മമ്മൂട്ടി ചെയ്ത് തന്നത് ചില്ലറക്കാര്യമല്ല; അതോടെ ഞങ്ങളും ഒരു തീരുമാനമെടുത്തു: ഗിരിജ പറയുന്നു
മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത 'കണ്ണൂർ സ്ക്വാഡ്' വിജയകരമായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വിജയ് ചിത്രം ലിയോയുടെ റിലീസോടെ 'കണ്ണൂർ സ്ക്വാഡ്' തിയേറ്ററുകളില്‍ നിന്ന് പുറത്താകുമെന്ന് കരുതിയെങ്കിലും മമ്മൂട്ടി ചിത്രത്തിന് ഇപ്പോഴും ആളുകളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡ് തങ്ങളുടെ തിയറ്ററിൽ തുടർച്ചയായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ കുറിച്ചുകൊണ്ട് തൃശൂരിലെ ഗിരിജ തിയറ്റർ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
'ഞങ്ങളെ എല്ലാവരും ചേർന്നു ആക്രമിക്കുമ്പോൾ ഒരു നല്ല സിനിമ നൽകി സഹായിക്കുക, ചെറിയ കാര്യം അല്ല ഞങ്ങളോട് മമ്മൂക്ക ചെയ്തു തന്നിരിക്കുന്നത്, അങ്ങിനെ ഞങ്ങൾ തീരുമാനം എടുത്തു....ഒരു ഷോ പോലും കുറക്കാതെ, കണ്ണൂർ സ്‌ക്വാഡ് വിട്ടിട്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട.' എന്നാണ് ഗിരിജ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കണ്ണൂർ സ്‌ക്വാഡ് ആദ്യ ഷോ പടം കണ്ട ശേഷം 3 ആഴ്ച കൊണ്ട് പടം നിൽക്കില്ല, വേറെ പടം നമുക്ക് നോക്കണ്ട, എന്നു ആദ്യം തീരുമാനം എടുത്തത് ഇദ്ദേഹം ആണ്, ശ്രീ രാമകൃഷ്ണൻ. എനിക്ക് അസുഖം കാരണം എസിയിലിരുന്നു സിനിമ കാണുവാൻ കഴിയാത്തത് കൊണ്ട് ഇതു വരേ കാണുവാൻ കഴിഞ്ഞിട്ടില്ല. ഒരു സീൻ മാത്രം കണ്ടു തീരുമാനം എടുക്കാം എന്നു അദ്ദേഹം പറഞ്ഞു. വില്ലനെ പിടിച്ചു ജീപ്പിലിട്ടു പോകുന്ന രംഗം, തീയേറ്ററിനകത്തു കയ്യടിയും, സ്‌ക്രീനിൽ മമ്മൂക്ക യുടെ ഉഗ്രൻ എനർജെറ്റിക് പെർഫോമൻസ്.
ജസ്റ്റ് വണ്‍ സീന്‍ ഞാൻ കണ്ടു, ശ്രീ രാമകൃഷ്ണൻ ന്റെ വാക്കുകളും, ഞങ്ങളെ എല്ലാവരും ചേർന്നു ആക്രമിക്കുമ്പോൾ ഒരു നല്ല സിനിമ നൽകി സഹായിക്കുക, ചെറിയ കാര്യം അല്ല ഞങ്ങളോട് മമ്മൂക്ക ചെയ്തു തന്നിരിക്കുന്നത്, അങ്ങിനെ ഞങ്ങൾ തീരുമാനം എടുത്തു. ഒരു ഷോ പോലും കുറക്കാതെ, കണ്ണൂർ സ്‌ക്വാഡ് വിട്ടിട്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട.
കറക്ട് തീരുമാനം എടുത്ത വ്യക്തി ശ്രീ രാമകൃഷ്ണൻ ആണ്. ഏതു സീൻ കണ്ടാൽ ഞാനും ഉറച്ചു നിൽക്കുമെന്ന് ദീർഘ വീക്ഷണത്തിൽ ഒരു സീൻ മാത്രം എന്നെ കാണിപ്പിച്ചു, എനിക്കും ഈ പടം വിടാൻ, മനസ്സ് വന്നില്ല . മികച്ച തീരുമാനം എടുത്തതിനു ഞാൻ കയ്യടി നൽകുന്നത് ഇദ്ദേഹത്തിനാണ്. ശ്രീ രാമകൃഷ്ണൻ. ജസ്റ്റ് വണ്‍ സീന്, കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വളരെ കുറച്ചു പോസ്റ്റുകൾ കൊണ്ട് ഈ ഫേസ്ബുക് പേജ് നിറക്കുന്നത്. ഞാൻ പടം മുഴുവനും കണ്ടിരുന്നു എങ്കിൽ പേജിന്റെ കാര്യം.... തകർത്തേനെ കുറച്ചും കൂടി.












Click it and Unblock the Notifications