Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ദ്രിജിത്തിനോട് മല്ലികയ്ക്ക് സ്നേഹക്കുറവാണെന്ന്,പക്ഷപാതത്തോടെ പെരുമാറുമെന്ന്'; വിമർശനങ്ങൾക്ക് മറുപടി

മകൻ ഇന്ദ്രജിത്തിനെ കുറച്ച് ചിലർ ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അമ്മയും നടിയുമായ മല്ലിക സുകുമാരൻ.. ഇന്ദ്രജിത്തിനോട് മല്ലികയ്ക്ക് സ്നേഹ കുറവാണെന്ന തരത്തിലുള്ള വിമർശനങ്ങളോടാണ് അവർ പ്രതികരിച്ചത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങൾക്കും അവർ ചുട്ടമറുപടി നൽകി. കൗമുദി മൂവീസിനോടായിരുന്നു പ്രതികരണം.

'ഞാൻ ഖത്തറിൽ പോകുമ്പോൾ ഒരുപാട് പേര് ഇന്ദ്രജിത്തിന്റെ കാര്യം ചോദിക്കും. അവൻ നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പലരും പറയാറുണ്ട്. പൃഥ്വിരാജ് വരെ പറയാറുണ്ട്. വില്ലൻ, കോമഡി, നായകൻ ഇങ്ങനെ എല്ലാ വേഷങ്ങളും ഇന്ദ്രജിത്ത് ചെയ്യാറുണ്ട്. എന്നിരുന്നാലും സിനിമ എന്നത് ഒരാൾ തിരുമാനിക്കുന്നതല്ല. എന്ത് റോളായാലും സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകർ അതിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ അംഗീകാരം എന്ന് പറയുന്നത്. അടുത്തിടെ ഒരു കമന്റ് കണ്ടു, ചേച്ചി ഇന്ദ്രജിത്തിനോട് പക്ഷപാതപരമായി പെരുമാറുന്നെന്ന്. എനിക്ക് ഇതൊക്കെ കേട്ട് ചിരിവന്നു. എന്ത് കണ്ടിട്ടാണ് ആളുകളൊക്കെ ഇങ്ങനെ പറയുന്നത്. ഞാൻ ചത്ത് കഴിഞ്ഞാൽ കൊള്ളിവെക്കേണ്ട മകനാണവൻ.

mallika

ഇന്ദ്രൻ എന്നെ പോലെയാണ്. എല്ലാവരോടും നന്നായി സംസാരിക്കും. സുകുവേട്ടനെ പോലെയാണ് രാജു. അവൻ ആളുകളുമായി ഒന്ന് അടുത്തുവരാൻ സമയം എടുക്കും. അടുപ്പം ആയി കഴിഞ്ഞാൽ ഒരുപാട് സംസാരിക്കുകയും ചെയ്യും. മക്കളിൽ ഒരാളോട് അമ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്നൊക്കെ ഒരിക്കലും സംസാരിക്കരുത്. തെറ്റിധാരണ പരത്തി ഹീറോയാകാൻ ശ്രമിച്ചാൽ അതുപോലൊരു വിഡ്ഢിത്തം വേറെയില്ല.

ഇന്ദ്രജിത്തിന്റെ വേഷങ്ങൾക്ക് വലിയ ആരാധകരുണ്ട്. അയാൾ വലിയൊരു പിആർ വർക്ക് ചെയ്യാറില്ല. ഞാൻ ചോദിക്കുമ്പോൾ എനിക്ക് വരാനുള്ളത് വരും എന്ന് പറയും. ഒരു ലേബലിന്റെ കീഴിൽ മാത്രം പെടുത്താൻ കഴിയുന്നൊരു നടനല്ല ഇന്ദ്രജിത്ത്. എന്തായാലും ഇന്ദ്രനോട് കൂടുതൽ സ്നേഹം കാണിക്കണം എന്നൊന്നും ഇനി പറയാൻ നിൽക്കുത്.

കഴിഞ്ഞ ദിവസം കൂടി ഇന്ദ്രൻ എന്റെ കൂടെ ഉണ്ടായിരുന്നു. ഇന്ദ്രന്റെ മകൾ പ്രാർത്ഥനയുടെ പരിപാടിയുണ്ടായിരുന്നു. മകൾ അസ്സലായി പാടി. എല്ലാവരും അഭിനന്ദിച്ചിരുന്നു. അതേസമയം പ്രാർത്ഥന കീറിയ പാന്റ് ഇട്ടു, കൈയ് ഇല്ലാത്ത ഉടുപ്പിട്ടു, ഷോട്സ് ഇട്ടു എന്നൊക്കെ ചിലർ വിമർശനം ഉയർത്തുന്നുണ്ട്. പ്രാർത്ഥനയുടെ മാതാപിതാക്കൾക്ക് അതിലൊന്നും എതിർപ്പില്ലെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാണ്. പൂർണിമയുടെ ജോലി തന്നെ ബൊട്ടീക്ക് ആണ്. പ്രാർത്ഥന ലണ്ടനിൽ പോയി പഠിച്ചതാണ്. കുട്ടികളല്ലേ അവിടെയൊക്കെ പോയി പഠിക്കുമ്പോൾ അങ്ങനെയൊക്കെയുള്ള വസ്ത്രങ്ങൾ ധരിക്കും. അവിടത്തുകാർ അവളുടെ വസ്ത്രവിധാനത്തെ കുറിച്ച് ചോദിക്കാൻ നിൽക്കല്ല, അതിനൊന്നും അവർക്ക് സമയം ഇല്ല.

ഓരോ വസ്ത്രങ്ങളും ഇടുമ്പോൾ ഞാൻ പറയാറുണ്ട് ,ശ്രദ്ധിക്കണം മോളെ, വിമർശകരൊക്കെ കൂടുതലായിരുക്കുമെന്ന്. നിന്റെ പ്രായമൊന്നും അവർ കാണക്കാക്കില്ലെന്ന്. അവളുടെ വസ്ത്രധാരണത്തിൽ എന്തെങ്കിലും മോശം ഉണ്ടെങ്കിൽ അവളുടെ മാതാപിതാക്കൾ തന്നെ പറയും.

പണ്ടൊക്കെ ഹാഫ് സാരിയൊക്കെ ആയിരുന്നു. അതൊക്കെ മാറി ചൂരിദാർ വന്നു, ഇപ്പോൾ ജീൻസും കുപ്പായവുമൊക്കെയായി. ഓരോ കാലത്തും അതത് കാലത്തെ ഫാഷനനുസരിച്ച് വസ്ത്രങ്ങൾ മാറും. 17 വയസായ കുട്ടികൾക്ക് ഇട്ടൂട 41 വയസായ തടിച്ചികൾക്ക് ഇടാം എന്നൊന്നും പറയരുത്. നിങ്ങൾ ആദ്യം അവരെ പോയി വിമർശിക്ക്. എത്രയോ പ്രായമായ പെണ്ണുങ്ങൾ ഈ കോലത്തിൽ നടക്കുന്നുണ്ട്. ഇപ്പോഴും പഴയരീതിയിൽ നടക്കുന്നവരുമുണ്ട്. ഇതൊന്നുമല്ലാതെ തിരുത്തേണ്ട എത്രകാര്യങ്ങൾ ഉണ്ട്. തിരുത്തുന്നുണ്ടെങ്കിൽ എല്ലാം തിരുത്തണം. ഇത് അങ്ങനെയല്ല, ഇത്തരക്കാരെ ഞങ്ങൾ എഴുതിത്തള്ളും,ഇതാണ് സംഭവിക്കുന്നത്', മല്ലിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+