Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ ആ സീൻ ചെയ്യുന്നത് കണ്ടപ്പോൾ കൊതി തോന്നി, മമ്മൂട്ടി ചെയ്‌താൽ വേറെ രീതിയിൽ ആവും'; പി ശ്രീകുമാർ

മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരിൽ ഒരാളാണ് മോഹൻലാൽ. സൂപ്പർതാരമെന്ന പദവിക്ക് അപ്പുറം തന്റെ അഭിനയ മികവിലൂടെ മോഹൻലാൽ തന്റെ ഇരിപ്പിടം ഇന്ത്യൻ സിനിമയിൽ തന്നെ ഒരുക്കി വച്ചിരുന്നു. പ്രേക്ഷകരെ സ്വാധീനിച്ച എണ്ണമറ്റ കഥാപാത്രങ്ങളാണ് മോഹൻലാൽ സിനിമകളിൽ ചെയ്‌തിരിക്കുന്നത്. ഏകദേശം നാലര പതിറ്റാണ്ടുകാലമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ നിറ സാന്നിധ്യമാണ് താരം.

പലപ്പോഴും താരത്തെ സഹതാരങ്ങളും അഭിനേതാക്കളും സംവിധായകരും ഒക്കെ പുകഴ്ത്തുന്ന രീതി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ മോഹൻലാൽ എന്ന താരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനും ഒക്കെയായ പി ശ്രീകുമാർ. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

psreekumarnew

കളിപ്പാട്ടം എന്ന വേണുനാഗവള്ളി സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചാണ് പി ശ്രീകുമാർ പറയുന്നത്. ചിത്രത്തിൽ വേണു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചില സീനുകൾ മോഹൻലാൽ ചെയ്യുന്നത് കണ്ടാൽ കൊതി തോന്നിപ്പോവും എന്നാണ് ശ്രീകുമാർ പറയുന്നത്. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പി ശ്രീകുമാറിന്റെ വാക്കുകൾ...

ഞങ്ങളുടെ ഒരു സുഹൃത്ത് ചന്ദ്രമോഹൻ ഉണ്ട്, പുള്ളി ആർക്കിടെക്റ്റ് ആണ്. കല്യാണം ഒന്നും കഴിക്കാത്തൊരു ആളായിരുന്നു. ഒറ്റയ്ക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ ഇത് എഴുതാനായി നടക്കുമ്പോൾ ചന്ദ്രമോഹൻ പറഞ്ഞു അവിടെ ഇരുന്ന് എഴുതാമല്ലോ. അപ്പോൾ കഥ ഇങ്ങനെ പറഞ്ഞു പോവുമ്പോൾ രണ്ട് പേരും സീൻ അഭിനയിച്ചു കാണിക്കും. അങ്ങനെ നന്നായാൽ വേണു ഒന്നൂടി കാണിക്കാൻ പറയും.

അങ്ങനെ ഈ പഴങ്കഞ്ഞി കുടി വളരെ ഇഷ്‌ടപ്പെട്ട കാര്യമാണ്. അത് മോഹൻലാൽ ചെയ്‌തപ്പോൾ കൊതി തോന്നുന്ന രീതിയിലാക്കി. രണ്ട് ലാംബ് ലാംബി ഒരു മോന്ത് മോന്തിയാൽ കിടു കിടാന്ന് ഇരിക്കും. അതിലെ കഥാപാത്രത്തിന് വേണു എന്ന പേര് വന്നത് യാദൃശ്ചികമാണ്. ഒരിക്കലും വേണു നാഗവള്ളി എന്ന പേരിൽ നിന്നെടുത്ത കാര്യമല്ല അത്. അതങ്ങനെ വന്നു എന്നേയുള്ളൂ. അതങ്ങനെ ആരുടേയും പേരെടുത്ത് വച്ചതല്ല.

മമ്മൂട്ടി ആ സീൻ ചെയ്‌താൽ എങ്ങനെ ആയിരിക്കുമെന്ന് ഞാൻ പറയുന്നത് ശരിയല്ല. എങ്കിലും മമ്മൂക്ക ചെയ്‌താൽ അത് വേറെ രീതിയിൽ ആയിരിക്കും. മോഹൻലാൽ ചെയ്യുമ്പോൾ നമ്മുടെ ചുറ്റും സാധാരണ നടക്കുന്ന ഒരു കാര്യം പോലെ നമുക്ക് തോന്നും. അവസാനം നമുക്കും പഴങ്കഞ്ഞി കിട്ടിയാൽ കുടിക്കാമെന്ന് തോന്നിപ്പോവും.

ഫയർമാൻ എന്ന സിനിമയിൽ എനിക്കൊരു അനുഭവം ഉണ്ടായി. ആ സിനിമയുടെ സംവിധായകനെ വിളിച്ചിട്ട് മമ്മൂട്ടി പറഞ്ഞു, ശ്രീകുമാർ അസലായിട്ട് ഡബ് ചെയ്‌തിട്ടുണ്ടെന്ന്. എന്നോട് അത് പറഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ ഒപ്പം ഒക്കെ അഭിനയിക്കുന്നതാണ്. ആരും നമ്മുടെ ശത്രുക്കളല്ല. അഗസ്‌റ്റിനെ ഭയങ്കര ഇഷ്‌ടമായിരുന്നു. വല്ലാതെ ഉലച്ച ഒരു അനുഭവമായിരുന്നു അദ്ദേഹത്തിന്റെ മരണം. വിജയരാഘവൻ നല്ല പെരുമാറ്റം ഉള്ളയാളാണ്.

സിനിമയിൽ അവസരം കിട്ടണ്ടേ. ശരിക്കും എനിക്ക് നല്ല സിനിമകൾ കിട്ടാൻ കാരണം സത്യൻ വിളിച്ചുതന്ന ആ കഥാപാത്രമാണ്. ഉഗ്രൻ കഥാപാത്രം ഞാൻ ചെയ്‌തു സൂസന്നയിൽ. ഞാൻ ചെയ്‌ത്‌ സംസ്ഥാന അവാർഡ് വാങ്ങിയ സിനിമയാണ് പാഠം ഒന്ന് ഒരു വിലാപം. പക്ഷേ അതൊന്നും എനിക്ക് മറ്റ് നേട്ടമുണ്ടാക്കിയില്ല. പക്ഷേ അച്ചുവിന്റെ അമ്മയിൽ അഭിനയിച്ചതാണ് കരിയർ മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+