Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിക്ക് മരണഭയം കൂടുതൽ, ആ വലിയ വീഴ്ചക്ക് ശേഷം വിശ്വാസിയായി'; ശാന്തിവിള ദിനേശ്

മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന വാർത്തക്ക് പിന്നാലെ മോഹൻലാൽ ശബരിമല കയറിയതും അദ്ദേഹത്തിന്റെ പേരിൽ വഴിപാട് കഴിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ ഇതിന്റെ പേരിലും ചില വിവാദങ്ങൾ ഉയർന്നു. മുസ്ലീം വിശ്വാസിയായ മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്നും മമ്മൂട്ടി ഇക്കാര്യത്തിൽ വിശദീകരണം നൽകണം എന്നുമൊക്കെയായിരുന്നു സമസ്ത അടക്കമുള്ള ചില മുസ്ലീം സംഘടനകളുടെ ആവശ്യം. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

'രോഗത്തേയും മരണത്തേയും ജീവിതത്തിൽ അകലത്തിൽ നിർത്തിയ നടനാണ് മമ്മൂട്ടി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത് രണ്ടും പേടിയുള്ള നടൻ. അഭിനയിത്തോടുള്ള ആർത്തി ജീവിതവ്രതമാക്കിയ മനുഷ്യൻ. അതുകൈവിട്ട് പോകാതിരിക്കാൻ ദൈവത്തെ കൂട്ടുപിടിച്ച മനുഷ്യനാണ്. സിനിമയിൽ വന്ന കാലത്ത് നോമ്പും വ്രതവും അഞ്ച് നേരം നിസ്കാരവുമൊന്നും അദ്ദേഹം പാലിച്ചിരുന്നില്ല. പുറപ്പാട് സിനിമയുടെ സമയത്തൊന്നും സെറ്റിൽ അദ്ദേഹം നിസ്കരിച്ചിരുന്നില്ല. എന്നാൽ സുകൃതം എന്ന സിനിമയുടെ സെറ്റിൽ വെച്ച് എടുത്തോണ്ടിരിക്കുന്ന സീൻ നിർത്തിവെച്ച് അദ്ദേഹം വെള്ളിയാഴ്ച നിസ്കരിച്ചിരുന്നു. കൂടെ കൂട്ടായി പോയത് ശ്രീരാമനായിരുന്നു.

mammotty2

മമ്മൂക്ക സിനിമയിൽ നിന്നും വലിയ വീഴ്ച വീണിരുന്നു. തുടർച്ചയായി ആറ് പടം പരാജയപ്പെട്ടു, ഇക്കാലത്താണ് ദൈവത്തെ അദ്ദേഹം കൂട്ടുപിടിച്ചതെന്നാണ് ഞാൻ കരുതുന്നത്. മറ്റൊരു നടനും സാധിക്കാത്ത പുനർജൻമമാണ് ന്യൂഡൽഹി എന്ന സിനിമയിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്തത്. പിന്നെ 2025 വരെ അദ്ദേഹത്തിന് തിരികെ വന്നിട്ടില്ല. 74ാം വയസിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു ടേണിംഗ് പോയിന്റ് ഉണ്ടാകുകയാണ്. എത്ര സൂക്ഷിച്ചാലും ഇഷ്ടമുള്ളതൊക്കെ ഉപേക്ഷിച്ചാലും അകത്ത് കിടക്കുന്ന കുന്തവും കുടചക്രവുമൊക്കെ 74 വർഷം പഴക്കമുള്ളതല്ലേ. അതാണ് യാഥാർത്ഥ്യം.

ഏതൊരാൾക്കും വരാവുന്ന അസുഖം മാത്രമാണ് മമ്മൂക്കയ്ക്ക് വന്നത്. സ്വന്തം കരിയറിന് വേണ്ടി വേണ്ടതെല്ലാം ത്യജിച്ച രണ്ട് പേരാണ് യേശുദാസും മമ്മൂക്കയും. തങ്ങളുടെ കസേര മറ്റാർക്കും കൈമാറാതിരിക്കാൻ തങ്ങളുടെ ഇഷ്ടങ്ങളെ എല്ലാം ത്യജിച്ച് ജീവിച്ചവർ. മരണഭയം ഭയങ്കരമായിട്ട് ഉള്ള വ്യക്തി കൂടിയാണ് മമ്മൂക്ക. അങ്ങനെയുള്ളൊരാൾക്ക് നിനച്ചിരിക്കാതെ ഒരു അസുഖം പിടിപെട്ടു എന്ന് കേട്ടാൽ മനസാക്ഷിയുള്ള ആർക്കും നോവും.

