സിനിമ ഉപേക്ഷിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, തിരിച്ചുവന്നത് അമിതാഭിനേക്കാള്‍ മുകളില്‍ പ്രതിഫലത്തില്‍
ചെന്നൈ: സൂപ്പര്‍ താര പദവി അത്ര പെട്ടെന്ന് ലഭിക്കുന്ന കാര്യമല്ല. വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് നിരവധി ഹിറ്റുകള്‍ ഉണ്ടാക്കിയാല്‍ മാത്രം നടന്‍മാരെ തേടിവരുന്ന കാര്യമാണ്. നടിമാരുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെയാണ്. ഇന്ത്യയിലെ പല സൂപ്പര്‍ താരങ്ങളുടെ കാര്യമെടുത്താല്‍ മനസ്സിലാവും, അവര്‍ എത്രത്തോളം ബുദ്ധിമുട്ടിയാണ് ആ സ്ഥാനങ്ങളില്‍ എത്തിയതെന്ന്. എന്നാല്‍ ഇന്ത്യയിലെ തന്നെ വമ്പന്‍ സൂപ്പര്‍ താരമായി നില്‍ക്കുമ്പോള്‍ ആ പദവി ഒരു നടന്‍ ഉപേക്ഷിച്ചാലോ? അങ്ങനെ ആരെങ്കിലും ചെയ്യുമോ?
1980കളുടെ അവസാനത്തില്‍ അങ്ങനെ ഒരു സൂപ്പര്‍താരം ചെയ്തിട്ടുണ്ട്. കുറച്ചുകാലത്തേക്ക് ഈ നടന്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ആ സൂപ്പര്‍ താരം മറ്റാരുമല്ല കമല്‍ ഹാസനാണ്. 1960കളില്‍ ബാലതാരമായിട്ടാണ് കമല്‍ഹാസന്‍ അഭിനയം ആരംഭിക്കുന്നത്. 1970കളിലാണ് കമല്‍ഹാസന്‍ തമിഴ് സിനിമയില്‍ നായക നടനായി അഭിനയിച്ച് തുടങ്ങുന്നത്.

1980കളും അവസാനമായപ്പോഴേക്ക് തമിഴ് സിനിമയില്‍ രജനീകാന്തിനൊപ്പം വമ്പന്‍ താരമായിരുന്നു കമല്‍ഹാസന്‍. തെലുങ്ക്, ഹിന്ദി സിനിമകളിലും കമലിന്റെ പേര് അറിയപ്പെട്ടിരുന്നു. ആ സമയത്ത് പാന്‍ ഇന്ത്യന്‍ താരമായിരുന്നു കമല്‍ഹാസന്‍. എല്ലാ ഇന്‍ഡസ്ട്രിയിലും കൊമേഴ്ഷ്യല്‍ വിജയം നേടിതരാന്‍ കെല്‍പ്പുള്ള താരമായിരുന്നു കമല്‍ഹാസന്‍. എന്നാല്‍ അത്രയും വലിയ സൂപ്പര്‍ താരമായിട്ടും 1988ല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അഭിനയത്തില്‍ നിന്ന് താരം ഇടവേള എടുക്കുകയായിരുന്നു.
യുഎസ്സില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പോവുകയായിരുന്നു അദ്ദേഹം. കമല്‍ഹാസന് ആ സമയം ബ്രേക് വേണമെന്ന് നിര്‍ബന്ധമായിരുന്നു. താരമെന്ന നിലയിലുള്ള തിളക്കം അദ്ദേഹത്തിന് മടുത്ത് തുടങ്ങിയിരുന്നു. അതുകൊണ്ട് ബ്രേക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയം പുതിയൊരു തൊഴില്‍ പഠിക്കണമെന്ന് കമല്‍ഹാസന് ആഗ്രഹമുണ്ടായിരുന്നു.
അങ്ങനെയാണ് ഹോളിവുഡില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാവുന്നത്. 1988ല്‍ അദ്ദേഹം ഹോളിവുഡിലേക്ക് താമസം മാറുകയായിരുന്നു. അമേരിക്കന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൈക്കിള്‍ വെസ്റ്റ്‌മോറിന് കീഴിലായിരുന്നു പരിശീലനം. സ്ട്രാര്‍ ട്രെക്ക് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ചിത്രങ്ങള്‍ക്ക് വെസ്റ്റ്‌മോറായിരുന്നു മേക്കപ്പ് ചെയ്തിരുന്നു.
റാംബോ മൂന്നില്‍ സില്‍വസ്റ്റര്‍ സ്റ്റലോണിന് മേക്കപ്പിട്ടത് കമല്‍ഹാസനായിരുന്നു. പ്രോസ്‌തെറ്റിക് മേക്കപ്പ് പഠിക്കാനാണ് പോയത്. ഒന്നര മാസത്തോളമായിരുന്നു അത്. ആര്‍ക്കും അത് പഠിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഞാനത് പഠിക്കാന്‍ പോയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ആ സമയം എന്നെ ആരും അറിയില്ലായിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. എനിക്ക് കടകളില്‍ പോകാമായിരുന്നു. കൂള്‍ ഡ്രിങ്ക്‌സുകള്‍ വാങ്ങിച്ച് കഴിക്കാമായിരുന്നു. കൈയ്യും വീശിയാണ് തെരുവിലൂടെ നടന്നിരുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. പിന്നീട് കമല്‍ ഈ മേക്കപ്പ് രീതി അവ്വൈ ഷണ്‍മുഖിയില്‍ ഉപയോഗിച്ചിരുന്നു.
1996 കമല്‍ഹാസന് 1.40 കോടി പ്രതിഫലമുണ്ടായിരുന്നു. ആ സമയം ഇത് ഉയര്‍ന്ന പ്രതിഫലമായിരുന്നു. അമിതാഭ് ബച്ചനേക്കാള്‍ മുകളില്‍ പ്രതിഫലം വാങ്ങിയാണ് കമല്‍ഹാസന്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications