ലാലയുമായി എന്താണ് പ്രശ്നം? ഫാറൂഖും മുനീറും പറയുന്നു.. ' അവനൊരു ടീമായത് അപ്പോഴാണ് അറിയുന്നത്'
ടിക് ടോക്കിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടേയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരങ്ങളാണ് ഫാറൂഖും മുനീറും. മലപ്പുറം സ്വദേശികളായ ഇരുവരും സ്വതസിദ്ധമായ ശൈലിയിലൂടെയാണ് തങ്ങളുടെ വീഡിയോകള്‍ അവതരിപ്പിക്കാറുള്ളത്. അതിനാലാണ് ഇരുവര്‍ക്കും വലിയ പിന്തുണ നേടാനാകുന്നതും. മലപ്പുറം സ്വദേശിയായ ലാല എന്ന ഇന്‍ഫ്ളുവന്‍സറും ഇവരുടേതിന് സമാനമായ രീതിയില്‍ വീഡിയോ ചെയ്യുന്ന ആളാണ്.
ഇപ്പോഴിതാ ലാലയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഫാറൂഖും മുനീറും. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്ക് വെച്ചത്. ലാല തങ്ങളുടെ കൂടെ വീഡിയോ ചെയ്താണ് തുടങ്ങിയത് എന്നും ലാലക്ക് അവസരം നല്‍കിയത് തങ്ങളാണ് എന്നും ഇരുവരും പറയുന്നു. ഫാറൂഖിന്റേയും മുനീറിന്റേയും വാക്കുകള്‍ ഇങ്ങനെയാണ്...

'ലാല ഞങ്ങളെ ആദ്യമായി പരിചയപ്പെടുന്നത് മിനാര്‍കുഴി എന്ന് പറയുന്ന ഒരു സ്ഥലത്ത് വെച്ചാണ്. അത് അവന്റെ നാടാണ്. നമ്മളീ ഫുട്ബോളിന് ഇങ്ങനെ കൈ കൊടുക്കുന്ന ചടങ്ങിനിടെയാണ് അവനെ കാണുന്നത്. അവിടെ വെച്ച് അവന് വന്ന് പറഞ്ഞു നിങ്ങളുടെ വീഡിയോയ്ക്ക് ഞാന്‍ ലിപ് മൂവ്മെന്റ് കൊടുത്ത് ചെയ്യാറുണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആ വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അവനാണ് ഇത് എന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടില്ല.
അവന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത് നിങ്ങളുടെ വീഡിയോ ചെയ്തിട്ടാണ് എന്ന് പറഞ്ഞു. അന്ന് അങ്ങനെ പോയി. പിന്നെ അവനെ കാണുന്നത് ഞങ്ങള്‍ ഗോഡൗണില്‍ ലോഡ് കയറ്റിക്കൊണ്ടിരിക്കുന്ന സമയത്ത് കുറെ ഫ്രൂട്സായിട്ട് അവനും അവന്റെ കൂട്ടുകാരും കൂടി വന്നു. അവിടെ നിന്ന് ഞങ്ങള്‍ വീഡിയോ ഒക്കെ ചെയ്തു. ഇതൊക്കെ ടിക് ടോക്ക് ഉള്ള സമയത്താണ്. പിന്നെയാണ് ടിക് ടോക്ക് പോയത്.
ഞങ്ങള്‍ അത് കഴിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായി വരുമ്പോള്‍ അവന് വിളിക്കും എടാ നമുക്ക് വല്ല വീഡിയോയും ചെയ്താലോ എന്ന് ചോദിച്ച്. കുറെ പേര് വിളിച്ചിരുന്നു. അതിലെ ഒരാളായിരുന്നു അവനും. ഒരു ദിവസം അവനെ വീഡിയോയില്‍ കൊണ്ടുവന്നപ്പോള്‍ അവന് ആക്ട് ചെയ്യാനൊക്കെ വരുന്നുണ്ട്. അങ്ങനെ കൂടെ കൂട്ടിയതാണ്. അങ്ങനെ ഞങ്ങള്‍ ചെയ്യേണ്ട മെയിന്‍ ക്യാരക്ടേഴ്സൊക്കെ അവന് കൊടുത്തു.