മമ്മൂക്ക ശബരിമലയിൽ പോയി അദ്ദേഹത്തിന്റെ ഇച്ചാക്കക്ക് വേണ്ടി പ്രാർത്ഥിച്ചു, വഴിപാട് നടത്തി. ഇതെങ്ങനെയോ പുറംലോകമറിഞ്ഞു. പിന്നാലെ ജമാഅത്ത് ഇസ്ലാമി നേതാവായ ഒ അബ്ദുള്ള മമ്മൂക്കയ്ക്കെതിരെ രംഗത്തെത്തി. അദ്ദേഹത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിമർശനം. മമ്മൂട്ടിയുടെ അറിവോടെയാണ് മോഹൻലാൽ പോയതെങ്കിൽ മമ്മൂട്ടി തൗബ ചൊല്ലണമെന്നാണ് ഒ അബ്ദുള്ള പ റയുന്നത്. ലാലേ നിനക്ക് തിരക്കില്ലെങ്കിൽ ഒന്ന് ശബരിമല വരെ പോകുമോയെന്ന് മമ്മൂട്ടി ചോദിക്കുമോ? കോമൺസെൻസ് ഉണ്ടെങ്കിൽ ഒ അബ്ദുള്ള അത് ആലോചിക്കണ്ടേ. മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിലെ ഡ്രൈവറോ തൂപ്പുകാരനോ ആണോ, ഇത്രയും കഷ്ടപ്പെട്ട് അയാൾക്ക് വേണ്ടി മലകയറാൻ. അങ്ങനെ മമ്മൂട്ടി പറഞ്ഞാൽ മോഹൻലാലോ മോഹൻലാൽ പറഞ്ഞാൽ മമ്മൂട്ടിയോ പോകില്ല. ഞാൻ ശബരിലയിൽ പോയി ഇച്ചാക്കക്ക് പൂജ നടത്തട്ടേയെന്ന് മോഹൻലാൽ ചോദിക്കുവോ? ഈ കോമൺസെൻസ് ഇല്ലാത്തയാളാണ് ഒ അബ്ദുള്ള.

കഴിഞ്ഞ 35 വർഷമായി പരസ്പരം മത്സരിക്കുന്നതിനിടയിലും എനിക്ക് വേണ്ടി അവൻ മല ചവിട്ടിയില്ലേയെന്ന് ആലോചിക്കുമ്പോൾ മമ്മൂട്ടിയുടെ മനസിൽ ഒരു പോസിറ്റിവിറ്റി ഉണ്ടാകും. 5 നേരം നിസ്കരിക്കുന്ന ഇഷ്ടമുള്ള ഭക്ഷണം കഴിക്കാത്ത, ശരീരത്തെ നല്ലോണം ശ്രദ്ധിക്കുന്ന 74 കാരന് അസുഖം വന്നുവെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാത്തവർ സൂക്ഷിക്കുക എന്ന് മാത്രമേ പറയാനുള്ളൂ. എവിഎം സ്റ്റുഡിയോയുടെ മുന്നിലുള്ള ഗണിപതി ക്ഷേത്രത്തിന് മുന്നിൽ എത്ര തവണ മമ്മൂക്ക വിളക്ക് കൊളുത്തിയിട്ടുണ്ട്, എത്ര സ്റ്റേജിൽ കത്തിച്ചിട്ടുണ്ട്. ചന്ദനക്കുറി തൊട്ട് എത്ര സിനിമകളിൽ അഭിനയിച്ചിരിക്കുന്നു, അദ്ദേഹത്തിന് പക്ഷെ ദൈവവിശ്വാസിയാണെന്ന സർട്ടിഫിക്കറ്റ് വേണ്ട, എന്തായാലും മാന്യമായി ജീവിക്കുന്ന മമ്മൂക്കയ്ക്ക് ഒ അബ്ദുള്ളയുടെ സർട്ടിഫിക്കറ്റൊന്നും വേണ്ട, തീക്കൊള്ളി കൊണ്ട് മുഖം ചൊറിയുുത് എനന് മാത്രമാണ് ഒ അബ്ദുള്ളയോട് പറയുന്നത് മോഹൻലാൽ കാണിച്ചത് മാതൃകയാണെന്ന് അടിവരയിട്ട് പറയുന്നു', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+