Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെട്ടിയിട്ട വാഴത്തണ്ട്' ലാലേട്ടന്റെ സജഷന്‍; ലേഷം കഞ്ഞി എടുക്കട്ടെ അവതരിപ്പിച്ചത് പേടിച്ചുകൊണ്ട്: ബിനു പപ്പു

തരുണ്‍ മൂർത്തിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച തുടരും എന്ന ചിത്രം വന്‍ അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് സൂപ്പർ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടവർക്കെല്ലാവർക്കും നല്ലത് അല്ലാതെ മോശമൊന്നും പറയാനില്ല. ഇപ്പോഴിതാ ചിത്രത്തിന്റേ കൂടുതല്‍ വിശേഷങ്ങളുമായി ബിനു പപ്പുവും രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിച്ച ബിനു പപ്പു കോ-ഡയറക്ടർമാരില്‍ ഒരാളുമായിരുന്നു.

ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ്. ഞാന്‍ ഇതിന് മുമ്പൊക്കെ ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരു ടിപ്പിക്കല്‍ പോലീസുകാരനായിരിക്കും ഞാനെന്ന് ആളുകള്‍ കരുതും. കഴിഞ്ഞ പൊലീസ് സിനിമകളിലൊക്കെ ഞാന്‍ അല്‍പം നന്മമരമാണ്. അതുകൊണ്ട് ആളുകള്‍ അത് വിചാരിക്കും.

mohanlal-binu-pappu-

ഈ പടത്തിൽ തുടങ്ങുന്ന് തന്നെ ഒരു ചെറിയ ഹ്യൂമർ പരിപാടിയിൽ ആണ്. സി ഐ ജോർജിനെ പ്ലേസ് ചെയ്യുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇപ്പം നമുക്ക് നിലവിലുള്ള ഏതെങ്കിലും ഒരു ആക്ടറെ അവിടെ പ്ലെയിസ് ചെയ്ത് കഴിഞ്ഞാല്‍ പക്ഷേ അത് ഒരു ഇത്തിരി പ്രെഡിക്ടബിൾ ആയി പോവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു . കാരണം നമ്മൾ ഒരാളെ വെറുതെ കൊണ്ടുവന്നന് ഇടില്ല എന്ന് തീർച്ചയായും ആളുകള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു.

ഇപ്പം ഈ സിനിമയിൽ സിഐ ജോർജ് വരുന്ന മാതിരി മറ്റുള്ളവർ വന്ന് ഇയാൾ ക്രൂക്കഡ് ആവാം എന്നുള്ള ഒരു ചിന്തയിലേക്ക് പോകും. നമുക്ക് ഇവിടെ കിട്ടുന്ന ഒരു പരിപാടി എന്ന് പറയുന്നത് വേറെ തന്നെയാണ്. ജോർജിലേക്ക് പോകുമ്പോൾ ആരായിരിക്കും ജോർജ് എന്ന ചിന്ത വന്നു. അങ്ങനെ പല ആളുകളിലേക്ക് പോയി പോയാണ് അവസാനം തരുണ്‍ തന്നെ പ്രകാശ് വർമ്മയിലേക്ക് എത്തുന്നത്.

പ്രകാശേട്ടനോട് പോയി കഥ പറയുമ്പോള്‍ പുള്ളിയുടെ ഭാര്യ സ്നേഹചേച്ചിയും ഉണ്ടായിരുന്നു. അവർക്ക് ഒറ്റ ഡിമാന്‍ഡേയുള്ളു. എങ്ങനെ കൊണ്ടുപോകുന്നു അതുപോലെ തിരിച്ചു കൊണ്ടുതരണം. ഈ അടി, ഇടി എന്നൊക്കെ കേട്ടപ്പോള്‍ പറഞ്ഞതാണ്. ഇന്നലെ തൊട്ട് സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം പ്രകാശ് വർമ്മ ആര് എന്നാണ്. ഇവിടുത്തെ ഒരു വിധം എല്ലാ പ്രധാനപ്പെട്ട പരസ്യങ്ങള്‍ കൂടെ ചെയ്ത വ്യക്തിയാണ് അദ്ദേഹം.

സിനിമയിലെ ഒരു ഷോട്ടില്‍ ശോഭന മാം വന്ന് അവിടെ കിടക്കണം. അപ്പോള്‍ തരുണ്‍ എന്നോട് ചോദിച്ചു 'ലേശം കഞ്ഞി എടുക്കട്ടേയേന്ന് മാമിനെ കൊണ്ട് ചോദിപ്പിച്ചാലോയെന്ന്'. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത് ലാലേട്ടനോട് പറയണ്ടേ എന്നായിരുന്നു. എന്നാ ചേട്ടന്‍ പോയി പറ എന്ന് തരുണ്‍ പറഞ്ഞപ്പോള്‍ അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി, നീ തന്നെ പോയി പറ എന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും പോയിട്ടാണ് ഇത് പറയുന്നത്. സീന്‍ പറഞ്ഞപ്പോള്‍ 'ആ മോനെ കൊള്ളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ട്രോള്‍ ആയതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ചെറിയ പേടിയുണ്ടായിരുന്നു. പക്ഷെ വെട്ടിയിട്ട വാഴതണ്ട് പോലെ എന്നുള്ളത് ലാലേട്ടന്റെ സജഷനായിരുന്നു. അതുപോലെ ഗോ ടൂ യുവർ ക്ലാസസ് എന്ന ഡയലോഗും. അതൊക്കെ വളരെ രസകരമായിട്ട് ചെയ്തു. ഈ ഡയലോഗൊക്കെ മലയാളികള്‍ ഇപ്പോള്‍ നിത്യജീവിത്തില്‍ സ്ഥിരമായി യൂസ് ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+