'ജഗദീഷ് പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല'; ബാബു രാജിന്റെ സ്ഥാനാത്ത് ഞാനായിരുന്നെങ്കില്‍: താരങ്ങള്‍ പറയുന്നു
താരസംഘടനായ അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബനും ജഗദീഷും. സിനിമയില്‍ തിരക്കേറിയ സാഹചര്യത്തില്‍ ഇനി സംഘടനയുടെ ഭാഹവാഹിയാകാന് ഇല്ലെന്നാണ് അഡ്ഹോക്ക് സമിതി വൈസ് പ്രസിഡന്റ് ജഗദീഷും മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ചാക്കോ ബോബനും വ്യക്തമാക്കുന്നത്. ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ പുതിയ ഭരണസമിതി ജൂണില്‍ വരുമെന്നാണ് ജഗദീഷ് വ്യക്തമാക്കുന്നത്. ജനാധിപത്യം പുലർത്തുന്ന സംഘടനായാണ്. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഭാരവാഹിയായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. ഏത് മേഖലയില്‍ പ്രവർത്തിക്കുന്ന ആളുകളാണെങ്കിലും അവരുടെ പേരില്‍ കേസുകള്‍ വരുമ്പോള്‍ രണ്ട് പക്ഷമുണ്ടാകും. ഒരു പക്ഷം പറയും കോടതി വിധിക്കും വരെ അവർ കുറ്റവാളികള്‍ അല്ലെന്ന്. വേറെ ഒരു പക്ഷം പറയും കോടതി വിധിക്കും വരെ കാത്തിരിക്കേണ്ട ആവശ്യമില്ല, ആരോപണ വിധേയരായവർ അധികാര സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന്. ഇതില്‍ ആരുടെ ഭാഗത്താണ് ശരി എന്ന് ചോദിച്ചാല്‍ നിയമപരമായി കോടതി വരുന്നത് വരെ അയാള്‍ കുറ്റവാളിയല്ലെന്ന് പറയും. പിന്നെ മനഃസാക്ഷിയുടെ കാര്യമാണ്.

മനഃസാക്ഷി, അഥവാ ധാർമ്മികം എന്ന് പറയുന്നത് വ്യക്തപരമാണ്. വ്യക്തിപരമായി അയാള്‍ക്ക് തോന്നുകയാണ് ഞാന്‍ അധികാരത്തില്‍ ഇരിക്കുന്നത് ശരിയല്ലെന്ന്. അങ്ങനെയാകുമ്പോള്‍ അയാള്‍ക്ക് സ്വയം മാറി നില്ക്കാം. ഇത്തരം വിഷയങ്ങള്‍ വന്നപ്പോള്‍ ഒരുപാട് മന്ത്രിമാർ രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ കാര്യം വന്നപ്പോഴും കോടതി വിധി വന്നിട്ടേ ഞാന്‍ രാജിവെക്കൂ എന്ന് പറഞ്ഞ് അധികാരത്തില്‍ തുടരുന്ന നിരവധിയാളുകളുണ്ടെന്നും ജഗദീഷ് പറയുന്നു.
ആരോപണം വന്നിട്ടും ബാബുരാജ് അധികാരത്തില്‍ തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനായിരുന്നെങ്കില്‍ മാറി നിന്നേനെയെന്നാണ് ജഗദീഷ് മറുപടി പറയുന്നത്. അതുപോലെ അദ്ദേഹം മാറി നില്‍ക്കണം എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതായത് സംഘടനയുടെ വൈസ് പ്രസിഡന്റായ എനിക്കെതിരെയാണ് ആരോപണമെങ്കില്‍ ഞാന്‍ മാറി നില്ക്കും. എന്നാല്‍ മറ്റൊരാളോട് ആവശ്യപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അങ്ങനെയല്ല.
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കലും ഞാന്‍ ഉണ്ടാകില്ല. അത് അമ്മയുമായിട്ടോ അമ്മയുടെ പ്രവർത്തനങ്ങളുമായിട്ടോ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടോ അല്ല. ഒരു നേതൃത്വ പദവിയില്‍ വന്നാല്‍ 100 ശതമാനം അതില്‍ മുഴുകണം. ഇപ്പോഴത്തെ എന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്. അഭിനയിക്കുക എന്നുള്ളതാണ് എന്റെ താല്പര്യം. സംഘടനയില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടതില്ല. പക്ഷെ പ്രവർത്തിക്കും. ഒരാള്‍ പോയാല്‍ അടുത്തയാള്‍ വരും. ജഗദീഷ് പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള രീതികളില്‍ അമ്മ തിരിച്ച് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ മാറ്റങ്ങള്‍ എന്നുള്ളത് ഏറ്റവും നല്ല രീതിയിലുള്ളത് ആയിരിക്കണം. ഭരണസമിതി പിരിച്ച് വിട്ട് നാഥനില്ലാ കളരി പോലെ ഇരുന്നാല്‍ ശരിയാകില്ല. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. അത് നിലച്ച് പോകുന്ന അവസ്ഥ ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള താല്‍ക്കാലിക ഒരു സംവിധാനമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജനുവിന് ആരോപണങ്ങള്‍ക്കൊപ്പം തന്നെ വ്യാജ ആരോപണങ്ങളുണ്ട്. നിവിന്‍ പോളിയുടെ കാര്യം തന്നെ ഇതിന് ഉദാഹരണമാണ് കുഞ്ചാക്കോ ബോബനും പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications