Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനൊരു ഫെമിനിസ്‌റ്റല്ല, ഡബ്ല്യൂസിസിയുമായി ബന്ധമില്ല'; മാല പാർവതി, 'കുറ്റം പറയുന്നത് പാഴ്‌ജന്മങ്ങൾ', കമന്റ്

മലയാള സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് മാലാ പാർവതി. അഭിനയ മികവ് കൊണ്ട് മാത്രമല്ല ഏതൊരു വിഷയത്തിലും പ്രതികരിക്കുന്നത് കൊണ്ട് തന്നെ മാലാ പാർവതിയെ അറിയാത്തവരായി അധികം ആളുകൾ ഉണ്ടാവില്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുഗു ഉൾപ്പെടെയുള്ള ഭാഷകളിലെയും സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് അവർ. അടുത്തിടെ വിക്രം നായകനായ വീര ധീര സൂരൻ എന്ന സിനിമയിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാൽ ഇതിന്റെ പേരിൽ ആയിരുന്നില്ല അവർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞു നിന്നത്. പ്രമുഖ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ വിൻസി അലോഷ്യസിന്റെ പരാതി നിസാരവത്ക്കരിച്ച മാലാ പാർവതിയുടെ നിലപാട് ഏറെ എതിർപ്പുകൾക്ക് വഴിയൊരുക്കിയിരുന്നു. ഷൈനിനെ അനുകൂലിച്ചു കൊണ്ടായിരുന്നു മാലാ പാർവതിയുടെ പരാമർശം എന്നായിരുന്നു കൂടുതൽ പേരും ചൂണ്ടിക്കാട്ടിയത്.

maalaparvathiissues

ഈ വിവാദത്തിൽ മാലാ പാർവതിക്കെതിരെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനമാണ് ഉയർന്നത്. നടി രഞ്ജിനി, ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി എന്നിവരാണ് ഇവർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ഉൾപ്പെടെ തുറന്ന് സംസാരിക്കുകയാണ് മാലാ പാർവതി. ഷൈനിനെ ഗ്ലോറിഫൈ ചെയ്‌തതല്ലെന്നും തനിക്ക് അറിവുള്ള കാര്യങ്ങൾ മാത്രമാണ് പറയാറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചതിന്റെ കാരണവും മാലാ പാർവതി വെളിപ്പെടുത്തി. താനൊരു ഫെമിനിസ്‌റ്റ് അല്ലെന്നും ഡബ്ല്യൂസിസിയുമായി അന്നും ഇന്നും ഒരു ബന്ധവുമില്ലെന്നും അവർ പറയുന്നു. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാലാ പാർവതി.

മാലാ പാർവതിയുടെ വാക്കുകൾ

വിൻസി അലോഷ്യസ് അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു എന്ന് ഡബ്ല്യൂസിസിക്ക് മുൻപായി ഞാനൊരിക്കലും പറയില്ല. ഡബ്ല്യൂസിസിക്ക് ശേഷം ഐസി ഒക്കെ ശക്തമായി, ഹേമ കമ്മിറ്റിയുടെയും മീഡിയയുടെയും ഒക്കെ ഇടപെടൽ കൊണ്ട് ഇന്നത്തെ സിനിമയുടെ സാഹചര്യത്തിൽ നിന്ന് കൊണ്ടാണ് ഞാൻ അത് പറഞ്ഞത്. ഡബ്ല്യൂസിസിയുമായി ഒരുകാലത്തും എനിക്ക് ബന്ധം ഉണ്ടായിരുന്നില്ല. ഞാൻ അങ്ങനെ ഒരു ശക്തമായ ഫെമിനിസ്‌റ്റ് ഒന്നുമല്ല.

ഞാൻ ഒരിക്കലും ഒരു സാമൂഹ്യ പ്രവർത്തക ആയി അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്‌തിട്ടുമില്ല. ആരാണ് ഞാൻ എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനെ. അങ്ങനെ അറിഞ്ഞെങ്കിൽ ഞാൻ ഇവിടെയൊന്നും നിക്കുമായിരുന്നില്ല. ആരാണെന്ന് അറിയില്ല, ഒരു ടാഗിലും പെടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങൾ ഞാൻ പറയാം. വളരെ ഓപ്പണായി സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ. ചിലപ്പോൾ ക്യാമറ ഉണ്ടെന്ന് പോലും മറന്നുപോകും. മനസിലുള്ളത് ഞാൻ പറയും. എല്ലാവരും അങ്ങനെ പറയണമെന്നില്ല. മൂന്ന് സ്ത്രീകളാണ് എന്നോട് സംസാരിച്ചത്. വളരെ തുറന്ന ഒരു സംസാരമാണ് വേണ്ടതെന്ന് അവർ എന്നോട് പറഞ്ഞു. അനുഭവിച്ചതും കേട്ടതും ഒക്കെ പറയണമെന്ന് പറഞ്ഞു.

