Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണി ചേട്ടൻ സഹായം നൽകിയിരുന്നവർ വിളിച്ചു, തുടരാൻ ഞങ്ങൾക്ക് ആവില്ലെന്ന് മറുപടി കൊടുത്തു'; ജിന്റോ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തൊരു കലാകാരനായിരുന്നു കലാഭവൻ മണി. ഇരുപത് വർഷത്തോളം സിനിമാ പ്രേക്ഷകർക്ക് മുൻപിൽ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനിന്ന മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിലാണ് അസുഖബാധിതനായി കലാഭവൻ മണി മരണപ്പെടുന്നത്. അമിത മദ്യപാനം ആയിരുന്നു താരത്തെ മരണത്തിൽ കൊണ്ട് ചെന്നെത്തിച്ചത്.

ഇതിന് പിന്നാലെ വലിയ വിവാദങ്ങളും ഉയർന്നുവന്നിരുന്നു. കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനെ കുറിച്ച് അന്വേഷിക്കണം എന്നുമായിരുന്നു പ്രധാനമായും ഉയർന്ന ആവശ്യം. മണിയുടെ മരണത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്ന് വരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

kalabhavanmaniissue

ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന കലാഭവൻ ജിന്റോ. ഇരുവരും ഒരുമിച്ച് സ്‌റ്റേജ് ഷോകൾ ചെയ്യുകയും പരിപാടികൾ അവതരിപ്പിക്കുകയും ഒക്കെ ചെയ്‌തിരുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ജിന്റോ മനസ് തുറന്നത്. കലാഭവൻ മണി മരിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് ഇപ്പോഴും ആളുകൾ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതെന്നും ജിന്റോ പറയുന്നു.

കലാഭവൻ ജിന്റോയുടെ വാക്കുകൾ

മണിച്ചേട്ടൻ ഉണ്ടെന്നാണ് ഇപ്പോഴും വിശ്വാസം. അതുകൊണ്ടാണ് മണിച്ചേട്ടന്റെ സിനിമയിലെ ഫ്രണ്ട്സും ഞങ്ങൾ എല്ലാവരും ചേർന്ന് ജനുവരി ഒന്നാം തീയതി ആണ് ആഘോഷം നടത്താറുള്ളത്. പുള്ളിയുടെ പിറന്നാളിന്റെ അന്ന്. ഞങ്ങൾ ആരും മാർച്ച് ആറാം തീയതി ഒരു ആഘോഷവും നടത്താറില്ല. പള്ളിയിൽ പോവുമെന്ന് മാത്രം. ആദ്യത്തെ പ്രാവശ്യം ഞങ്ങളെ വിളിച്ചു, അന്ന് പറഞ്ഞതാണ് ഈ പരിപാടിക്ക് ഞങ്ങൾ ആരുമില്ലെന്ന്.

ജനുവരി ഒന്നിന് നിങ്ങൾ എന്ത് വേണെമെങ്കിലും നടത്തിക്കോ അത് മണിച്ചേട്ടന്റെ ഏറ്റവും വലിയ ആഘോഷമായിരുന്നു. മണിച്ചേട്ടന്റെ ആഘോഷം എന്ന് പറഞ്ഞാൽ അത് ജനുവരി ഒന്നാണ്. മണിച്ചേട്ടൻ മരിച്ചിട്ടില്ല, ഇപ്പോഴും നമ്മൾ പുള്ളിയെ കുറിച്ചല്ലേ സംസാരിക്കുന്നത്. ആള് ഷൂട്ടിനോ മറ്റോ എവിടെയോ പോയി എന്നാണ് ഞങ്ങൾ ഒക്കെ വിശ്വസിക്കുന്നത്.

മണിച്ചേട്ടൻ മരിക്കുന്ന വർഷം ചാലക്കുടിയിൽ പിറന്നാളിന് വലിയ പരിപാടി നടത്തിയിരുന്നു. 2000 പേർക്കുള്ള ഭക്ഷണവും, ഡ്രസും പൈസയും ഒക്കെ. അത് എല്ലാ വർഷവും പുള്ളി കൊടുത്തു കൊണ്ടിരുന്നതാണ്. ഞങ്ങൾ അത് തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും കൂടി ചേർന്നിട്ടാണ് അത് ചെയ്യാറുള്ളത്.

ഒരു ഓർഫനേജിൽ ഒരു 300 പേർക്കുള്ള ഫുഡ്, ഡ്രസ് അങ്ങനെ ഞങ്ങൾക്ക് എന്താണ് കൊടുക്കാൻ പറ്റുക അതൊക്കെ ചെയ്യും. അന്നൊരു പ്രോഗ്രാം എല്ലാവർക്കും വേണ്ടി നടത്തും. പക്ഷേ പത്രക്കാരോ ഓൺലൈൻ മീഡിയയോ ഒന്നും അറിയില്ല. ആരെക്കൊണ്ടും ഫോട്ടോ പോലും എടുക്കാൻ സമ്മതിക്കില്ല. പലരും പല പരിപാടികളും നടത്തുന്നുണ്ടാവും, അതിന്റെ പിന്നിൽ പല കളികളും ഉണ്ടാവും.

ഒരു പരിപാടി അവതരിപ്പിച്ചാൽ മുക്കാൽ പ്രതിഫലവും അവിടെ തന്നെ ആരെയെങ്കിലും സഹായിക്കാൻ കൊടുത്തു തീർക്കും. വേണ്ട, എന്റെ കൈയിൽ ഇല്ല ട്ടോ എന്നൊന്നും പുള്ളി പറയില്ല. ഷർട്ടൂരി കൊടുത്ത കഥ വരെയുണ്ട്. മലക്കപ്പാറയിൽ ഒരു ഷോ നടത്തുമ്പോൾ നല്ല സ്‌റ്റൈൽ സിൽക്ക് ഷർട്ട് ഇട്ടായിരുന്നു വന്നത്. കാണികളുടെ ഇടയിൽ നിന്ന് ഒരാൾ എഴുന്നേറ്റ് ആ ഷർട്ട് തരുമോ എന്ന് ചോദിച്ചപ്പോൾ പുള്ളി അത് ഊരിയങ്ങ് കൊടുത്തു.

മണിച്ചേട്ടനോട് ചോദിച്ചാൽ ഒന്നും പുള്ളി തരില്ലെന്ന് പറയില്ല. അറിയാതെ കൊറേ കാര്യങ്ങൾ പലർക്ക് വേണ്ടിയും ചെയ്‌തിരുന്നു. എത്രയോ കുടുംബങ്ങൾ എന്നെ വിളിച്ചിട്ടുണ്ട്. മോനേ ഞങ്ങൾക്ക് ഇങ്ങനെ സഹായം കിട്ടിക്കൊണ്ട് ഇരുന്നതാ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ഞങ്ങളെ കൊണ്ട് പറ്റില്ലെന്ന് പറയേണ്ടി വന്നു. ഇപ്പൊ ആരും അങ്ങനെ വിളിക്കാറൊന്നുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+