ഞങ്ങള്‍ സൈഡ് റോളിലേക്ക് മാറി. പുതിയ ആള്‍ക്കാരെ വളര്‍ത്താന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാരാണ്. പുതിയ ആള്ക്കാര് വന്നാല്‍ മെയിന്‍ റോള്‍ അവര്‍ക്ക് കൊടുക്കും. അങ്ങനെ അവന് അടിപൊളിയായി അടിച്ച് കയറിപ്പോയി. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അവനിപ്പോള്‍ ഞങ്ങളേക്കാള്‍ ലൈക്കും ഫോളോവേഴ്സുമുണ്ട്. ഞങ്ങളുടെ ഒപ്പം വന്ന ആളാണ് എന്ന് ഞങ്ങള്‍ക്ക് പറയാലോ.
ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന വീഡിയോ ഒക്കെ കുറവാണ്. ആളുകള്‍ അവനെ നോക്കി പഠിക്ക് എന്ന് പറയാറുണ്ട്. അവര്‍ക്കറിയില്ലല്ലോ ഞങ്ങളുടെ കൂടെ വന്ന ആള്‍ക്കാരാണ് എന്ന്. കൊമ്പന്‍കാട് കോയ എന്ന പേര് മനസ്സിനക്കരെ സിനിമയിലെ കൊമ്പനക്കാട്ടില്‍ മാത്തുക്കുട്ടി എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വന്നതാണ്. ഇത് അറിയാത്ത ആള്ക്കാര് പറയും കണ്ടന്റ് ഇല്ലെങ്കില്‍ ആ ലാലനോട് പോയി ചോദിക്കെടേ എന്ന്.
ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. ആള്‍ക്കാരുടെ വിചാരം ഞങ്ങള്‍ അവനെ ആട്ടിവിട്ടതിന് ശേഷം അവന് ഫേമസായതാണ് എന്നാണ്. അവന് സ്വന്തമായി പ്രൊമോഷന്‍സൊക്കെ കിട്ടി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ് ഒറ്റക്ക് നോക്കിക്കോ എന്ന്. ഒരു നിലയില്‍ ആയി കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരോടും പറയാറുണ്ട് സ്വന്തമായി പേജ് തുടങ്ങാന്‍. ആദ്യം എന്തെങ്കിലും അവസരം വരുമ്പോള്‍ ഞങ്ങളെ രണ്ട് പേരെ മാത്രമെ എല്ലാവരും അറിയാറുള്ളൂ.
അപ്പോള്‍ ഞങ്ങള്‍ പറയും മൂന്നാമതൊരാള്‍ കൂടിയുണ്ട്. ലാല എന്നാണ് പേര് എന്ന്. ഞങ്ങള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ട് എന്നല്ലാതെ വിമാനത്തില്‍ പോലും കയറാത്ത ആള്‍ക്കാരാണ്. ഈ പ്ലാറ്റ്ഫോമില്‍ വന്നതിന് ശേഷമാണ് അതൊക്കെ കാണാന്‍ പറ്റിയത്. എന്തുണ്ടെങ്കിലും മൂന്നാമതൊരാള്‍ കൂടിയുണ്ട്, ലാല എന്ന് പറയും. പക്ഷെ അവന് ഷാര്‍ജയിലേക്ക് പോയത് ഞങ്ങള്‍ അറിഞ്ഞില്ല.
ഞങ്ങള്‍ക്ക് ലക്ഷദ്വീപിലേക്ക് ഒരു ചാന്‍സ് കിട്ടി. അതിന് അവനെ വിളിച്ചപ്പോള്‍ അവന് പറഞ്ഞു, ഷാര്‍ജക്ക് പോകാനൊരു ചാന്‍സ് കിട്ടിയിട്ടുണ്ട് എന്ന്. അപ്പോഴാണ് അവനൊരു ടീമായത് തന്നെ ഞങ്ങള്‍ അറിയുന്നത്. കുഴപ്പമൊന്നുമില്ല. ഞങ്ങളിപ്പോഴും വിളിക്കാറൊക്കെ ഉണ്ട്'.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications