'മരണത്തിന് മുൻപ് ജയൻ അവസാനമായി പറഞ്ഞത് കല്യാണത്തെ കുറിച്ച്'; മനസ് തുറന്ന് മല്ലിക സുകുമാരൻ
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന നടനാണ് ജയൻ. നാല് പതിറ്റാണ്ടിൽ ഏറെയായി താരം നമ്മെ വിട്ട് പിരിഞ്ഞിട്ടെങ്കിലും ഇപ്പോഴും എല്ലാവരും അതേ ആരാധന അദ്ദേഹത്തോട് കാത്ത് സൂക്ഷിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. സംഘട്ടന രംഗങ്ങളിലെ പരിപൂർണതയ്ക്ക് വേണ്ടി ഡ്യൂപ്പിനെ ഒഴിവാക്കിയുള്ള ചിത്രീകണത്തിനിടെ 1980 നവംബർ 16നാണ് ജയൻ അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത്.
കോളിളക്കം എന്ന ചിത്രമായിരുന്നു അത്. ഈ സമയം ഇതേ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരുന്ന സുകുമാരനെ കാണാൻ അവിടേക്ക് എത്തിയതും അവിടെ വച്ച് ജയൻ അവസാനമായി പറഞ്ഞ കാര്യങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി മാലിക സുകുമാരൻ ഇപ്പോൾ. ജയനുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നവരിൽ ഒരാളായിരുന്നു സുകുമാരൻ. ജയന്റെ വേർപാടുണ്ടാക്കിയ വേദനയെ കുറിച്ച് കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക.

'ഓരോ ചിത്രങ്ങളുടെയും കാര്യം പറയുമ്പോൾ ഇടയ്ക്ക് എനിക്ക് ഒരിടത്ത് നിർത്തണം എന്നത് തോന്നിയിരുന്നു. അത് മറ്റാരുടെയും കാര്യമല്ല, നമ്മുടെ പ്രിയപ്പെട്ട ജയന്റെ കാര്യമായിരുന്നു. എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ചത് സുകുവേട്ടനൊപ്പം കോളിളക്കം എന്ന ചിത്രത്തിലായിരുന്നു.' മല്ലിക സുകുമാരൻ പറഞ്ഞു.
'ചിത്രത്തിലെ ഒരു രംഗം അഭിനയിക്കുമ്പോഴാണ് ഹെലികോപ്റ്റർ ചരിഞ്ഞ് ഈ അപകടം ഉണ്ടാവുന്നത്. അന്ന് ഇന്ദ്രൻ കൊച്ചു കുഞ്ഞാണ്. ആ ചിത്രത്തിന് പോവാൻ വേണ്ടി ഞങ്ങൾ തൃശൂരിൽ താമസിക്കുകയായിരുന്നു. ജയൻ അപ്പോൾ പീരുമേട്ടിൽ അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു. തലേദിവസം ഫോൺ ചെയ്‌ത് ചോദിച്ചു നാളെ വൈകീട്ട് സുകൂ നീയും കേറില്ലേ എന്ന്' മല്ലിക പറയുന്നു.
'അങ്ങനെ ഒരേ ട്രെയിനിൽ പോവാം എന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ പിറ്റേന്ന് വിളിച്ചപ്പോൾ സുകുവേട്ടൻ മല്ലിക വന്നെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പൊ ഞാൻ സംസാരിച്ചു. ഒരു പത്ത് മിനിറ്റോളം സംസാരിച്ചിരുന്നു. ഇന്ദ്രനെയൊക്കെ കൊച്ചിനെ എവിടെ വന്നാലും ഓടി വന്നാലും കാണുന്ന ആളായിരുന്നു ജയൻ.' അവർ പറഞ്ഞു.
'അങ്ങനെ സംസാരിക്കുന്നതിന്റെ ഇടയിൽ എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.ജനുവരിയിൽ എന്റെ കല്യാണമാണ്. എല്ലാവരെയും ക്ഷണിക്കും, പക്ഷേ ഞാൻ ഇപ്പൊ പരസ്യമാക്കുന്നില്ല ഇത്. രണ്ട് ദിവസം മുൻപ് നിങ്ങൾ വരണം. കൊറച്ചു കാര്യങ്ങളൊക്കെ ഉണ്ട് നമുക്ക് എന്നൊക്കെ പറഞ്ഞു, അങ്ങനെ ഒരു മൂത്ത ആളെന്ന നിലയിലാണ് കണ്ടിരുന്നത്. ഇത് വല്ലതും ഇപ്പോൾ മുട്ടേന്ന് വിരിഞ്ഞ പിള്ളേർക്ക് അറിയാമോ?' എന്നും മല്ലിക ചോദിച്ചു.
അതേസമയം, തന്റെ 41ആം വയസിലാണ് കോളിളക്കം എന്ന ചിത്രത്തിലെ സാഹസിക രംഗം ചിത്രീകരിക്കുന്നതിടെ ഉണ്ടായ അപകടത്തിൽ ജയൻ മരണപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഷോളാവരത്താണ് സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത്. സുകുമാരൻ ഓടിച്ചിരുന്ന മോട്ടോർബൈക്കിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ഇത്. എന്നാൽ നിയന്ത്രണം വിട്ട് ഹെലികോപ്റ്റർ ജയനുമായി ഇടിച്ചിറങ്ങുകയായിരുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications