'അക്കാര്യം തെളിയിച്ചാൽ കേസ് ഫുൾ ദിലീപിനെതിരെ തിരിയും', അവസാന നിമിഷം വലിയ ട്വിസ്റ്റ് എന്ന് രാഹുൽ ഈശ്വർ
പൾസർ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ. റിപ്പോർട്ടർ ടിവിയുടെ സ്റ്റിംഗ് ഓപറേഷനിലാണ് ദിലീപ് നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ തന്നുവെന്നും അതിൽ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പറഞ്ഞത്.
ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കയ്യിലെടുത്ത് കൊടുക്കില്ലെന്നും, പൾസർ സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാൽ കേസ് നേരെ തിരിയുമെന്നും രാഹുൽ ഈശ്വർ പറയുന്നു. തനിക്കും ദിലീപ് ഒന്നരക്കോടി തന്നുവെന്ന് പറയുന്നുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
'' ദിലീപ് പള്‍സര്‍ സുനിക്ക് 70 ലക്ഷം രൂപ കൊടുത്തുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അത് മെറ്റീരിയല്‍ തെളിവ് ആണ്. പണം ഡിജിറ്റലായിട്ടാണോ കൊടുത്തത്, കാശ് ആയിട്ടാണോ കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, ആരുടെ കയ്യില്‍ നിന്നാണ് വാങ്ങിയത്. ഇതൊക്കെ തെളിയിക്കാന്‍ എളുപ്പമുളള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല.

കേസ് അവസാനിക്കാറായ ഘട്ടത്തില്‍ രക്ഷപ്പെടാനായി പള്‍സര്‍ സുനി നാടകം ഇറക്കിയതാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. ഇടയ്ക്കിടെ ആവശ്യം വന്നപ്പോള്‍ ദിലീപിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചു എന്നാണ് പള്‍സര്‍ സുനി പറയുന്നത്. അത് തെളിയിച്ചാല്‍ ഈ കേസ് ഫുള്‍ തിരിഞ്ഞു. ഒരു രൂപയെങ്കിലും ദിലീപോ ദിലീപിന്റെ ആളുകളോ പള്‍സര്‍ സുനിക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ കേസ് തിരിഞ്ഞു.
ഏപ്രില്‍ 11ന് കേസിന്റെ അന്തിമ വാദംപൂര്‍ത്തീകരിക്കാന്‍ കോടതി പറഞ്ഞിരിക്കുകയാണ്. പക്ഷേ അവസാന നിമിഷം വലിയ ട്വിസ്റ്റ് ആണ്. ഇനി തെളിവ് പള്‍സര്‍ സുനി പുറത്ത് വിടുമോ എന്ന് അറിയില്ല. എന്താണ് ദിലീപ് ഒന്നരക്കോടിയില്‍ നില്‍ക്കുന്നത് എന്നെനിക്ക് സംശയമുണ്ട്. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി, പോലീസുകാരെ ആക്രമിക്കാന്‍ ഒന്നരക്കോടി. കുറച്ച് നാള്‍ മുന്‍പ് ഒരാള്‍ പറഞ്ഞിരുന്നു രാഹുല്‍ ഈശ്വറിന് ദിലീപ് ഒന്നരക്കോടി കൊടുത്തിട്ടാണ് ഈ ചാനലുകളില്‍ പോയി പ്രതിരോധിക്കുന്നത് എന്ന്.
70 ലക്ഷം രൂപ ആരും കയ്യില്‍ എടുത്ത് കൊടുക്കില്ലല്ലോ. അപ്പോള്‍ എന്തെങ്കിലും തെളിവ് കാണണമല്ലോ. അല്ലെങ്കില്‍ അവസാന നിമിഷം ദിലീപ് വിജയിക്കും എന്ന് പരക്കെ പറയപ്പെടുന്ന കേസില്‍ പള്‍സര്‍ സുനി നാടകം നടത്തുന്നതാണ്. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. ഗൂഢാലോചന തെളിവ് ഇല്ല. നാളെ പള്‍സര്‍ സുനി പറയുകയാണ് രാഹുല്‍ ഈശ്വറും ഇതിന് പിന്നിലുണ്ടെന്ന്, അപ്പോള്‍ പോലീസിന് തന്നെ പിടിച്ച് അകത്തിടാന്‍ സാധിക്കില്ലല്ലോ. ബാലചന്ദ്രകുമാര്‍ തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞു. അതൊന്നും കോടതിയില്‍ നിലനിന്നില്ല. ദിലീപ് നാല് പോലീസുകാരെ കൊല്ലും എന്നൊക്കെ പറഞ്ഞ കേസൊന്നും എവിടെയും എത്തിയില്ല'', രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെ താന്‍ നോക്കി വെച്ചിട്ടുണ്ട് എന്നുളള പള്‍സര്‍ സുനിയുടെ ഭീഷണിക്കുളള മറുപടി ഇങ്ങനെയാണ്: പള്‍സര്‍ സുനിക്ക് ദേഷ്യം ദിലീപിനെ പിന്തുണയ്ക്കുന്ന രാഹുല്‍ ഈശ്വറിനോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന ആരോടും സുനിക്ക് ദേഷ്യമില്ല. പള്‍സര്‍ സുനിക്ക് എന്താ രാഹുല്‍ ഈശ്വറിനോട് മാത്രം ദേഷ്യം. അതിന് കാരണം, പള്‍സര്‍ സുനി ഇതില്‍ തെറ്റുകാരനാണ് എന്നും ദിലീപ് ഇതിന് നിരപരാധിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. അത് കേരളത്തിലെ എല്ലാവര്‍ക്കും കാണാം.
ജൂണില്‍ ഈ കേസിന്റെ വിധി വരുമെന്നാണ് മനസ്സിലാക്കുന്നത്. പള്‍സര്‍ സുനിയല്ല ആര് ഭീഷണപ്പെടുത്തിയാലും ഇതില്‍ നിന്ന് മാറില്ല. സത്യം എന്താണ് എന്നതാണ് താന്‍ പറഞ്ഞത്. രണ്ട് മാസത്തിനുളളില്‍ അത് കാണാം. പള്‍സര്‍ സുനി ദിലീപിനെ വീണ്ടും പെടുത്താന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ഈ ഭീഷണിയൊന്നും തന്റെ അടുത്ത് വിലപ്പോകില്ല. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും.












Click it and Unblock the Notifications