ഞങ്ങൾക്കിതിന്റെ അകമറിയണം എന്നാണ് അവർ പറഞ്ഞത്. അതിലൊരു പ്രശസ്‌തയായ ഒരു പെൺകുട്ടിയെ കുറിച്ച്, തമിഴിൽ നിന്നുള്ളവരായിരുന്നു. ഇവിടെ അവർക്കൊരു ചാൻസ് കിട്ടിയപ്പോൾ അവർ അനുഭവിച്ച കാര്യങ്ങളുണ്ടായിരുന്നു. ആ സിനിമ അവർ അഭിനയിച്ചിരുന്നില്ല. എന്നാൽ അവർ നേരിട്ടതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്നെ മെറിൻ മാഡം എസ്ഐടിയിൽ നിന്ന് വിളിച്ചിട്ട് ഇതൊരു എഫ്‌ഐആർ ആയി അവിടെ കിടക്കുകയാണെന്ന് പറഞ്ഞു.

അവിടെ വച്ച് ഞാൻ ആ പെൺകുട്ടിയെ വിളിച്ചു. അവരിപ്പോൾ സിനിമയിൽ സജീവമല്ല, വളരെയധികം ആഘോഷിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു അവരുടേത്. നിങ്ങൾ എന്ത് അവകാശത്തിലാണ് എന്റെ പേര് പറഞ്ഞതെന്നായിരുന്നു അവർ ചോദിച്ചത്. എന്തിനാണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണെന്നും. ഞാൻ തെറ്റ് ചെയ്‌തു എന്നറിയുന്നത് കൊണ്ട് തന്നെ പരിഭ്രമിച്ചു പോയിരുന്നു. അവരുടെ പേര് ഞാൻ ചോദിക്കാതെ ഉപയോഗിച്ചു.

അതുകൊണ്ടാണ് ഞാൻ സുപ്രീം കോടതിയിൽ പോയത്. വക്കീലാണ് സുപ്രീം കോടതിയിൽ പോയി പരിഹാരം ചോദിക്കാമെന്ന് പറഞ്ഞത്. ഇതിലിപ്പോൾ വേറെ ആൾക്കാർ കൂടി ഇൻവോൾവ്ഡ് ആണ്, ഞാൻ മാത്രമായിരുന്നില്ല. 35 പേർ ഇതിലുണ്ടായിരുന്നു, 30 പേർ അവഗണിച്ചു. ഞാൻ മാത്രമാണ് സുപ്രീം കോടതിയെ സമീപിച്ചത്. എനിക്ക് മിണ്ടാതിരുന്നാൽ മതിയായിരുന്നു.

മലയാള സിനിമയിൽ സ്ത്രീകളുടെ അവസരം കുറയുകയാണ്. കണക്കുകൾ നോക്കിയിട്ടല്ല ഞാനിത് പറയുന്നത്. എന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരും പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ്. പണ്ട് വിളിച്ചതിന്റെ അത്രയും ഇപ്പോൾ ഇല്ലെന്നാണ് പറയുന്നത്. ഇവിടെ കാര്യമായ പരിശീലനം ഒന്നും പെരുമാറുന്നതിനെ കുറിച്ച് കിട്ടുന്നില്ല. ഇവിടെ അത് സീറോ ആണ്.

മനഃശാസ്ത്ര പരമായി പറയുകയാണെങ്കിൽ പ്രണയവും സെക്‌സും ഒന്നുമില്ലെങ്കിൽ ഇനി വരാൻ പോവുന്നത് വയലൻസും ഡ്രഗ്‌സുമാണ്. അതൊരു മാനസികാവസ്ഥയാണ്. നല്ല പ്രണയമുള്ള ആൾക്ക് ഒരിക്കലും അടിക്കാനും പിടിക്കാനും ഒന്നും പോവാൻ തോന്നില്ല, എന്തിന് മദ്യപിക്കാൻ പോലും തോന്നില്ല. ഞാൻ ഒരു അവസരവാദിയാണ് എന്നൊക്കെ ആർക്ക് വേണമെങ്കിലും പറയാം.

