സന്തോഷനിമിഷം പങ്കുവെച്ച് മഞ്ജുവിന്റെ സുഹൃത്ത് സിമി, ആരാധകർക്ക് ഇരട്ടിസന്തോഷം.. വൈറലായി ഫോട്ടോ
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു സുനിച്ചൻ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഇന്ന് സിനിമകളിലും സീരിയലുകളിലുമൊക്കെ മഞ്ജു അഭിനയിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മറ്റൊരു മത്സരാർത്ഥിയായിരുന്നു സിമി. മഞ്ജുവും സിമിയും നല്ല കൂട്ടാണ്. ഇവർ ഒരുമിച്ചുള്ള വീഡിയോകൾ ആരാധകർ കാത്തിരിക്കാറാണ്. മഞ്ജുവും സിമിയും ചേർന്ന് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ബ്ലാക്കീസ് എന്നാണ് പേര്.
ഇരുവരും ചെയ്യുന്ന വ്ലോഗുകളൊക്കെ ഈ ചാനലിൽ പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവും സിമിയും തമ്മലുള്ള സൗഹൃദമാണ് ആരാധകർക്ക് ഇവരെ പ്രിയപ്പെട്ടതാക്കുന്നതും. മഞ്ജുവിന്റെ ഹൗസ് വാമിങ്ങിന് എല്ലാ കാര്യങ്ങൾക്കും സിമി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ സിമി പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

വെറുതെ അല്ല ഭാര്യയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന വിജിയ്ക്കും സാമിനും ഒപ്പമുള്ള സന്തോഷകരമായ നിമിഷമാണ് സിമി പങ്കുവെച്ചത്. മൂന്ന് പേരും കുടുംബത്തിനൊപ്പം ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് സിമി ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചത്. എത്ര വർഷം കഴിഞ്ഞാലും ഞങ്ങൽ കൂടിുമ്പോളുള്ള ആ സന്തോഷം ഒരിക്കലും കുറയില്ല' എന്നാണ് സിമി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.
നിരവധിപേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്. മൂന്ന് പേരെയും ഒരുമിച്ച് കാണുമ്പോൾ വെറുതെയല്ല ഭാര്യ ഓർമ വരുന്നു എന്നാണ് ചില കമന്റുകൾ. ഈ സന്തോഷം എന്നെന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടേയെന്നും ആശംസിക്കുന്നു.
വെറുതേയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായതെന്ന് സിമി നേരത്തെ പറഞ്ഞിരുന്നു. അതുവരെ ഭർത്താവ് ഇല്ലാതെ എന്തെങ്കിലും ചെയ്യാൻ ആത്മവിശ്വാസ കുറവ് ഉണ്ടായിരുന്നു, ഇപ്പോൾ തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോവുകയും മഞ്ജുവിനൊപ്പം വ്ലോഗ് ചെയ്യുകയും ചെയ്യാറുണ്ടെന്നും സിമി പറയുന്നു. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിനെ കുറിച്ചും പറഞ്ഞിരുന്നു. എങ്ങനെയാണ് ബ്ലാക്കീസ് എന്ന പേര് വന്നതെന്നാണ് സിമി പറഞ്ഞത്,
ബ്ലാക്കീസ് എന്ന് ഉദ്ദേശിച്ചത് കറുമ്പികൾ എന്നാണെന്നും പക്ഷേ മഞ്ജു ഇപ്പോൾ വെളുത്തെന്നും അതെങ്ങനെയാണെന്ന് മാത്രം മനസ്സിലായില്ലെന്നും തമാശയായി സിമി പറഞ്ഞിരുന്നു. കറുത്ത നിറത്തിന്റെ പേരിൽ തനിക്കും മഞ്ജുവിനും ചെറുപ്പം മുതലെ ഒരുപാട് ബോഡ് ഷയ്മിംഗ് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നേരത്തെ ഇവർ വ്യക്തമാക്കിയിരുന്നു












Click it and Unblock the Notifications