"എന്റെ രീതി മമ്മൂക്കയ്ക്ക് ഇഷ്‌ടപ്പെട്ടില്ല, അനുകരിക്കുകയാണോ എന്ന് ചോദിച്ചു ചൂടായി, ഞാൻ ആകെ തകർന്നുപോയി"
മലയാളത്തിലെ തിരക്കഥാകൃത്തുകളിൽ ശ്രദ്ധേയനായിരുന്ന വ്യക്തിയായിരുന്നു റോബിൻ തിരുമല. സിനിമയിൽ മൂന്ന് പതിറ്റാണ്ടികൾ അധികം കാലത്ത് പരിചയ സമ്പത്തുള്ള അദ്ദേഹം പേന ചലിപ്പിച്ച നിരവധി ചിത്രങ്ങൾ സൂപ്പർഹിറ്റായിരുന്നു. മക്കൾ മാഹാത്മ്യം, മാനത്തെ കൊട്ടാരം, ചന്ത, ആലഞ്ചേരി തമ്പ്രാക്കൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു റോബിൻ തിരുമല.
ഇപ്പോഴിതാ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് ആദ്യമായി സൂപ്പർതാരം മമ്മൂട്ടിയുടെ അടുത്ത് ആദ്യമായി കഥ പറയാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് ഇപ്പോൾ അദ്ദേഹം വിവരിക്കുന്നത്. അതിനിടയിൽ മമ്മൂട്ടി ചൂടാവുകയും അതോടെ താൻ തകർന്നുപോവുകയും ചെയ്‌തുവെന്നാണ് അദ്ദേഹം പറയുന്നത്. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റോബിൻ തിരുമലയുടെ വാക്കുകൾ
രാജകീയം എന്ന് പറഞ്ഞിട്ടുള്ള, തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ കണ്ണിയായിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ കഥ കണ്ടുവച്ചു. ഒരു പൊളിറ്റിക്കൽ സ്‌റ്റോറിയായി കഥ സുനിൽ ഉൾപ്പടെ എല്ലാവർക്കും ഇഷ്‌ടമായി. മമ്മൂക്കയെ വച്ച് തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ ചെയ്യാൻ തീരുമാനിച്ചു. അത് പ്രൊഡ്യൂസർ ഉൾപ്പെടെ എല്ലാവർക്കും ഇഷ്‌ടപ്പെട്ടിരുന്നു. ആ കഥ എഴുതാൻ വേണ്ടി റിസബാവയുടെ കേറോഫിൽ പരിചയപ്പെട്ട വ്യക്തിയായിരുന്നു കലാഭവൻ അൻസാർ.
അങ്ങനെയാണ് കലാഭവൻ മണിയെ ഒക്കെ ആദ്യമായി കാണുന്നത്. അൻസാറും മമ്മൂക്കയും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അൻസാറിനെ ഒപ്പം ചേർക്കുന്നത്. ഞങ്ങൾ അങ്ങനെ ഒരു കഥ എഴുതി. ആദ്യമായി മട്ടാഞ്ചേരിയിലെ അൻസാറിന്റെ വീട്ടിൽ വരുന്നത്. കാര്യമായി എറണാകുളത്ത് വന്ന് താമസിക്കുന്നത് ആദ്യമായാണ്. അവിടെ വച്ചാണ് ഞാൻ മമ്മൂക്കയെ കാണുന്നത്.
ഒരു ഗ്ലാസ് ഒക്കെ ഇട്ട് എവിടെ അവൻ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് കേൾക്കാം എന്ന് പറയുന്നുണ്ടായിരുന്നു.അന്ന് മമ്മൂക്കയുടെ വൈഫും ഉണ്ടായിരുന്നു. ഞാൻ വായിക്കുകയായിരുന്നു. പെട്ടെന്ന് നിർത്താൻ മമ്മൂക്ക പറഞ്ഞു. താനെന്താടോ എന്റെ ശബ്‌ദത്തിൽ വായിക്കുന്നത്, മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്നാണ് ചോദിച്ചത്. മിമിക്രിയുടെ ബാക്ക്ഗ്രൗണ്ട് ഉള്ള ആളായത് കൊണ്ട് ഇത്തിരി ഇമ്പ്രെസ് ആവട്ടേന്ന് വിചാരിച്ചു ചെയ്‌തതാണ്.
അതാണ് പണിയായത്. അപ്പോഴേക്ക് അൻസാർ ചൂടായി. ഒന്ന് രണ്ട് സീൻ കഴിഞ്ഞപ്പോഴേക്കും വായന അവസാനിച്ചു. ഞാൻ തകർന്ന് തരിപ്പണമായി. ഞാൻ അന്ന് വയനാട്ടിൽ നിന്ന് തേനൊക്കെ കൊണ്ട് പോയിരുന്നു. അദ്ദേഹം അതൊക്കെ വാങ്ങിച്ചുവച്ചു. പാബ്ലോ നെരൂദയുടെ കവിതയൊക്കെ ഉണ്ടായിരുന്നു. അത് മമ്മൂക്കയുടെ വൈഫ് നന്നായി എന്ന് പറയുണ്ടായിരുന്നു. അപ്പോൾ മമ്മൂക്ക ചോദിക്കുന്നുണ്ട് എന്ത് കവിത, അത് നെരൂദയുടെ ആണ് എന്നൊക്കെ.
അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണെന്നും ശാന്തസ്വഭാവം ഉള്ള ആളാണെന്നും ഒക്കെ പിന്നീടാണല്ലോ അറിയുന്നത്. അന്ന് പക്ഷേ ഞാൻ ടെൻഷൻ ആയി. അത് കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് നിന്നു. എന്നോട് വന്ന് ഹമീദ് ഇക്ക പറഞ്ഞു കൊഴപ്പമൊന്നും ഇല്ലെന്ന്. വേറൊരു കഥ അതിന്റെ ഇടയിൽ വന്നു, അതാണ് മാനത്തെ കൊട്ടാരം. അത് കേട്ട മമ്മൂക്ക അതിലേക്കുള്ള താരങ്ങളെ നിർദ്ദേശിക്കുക പോലും ചെയ്‌തു. മമ്മൂക്കയാണ് ദിലീപ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരുടെ ഒക്കെ പേര് പറഞ്ഞത്.
മമ്മൂക്കയാണ് അവരുടെ പേരുകൾ പറഞ്ഞത്, ഒരു നിർദ്ദേശം പോലെ. അൻസാറിന് എല്ലാവരെയും അറിയും. അങ്ങനെ സംസാരിച്ചു. ദിലീപിനോട് സംസാരിച്ചു. അന്ന് വന്നിട്ട് ദിലീപ് ഒക്കെ അഭിനയിച്ചു കാണിച്ചു. നാദിർഷായാണ് എന്നാണ് ദിലീപിനോട് ഒപ്പം വന്നത്, ബൈക്കിൽ കൊണ്ട് വിടാൻ. എഴുത്ത് കംപ്ലീറ്റ് ആക്കി. അതിലെ പാട്ടുകൾ ഒക്കെ രസകരമായിരുന്നു.












Click it and Unblock the Notifications