Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധിച്ചേട്ടന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്..അവർ മരിക്കും മുൻപ് എന്നെ വിളിച്ചു', രേണു പറയുന്നു

ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതാണെന്നായിരുന്നുവെന്ന് അന്തരിച്ച നടൻ കൊല്ലം സുധി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷമാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വന്നത്. ആദ്യ ഭാര്യയിലുള്ള സുധിയുടെ മകനാണ് കിച്ചു. കിച്ചുവിന് നാല് വയസുള്ളപ്പോഴായിരുന്നു രേണു സുധിയെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ സുധിയുടെ ആദ്യഭാര്യയെ കുറിച്ച് വെളിപ്പെടുത്തുകയാണ് രേണു. അവർ ആത്മഹത്യ ചെയ്തുവെന്നും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും രേണു പറഞ്ഞു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

kollamsudhi-

'സുധിച്ചേട്ടന്റെ ആദ്യ ഭാര്യ ശാലിനിയുമായി എനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കിച്ചുവിന് 16 വയസുള്ളപ്പോൾ അവർ മരിച്ച് പോയി. അവർ മരിക്കുന്നതിന് കുറച്ച് നാൾ മുൻപ് അവർ എനിക്ക് മെസേജ് ഇട്ടു ഫേസ്ബുക്കിൽ. കൊറോണ സമയത്തായിരുന്നു. ഫേസ്ബുക്കിലൂടെ എന്നോട് പിണക്കമാണോയെന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എനിക്ക് നിന്നെയൊന്ന് കാണണമെന്ന് മെസേജ് അയച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ ജസ്റ്റ് ഒന്ന് കാണാനാണെന്ന് പറഞ്ഞു. കിച്ചു എന്തേ എന്നൊന്നും ചോദിച്ചേ ഇല്ല. പക്ഷെ കുഞ്ഞിനെ കുറിച്ച് ചോദിച്ചു. എനിക്ക് വിഷമാകും എന്ന് കരുതിയിട്ടാണോ കിച്ചുവിനെ കുറിച്ച് ചോദിക്കാതിരുന്നതെന്ന് അറിയില്ല. അവർക്ക് ആ സമയത്ത് നാല് വയസുള്ളൊരു മകൻ ഉണ്ടായിരുന്നു. ആ കുഞ്ഞിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ സുഖമായി ഇരക്കുന്നെന്ന് പറഞ്ഞു.

എന്നോട് വീഡിയോ കോൾ ചെയ്യുമോയെന്ന് ചോദിച്ചു.വീഡിയോ കോൾ വിളക്കുകയും ചെയ്തു. ആ സമയത്ത് സുധിച്ചേട്ടൻ എന്റെ ഒപ്പമുണ്ട്. കോൾ എടുത്ത് ചേട്ടൻ ചീത്ത പറയും. അതുകൊണ്ട് ഞാൻ പറഞ്ഞു ചേട്ടനും എന്റെ മൂത്തമകനും ഒപ്പമുണ്ടെന്ന്. പക്ഷെ ഞാൻ കോൾ എടുത്തു. മാസ്ക് വെച്ചിട്ടായിരുന്നു എടുത്തത്. ഹായ് , ഒത്തിരി നന്ദി എന്ന് പറഞ്ഞ് ഞാൻ ഫോണ‍് വെച്ചു. പിന്നെ ഒരു കോൺടാക്ടും ഉണ്ടായിരുന്നില്ല. സുധിച്ചേട്ടനോട് ഞാൻ ഇത് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് എന്തിനാണ് വിളിച്ചത് അതൊക്കെ വിട്ടതല്ലേയെന്ന്. ആ സമയത്ത് ഞാൻ അവരെ ബ്ലോക്ക് ചെയ്തു. അവരോട് പറഞ്ഞിട്ടാണ് ബ്ലോക്ക് ചെയ്തത്. അതുകഴിഞ്ഞ് ഏഴെട്ട് ദിവസം കഴിഞ്ഞ് അവർ മരിച്ചെന്ന് അറിഞ്ഞു. ആത്മഹത്യ ചെയ്യുകയായിരുന്നു. അവരുടെ ഭർത്താവ് വിളിച്ചിരുന്നു. കിച്ചുവിനെ വിടുമോയെന്ന് അറിയാനായിരുന്നു. പക്ഷെ കിച്ചു പോയില്ല', രേണു പറഞ്ഞു.

'സുധിച്ചേട്ടൻ മരിച്ച് കിടന്നപ്പോൾ അച്ഛാ ഇനി ഞാൻ എന്ത് ചെയ്യും എന്ന് പറഞ്ഞാണ് കിച്ചു കരഞ്ഞത്. ഇനി റിതപ്പനെ ഞാൻ എങ്ങനെ നോക്കും , എനിക്ക് അറിയത്തില്ല എന്ന് പറഞ്ഞാണ് അവൻ കരഞ്ഞോണ്ടിരുന്നത്. വീട് വെക്കുന്ന കാര്യമൊക്കെ അവന് ടെൻഷൻ തന്നെയായിരുന്നു. പുതിയ വീടൊക്കെ ആയപ്പോൾ അവന് സമാധാനമായി. അവന്റെ അമ്മയും അനിയനും സുരക്ഷിതരായെന്ന സമാധാനം അവനുണ്ടായി. എനിക്ക് അവനേയും അവന് എന്നേയും വളരെ നന്നായിട്ട് അറിയാം. അതൊരു അനുഗ്രഹം ആണ്. ഞാനും അവനും 12 വയസ് വ്യത്യാസമേ ഉള്ളൂ', രേണു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+