റിലായി. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി. ഇതിന്റെ തുടര്‍ച്ചയായി അമ്മ സംഘടനയില്‍ നിന്നും രാജി വെച്ച സ്ത്രീകളുടെ നേതൃത്വത്തില്‍ ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+