Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത; മമ്മൂട്ടിക്ക് താല്‍പര്യമില്ലെന്നും ടിനി ടോം

താരസംഘടനയായ അമ്മയിലായാലും എവിടെ ആയാലും തിരഞ്ഞെടുപ്പ് എന്ന പ്രകിയ നല്ലതാണെന്ന് ടിനി ടോം. സുരേഷ് ഗോപി നോമിനേറ്റ് ചെയ്താണ് എംപിയാകുന്നതില്‍ അതില്‍ വലിയ കാര്യമില്ല. ഇതിന് മുന്‍പ് അങ്ങനെ ആയിരുന്നു. പക്ഷെ ജനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളോട് ഒരു കടപ്പാടുണ്ട്. കഴിഞ്ഞ തവണ അമ്മയിലെ തിരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ ഒന്നുരണ്ട് പേരില്‍ ഒരാളാണ് ഞാനാണ്. ഞാന്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നതിന്റെ തെളിവാണ് അതെന്നും അദ്ദേഹം പറയുന്നു.

ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. അല്ലാതെ ആ സ്ഥാനത്തോടുള്ള കൊതികൊണ്ടൊന്നും അല്ല. എനിക്ക് അവകാശം ഉണ്ടെങ്കില്‍ ജയിപ്പിക്കണ്ടെ എന്ന നിലയിലാണ് നില്‍ക്കുന്നത്. ജനാധിപത്യം ആണല്ലോ, മത്സരിക്കാന്‍ താല്‍പര്യമുള്ളവർ ഏത് സ്ഥാനത്തേക്കും മത്സരിക്കട്ടെ. അഞ്ഞൂറിലേറെ അംഗങ്ങളുണ്ട്. അവർ തിരഞ്ഞെടുക്കുന്നവർ വിജയിക്കുകയും നയിക്കുകയും ചെയ്യട്ടെ.

tiny-tom-mohanlal-

പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലേട്ടന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി. ലാലേട്ടന്‍ മത്സരിക്കാനുണ്ട് എന്ന് അറിഞ്ഞാല്‍ മത്സരത്തിന് നില്‍ക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഇല്ലെന്ന് അറിഞ്ഞപ്പോള്‍ അവർ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ആർക്കും മത്സരിക്കാമല്ലോയെന്നും ടിനിം ടീം വ്യക്തമാക്കുന്നു.

25 വർഷമായി ഈ സ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു. അദ്ദേഹത്തിന് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തന്നെ സാധിച്ചിട്ട് കാലം കുറെ ആയെന്ന് തോന്നുന്നു. അത്രമാത്രം പണികളാണ്. എത്ര നാളായി, പുള്ളിക്ക് ഒരു റിലാക്സ് വേണ്ടെ. പുള്ളി മാറുന്നൊന്നും ഇല്ല, ഇതിന്റെ ഒരു മെക്കാനിസം അദ്ദേഹത്തിന് തന്നെയേ അറിയുള്ളു. ഞാന്‍ സ്ഥാനം കടിച്ച് പിടിച്ചിരിക്കുകയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കരുതല്ലോ.

ലാലേട്ടന്‍ പറഞ്ഞത് ബാബു ഒന്ന് എന്‍ജോയ് ചെയ്യട്ടെ, റസ്റ്റ് എടുക്കട്ടേയെന്നാണ്. അമ്മയില്‍ പട്ടിപ്പണി എടുക്കുന്ന വ്യക്തിയാണ് ബാബു. എന്തൊക്കെ കാര്യങ്ങള്‍ നോക്കണം. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങള്‍, കേസുകള്‍, ഏതെങ്കിലും അംഗത്തിന് മറ്റേതെങ്കിലും സംഘടനയുമായി പ്രശ്നം വന്നാല്‍ അവരുമായി സംസാരിക്കണം, അവരുടെ ശത്രുത മേടിച്ച് വെക്കണം. പിന്നെ സിനിമയില്‍ തുടർച്ചയായി അഭിനയിക്കണം എന്ന് ആഗ്രഹമുള്ളവർ ജനറല്‍ സെക്രട്ടറിയായി നില്‍ക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

സിദ്ധീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവ്പാല്‍ എന്നിവരാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇന്ന പാനല്‍ എന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്കിലും നോട്ടീസ് അടിക്കാതെ അമ്മയുടെ ഒരു പാനല്‍ അവിടെയുണ്ട്. അത് എല്ലാവർക്കും അറിയാം. എന്നാല്‍ അത് അങ്ങനെ പ്രഖ്യാപിക്കേണ്ടതില്ല, വ്യക്തിത്വം ഉള്ളവർ ജയിക്കട്ടേയെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.

മത്സരിക്കുന്നില്ലേയെന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു. മമ്മൂക്കയെ തേടിയാണല്ലോ എല്ലാ സ്ഥാനങ്ങളും വരുന്നത്, ഒന്നും അദ്ദേഹം തേടിപ്പോകാറില്ല. സിനിമയ്ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യമുള്ളതെന്ന് മമ്മൂക്ക പറയാറുണ്ടെങ്കിലും അങ്ങനെ ഒന്നുമില്ല, സിനിമ അദ്ദേഹത്തെ അങ്ങോട്ട് തേടിപ്പോകുകയാണ്. ലാലേട്ടന്റെ കാര്യമായാലും അങ്ങനെ തന്നെയാണെന്നും ടിനി ടോം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+