'സുധി ഇവളുടെ കാലിൽ വീണു, രാത്രി നീ പോക്കോ, പകൽ കുഞ്ഞിന്റെ അമ്മയായി വാ എന്ന് പറഞ്ഞു'
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറച്ചിലുമായി ഉറ്റസുഹൃത്ത് ശ്രീകാന്ത്. സുധിയുടെ രണ്ടാം ഭാര്യയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ വീണ എസ് പിള്ളയെന്നും ആദ്യ വിവാഹത്തിനുള്ള സഹായമെല്ലാം താനാണ് ചെയ്ത് കൊടുത്തതെന്നും ശ്രീകാന്ത് വെളിപ്പെടുത്തി. ദി ഫൈനൽ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സുധിയുടെ ആദ്യ ഭാര്യ ശാലിനിയായിരുന്നു. അവളെ വിളിച്ചുകൊണ്ടുവന്ന് എന്റെ വീട്ടിലാണ് ആദ്യം നിർത്തിയത്. എന്റെ പൈസക്കാണ് ഞാൻ വീട് വാടകയ്ക്ക് എടുത്ത് നൽകിയത്. ഇല്ലെങ്കിൽ എന്റെ കുടുംബം തകരുമെന്ന് എനിക്ക് തോന്നി. ശാലിനി ഒരു ഡാൻസർ ആയിരുന്നു. ആ ട്രൂപ്പിനെ ഡയറക്ട് ചെയ്യാൻ പോയപ്പോഴാണ് സുധിയും ശാലിനിയും പ്രണയത്തിലാകുന്നത്.

വിവാഹത്തിന് ശേഷം പ്രസവിച്ചതോടെ ഇവർക്ക് ഡാൻസിന് പോകാൻ വയ്യാതായി. ഇതോടെ തനിക്ക് വീട്ടിൽ ചടച്ചിരിക്കാനാകില്ലെന്നും അവസരം വാങ്ങി തരണമെന്നും പറഞ്ഞ് എന്നെ സമീപിച്ചു. അങ്ങനെ ഒരു പ്രശസ്ത സിനിമ നടിയുടെ ഡാൻസ് ട്രൂപ്പിൽ ഞാൻ അവസരം വാങ്ങിക്കൊടുത്തു. ആ നടിയുടെ മകനും ഇവരും പ്രണയത്തിലായി. അങ്ങനെ ഞാനും സുധിയും ചേർന്ന് ഇവർക്കെതിരെ കേസ് കൊടുത്തു. ശാലിനി ഈ പയ്യന്റെ കൂടെ പോയി. സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ ആ പയ്യന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് അവർ പറഞ്ഞു. സുധി ഇവളുടെ കാലിൽ വീണു സ്റ്റേഷനിൽ വെച്ച്. രാത്രി നീ അവന്റെ കൂടെ പോയിക്കോ പകല് നീ കുഞ്ഞിന്റെ അമ്മയായി വാ എന്ന് പറഞ്ഞു. ഇതോടെ എസ് ഐ ചീത്തവിളിച്ചു. ഇത്രയും തറയായൊരു പെണ്ണിനെ നിനക്ക് വേണോയെന്ന് ചൂടായി.
എന്നാലും അവൾ അവന്റെ കൂടെ പോകുമെന്ന് ഉറപ്പിച്ചു. അങ്ങനെ വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാൻ അനുവദിക്കണമെന്ന് പോലീസിനോട് അവൾ അഭ്യർത്ഥിച്ചു. വീട്ടിൽ ഇതിനായി പോയപ്പോഴും സുധി ഇവരോട് അഭ്യർത്ഥിച്ചു. നീ ഇവന്റെ കൂടെ വീട്ടിൽ തന്നെ കഴിഞ്ഞോളൂ, മകന്റെ അമ്മയായി നീ ഇവിടെ വേണമെന്ന് പറഞ്ഞു. അവൾ ഇറങ്ങിപ്പോയി. ഇതോടെ രണ്ട് പേരേയും വെട്ടുകത്തിയുമെടുത്ത് സുധി വെട്ടാൻ പോയി. ഞാൻ പിടിച്ചില്ലായിരുന്നുവെങ്കിൽ അവരെ കൊന്നേനെ അവൻ.
പിന്നീട് നാളുകൾ കഴിഞ്ഞാണ് വീണയെന്ന ശിഖയെ വിവാഹം കഴിക്കുന്നത്. രണ്ടാം വിവാഹം രജിസ്റ്റർ മാരേജ് എന്നൊക്കെ പറയുമ്പോൾ അത്രയൊക്കെ വിലയല്ലേ നമ്മൾ കൊടുക്കുള്ളൂ. ഒരുപരിപാടിക്കിടയിൽ വെച്ചാണ് എന്നെ പരിചയപ്പെടുത്തുന്നത്. കുഞ്ഞിനെ നോക്കാൻ വേണ്ടി കെട്ടിയതാണെന്ന് പറഞ്ഞു. കിച്ചുവും അന്ന് കൂടെയുണ്ട്. ശിഖ അന്ന് എന്തോ പഠിക്കുന്നുണ്ടെന്നാണ് പറഞ്ഞത്.
എന്റെ സമിതിയിൽ സുധി കളിക്കുന്ന സമയത്താണ് കോമഡി സ്റ്റാറിൽ വരുന്നത്. അതിനുശേഷം ഞാൻ അറിയുന്നത് സുധിയും വീണയും പിരിഞ്ഞെന്നാണ്. എന്താണ് കാരണമെന്ന് അറിയില്ല. രേണു സുധിയെന്ന രേഷ്മ തങ്കച്ചനാണോ കാരണക്കാരിയെന്ന് അറിയില്ല. സുധി മരിച്ചപ്പോൾ സുധിയുടെ ബോഡി വിട്ട് തരില്ലെന്നും കൊല്ലത്ത് നിന്ന് കോട്ടയത്തേക്ക് ബോഡി കാണാൻ വന്നോട്ടേയെന്നും പറയുന്ന സാഹചര്യം ഉണ്ടായി. സുധി മതം മാറിയെന്നുള്ളത് എനിക്ക് അറിയില്ല. ബോഡി വിട്ടുതരില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങളൊക്കെ ഇടപെട്ടാണ് കൊണ്ടുവന്നത്. ഒരു മണിക്കൂർ വെച്ചതിന് ശേഷം തിരിച്ചുകൊണ്ടുപോയി. ഈ സമയത്ത് വീണ എന്നെ വിളിച്ചു, ബോഡി കാണാൻ വന്നോട്ടെയെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു വരാൻ, അങ്ങനെ അവൾ വന്ന് കൊണ്ടുപോയി. പ്രശ്നത്തിന് പോകേണ്ടെന്ന് സുധിയുടെ വീട്ടുകാർ പറഞ്ഞത് കൊണ്ടാണ് പള്ളിയിൽ മൃതദേഹം അടക്കിയത്', ശ്രീകാന്ത് പറഞ്ഞു.












Click it and Unblock the Notifications