സ്ത്രീകളെ പേടിയുള്ള ഒരു സമൂഹമായി നമ്മൾ മാറി കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ പറയുകയാണെങ്കിൽ ഞാനൊക്കെ ഈ രംഗത്ത് ഒരുപാട് കാലമായി ഉള്ള ആളാണ്. അന്നൊക്കെ ലൈറ്റ് ആയിട്ടൊക്കെ സംസാരിക്കാൻ കഴിയുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. ആളുകൾക്ക് മിണ്ടാൻ പോലും പേടിയാണ്. ഓർഗനൈസേഷൻസിൽ സ്ത്രീകളെ എടുക്കുന്നത് കുറയുന്നു, എംഎൻസികൾ പോലും സ്ത്രീകളെ വേണ്ടെന്ന് വയ്ക്കുന്നു.

ഞാൻ ഷൈൻ ടോം ചാക്കോയെ സപ്പോർട്ട് ചെയ്‌തു എന്ന് പറയുന്നതിന്റെ കാരണം ഞാൻ അദ്ദേഹം സെറ്റിൽ എങ്ങനെ ആണെന്ന് പറഞ്ഞുപോയി. സത്യസന്ധമായിട്ട് പറഞ്ഞതാണ്. അതുതന്നെയാണ് സ്വാസികയും മേജർ രവിയും ഒക്കെ പറയുന്നത്. പിന്നെ അവരുടെ ഈ വലി അവരുടെ സ്വകാര്യതയിൽ ചെയ്യുന്ന കാര്യമല്ലേ. നമ്മൾക്ക് എങ്ങനെ മനസിലാവും. ചിലർ ഭയങ്കര ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള ആൾക്കാരും ഉണ്ടാവും. നമ്മൾ എങ്ങനെയാണ് ഊഹിക്കുക?

ഷൈനിനെ ഞാൻ അനുകൂലിച്ചതല്ല, ഗ്ലോറിഫൈ ചെയ്‌തതല്ല. എത്ര എന്നെ ആക്ഷേപിച്ചാലും എനിക്ക് ബോധ്യമുള്ള കാര്യമേ ഞാൻ പറയൂ. അറിയാവുന്നത് മാത്രമേ ഞാൻ പറയൂ. എന്നെ ഒരുപാട് വിമർശിച്ചു. ഞാൻ അവസരവാദിയാണെന്ന് പറഞ്ഞു, പുച്ഛം തോന്നുന്നു എന്ന് പറഞ്ഞു, കൊറെയൊന്നും ഞാൻ കേട്ടിട്ടില്ല. നിലപാടില്ലാത്ത സ്ത്രീയാണ് എന്നൊക്കെയും എന്റെ മുഖത്ത് തുപ്പണം, ആട്ടണം എന്നൊക്കെ പറഞ്ഞു. ഉട്ടോപ്യൻ ലോകം ഉണ്ടാക്കാനാണ് ആളുകൾ ശ്രമിക്കുന്നത്.

ഞാനും ആ ലോകം ആഗ്രഹികുന്നുണ്ട്. അങ്ങനെ ആഗ്രഹിക്കുമ്പോൾ പുരുഷ സമൂഹം എന്ന് പറയുന്ന ആൾക്കാരെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി സമൂഹത്തിനുണ്ട്. അവർ ശീലിച്ചു പോവുന്ന കാര്യങ്ങൾ അവർ ആവർത്തിച്ചു പോവും. ട്രെയിനിംഗ് പല തരത്തിലുള്ളതാണ്. വളരെ പെട്ടന്നാണ് ഈ സമൂഹത്തിൽ മാറ്റം വന്നത്. ഇപ്പൊ ആളുകൾ കോമഡി സെൻസ് തന്നെ അടിച്ചമർത്തുകയാണ്, ഭയം കൊണ്ടാണത്.

അതേസമയം, മാല പർവതിക്കെതിരായി നിരവധി പേരാണ് വിൻസി അലോഷ്യസ്-ഷൈൻ ടോം ചാക്കോ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോഴിതാ താരത്തെ പിന്തുണച്ചും ആരാധകർ രംഗത്ത് വരുന്നുണ്ട്. വളരെ പക്വവും സന്തുലിതവുമായ കാഴ്‌ചപ്പാടുകൾ, അവരെപ്പോലുള്ള കൂടുതൽ ആളുകളെ നമുക്ക് ആവശ്യമുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ഈ പാവം മാല പാർവതിക്കെതിരെ. കുറേ പോരാളികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാടിനും വീടിനും ഗുണമില്ലാത്ത പാഴ്‌ജന്മങ്ങൾ വന്ന് കുറ്റം പറയുന്നുണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ; എന്നും കമന്റുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+