Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 കോടി എന്ന നേട്ടത്തിലേക്ക് പ്രഭാസിന്റെ കൽക്കി; ഇനി വേണ്ടത് വെറും 200 കോടി, ആ റെക്കോർഡ് ഉറപ്പ്

ഇന്ത്യൻ സിനിമയെ ഒന്നാകെ ഇളക്കി മറിച്ചു കൊണ്ടാണ് പ്രഭാസ് നായകനായ കൽക്കി എഡി 2898 മുന്നേറുന്നത്. തെലുഗുവിൽ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നിങ്ങനെ നിരവധി ഭാഷകളിൽ ഒരേ സമയം പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. അതിന്റെ പ്രതിഫലനം കളക്ഷൻ കണക്കുകളിലും പ്രകടമാണ്.

വൻ മുന്നേറ്റമാണ് ബോക്‌സ് ഓഫീസിൽ ചിത്രം നടത്തുന്നത്. ജൂൺ 27നായിരുന്നു കൽക്കി തിയേറ്ററുകളിൽ എത്തിയത്. പത്ത് ദിവസം പിന്നിടുമ്പഴേക്കും ചിത്രത്തിന്റെ കളക്ഷൻ കുതിച്ചുയരുകയാണ്. പല റെക്കോർഡുകളും തകർത്തു കൊണ്ടാണ് ചിത്രത്തിന്റെ മുന്നേറ്റം. ഇതുവരെ ചിത്രം ആകെ 800 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

kalkimoviecollection

കൽക്കിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിലെ കളക്ഷൻ റെക്കോർഡുകളിൽ മറ്റൊരു അവകാശിയായി കൽക്കിയും മാറുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കാരണം ആദ്യ ആഴ്‌ച പിന്നിട്ടപ്പോഴേക്കും ചിത്രം ഇത്രയധികം കളക്ഷൻ പിന്നിട്ട സാഹചര്യത്തിൽ 1000 കോടി എന്ന നേട്ടം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അങ്ങനെയെങ്കിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന തെന്നിന്ത്യൻ ചിത്രമെന്ന റെക്കോർഡ് കൽക്കി സ്വന്തം പേരിലാക്കും. കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളുടെ പാത പിന്തുടർന്നാണ് പാൻ ഇന്ത്യൻ ലെവലിൽ കൽക്കിയും നിറഞ്ഞാടുന്നത്. തെലുഗു സിനിമ ഒന്ന് പതറിയ കുറച്ചു നാളുകൾക്ക് ശേഷമാണ് കൽക്കിയിലൂടെ ടോളിവുഡിന്റെ വമ്പൻ തിരിച്ചുവരവ്.

നിരവധി പ്രത്യേകതകളോടെയാണ് കൽക്കി 2898 എഡി എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. മുൻപൊരിക്കലും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ചിത്രത്തിൽ നടത്തിയത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്‌തത്‌. പുരാണകഥകളിലെ സംഭവങ്ങൾ ആസ്‌പദമാക്കി എടുത്ത ചിത്രം തെന്നിന്ത്യയിൽ മാത്രമല്ല വടക്കേ ഇന്ത്യയിലും, രാജ്യത്തിന് പുറത്തും ഒരുപോലെ ഓടുന്നുണ്ട് എന്നതാണ് പ്രത്യേകത.

പ്രഭാസാണ് നായകൻ എങ്കിലും ചിത്രം യഥാർത്ഥത്തിൽ ഒരു മൾട്ടി സ്‌റ്റാർ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യരായ രണ്ട് താരങ്ങളും കൽക്കിയുടെ ഭാഗമായിരുന്നു. സാക്ഷാൽ അമിതാഭ് ബച്ചനും, കമൽഹാസനും ആയിരുന്നു ഈ താരങ്ങൾ. വമ്പൻ പ്രതിഫലം നൽകിയാണ് ഇരുവരെയും സിനിമയിലേക്ക് എത്തിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇവരെ കൂടാതെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ദീപിക പദുക്കോൺ, ദിശ പട്ടാണി, ശോഭന, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, അന്ന ബെൻ എന്നിവരും സംവിധായകന്മാരായ രാജമൗലി, രാം ഗോപാൽ വർമ്മ, സംഗീത സംവിധായകൻ സന്തോഷ് നാരായൺ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 600 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+