Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട്: ഡബ്ല്യൂസിസിയിലെ സുഹൃത്തുക്കള്‍ പോലും വിളിച്ചില്ല: മൈഥിലി

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മൈഥിലി. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരം 2019 വരെയാണ് അഭിനയ രംഗത്ത് സജീവമായിരുന്നത്. ഇതിനിടയില്‍ തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരം നേരിടേണ്ടി വന്നിരുന്നു. ആ സമയത്തൊന്നും തന്റെ കൂടെ ആരും നിന്നിട്ടില്ലെന്നാണ് വണ്‍ 2 ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് ല്‍കിയ അഭിമുഖത്തില്‍ മൈഥിലി വ്യക്തമാക്കുന്നത്.

വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങിന് ഇരയായ വ്യക്തിയാണ് ഞാന്‍. എങ്ങോട്ട് തിരിഞ്ഞാലും ആക്രമണമായിരുന്നു. ഇത്തരത്തില്‍ പറയുന്നവരൊക്കെ എനിക്കൊരു കുടുംബമുണ്ടെന്ന് ആലോചിച്ചുണ്ടോ? അന്നും ഇന്നും കൂടെ ആരും കൂടെ നിന്നിട്ടില്ല. ഇപ്പോഴും തനിച്ചാണ് ഞാന്‍ പോരാടുന്നത്. എന്റെ വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട്.

mythili

ആരാണ് ശരിക്കുള്ള പ്രതികള്‍ എന്നാണ് എനിക്ക് മനസ്സിലാകാത്തത്. നമ്മള്‍ ആരെയൊക്കെ പ്രതികൂട്ടില്‍ നിർത്തും. സോഷ്യല്‍ മീഡിയ ഒരു വശത്ത്. ഏത് കാലം മുതലാണ് ഞാന്‍ വേട്ടയാടപ്പെട്ടത്. അതിനെയെല്ലാം ഞാന്‍ ഓവർകം ചെയ്തു. എന്തൊക്കെ ട്രോമ വന്നാലും നമ്മള്‍ അതിനെ മറികടന്നേ പറ്റൂ. മറ്റാർക്കും അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പേകേണ്ടത്. തിരിഞ്ഞ് നോക്കിയിട്ടില്ലാലോ പോകേണ്ടത്. അങ്ങനെ പോയാല്‍ തലയും കുത്തി വീഴും. അതുകൊണ്ട് തന്നെ ഞാന്‍ തിരിഞ്ഞ് നോക്കുന്നില്ല.

ആളുകള്‍ ഇപ്പോഴും എന്നെ വലിയ രീതിയില്‍ സ്നേഹിക്കുന്നുണ്ട് എന്ന് അറിയുന്നതിലും തിരിച്ച് വരണമെന്ന് അവർ പറയുന്നത് കേള്‍ക്കുമ്പോഴും വലിയ സന്തോഷമുണ്ട്. അതിലൂടെ ലഭിക്കുന്ന ഒരു എനർജിയുണ്ട്. തളർന്ന് നില്‍ക്കുമ്പോഴെല്ലാം ആ ഒരു എനർജി അവർ എനിക്ക് തന്നിട്ടുണ്ട്. അവരാണ് ശരിക്കും പറഞ്ഞാലുള്ള എന്റെ പ്രചോദനമെന്നും മൈഥിലി പറയുന്നു.

വേറെ ആരുടെ അടുത്ത് നിന്നുമുള്ള ഒരു പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാ മാധ്യമങ്ങളേയുമുല്ല ഞാന്‍ പറയുന്നത്. അതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറേ ആളുകളുണ്ടല്ലോ. ഇവരുടെയൊക്കെ പേരില്‍ എത്രയൊക്കെ കേസുകള്‍ കൊടുക്കാന്‍ സാധിക്കും. ഞാന്‍ തന്നെ ഒരു പത്തിരുപത് കേസുകള്‍ കൊടുത്തിട്ടുണ്ടാകാം. സൈബർ കേസുകളുടെ കാര്യത്തില്‍ നമ്മുടെ കാര്യത്തിലെ നിയമങ്ങള്‍ക്ക് പരിമിതികളുണ്ട്.

കേസുകള്‍ വിജയത്തിലേക്ക് എത്തിയിട്ടില്ലെന്ന് പറയാനാവില്ല. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വിളിച്ചിരുന്നു. എനിക്ക് തന്നെ ഓർമ്മയില്ലാത്ത ഒരു കേസാണ്. കേസില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമെന്ന് വക്കീല്‍ ആവശ്യപ്പെട്ടു. 'വേറൊന്നും ഞാന്‍ ചെയ്തിട്ടില്ല, മറ്റൊരാള്‍ ഇട്ടത് കോപ്പി പേസ്റ്റ് ചെയ്യുകയാണ് ചെയ്തത്' എന്നാണ് അവർ പറഞ്ഞത്.

ആരാന്റെ അമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ് എന്ന് പറയുന്നത് പോലെയാണ്. നമ്മുടെ കാര്യങ്ങളൊന്നും അവർക്ക് അറിയേണ്ട. ഇപ്പുറത്ത് നില്‍ക്കുന്നത് സ്ത്രീയാണ് എന്നുള്ളത് പോലും അവർ നോക്കുന്നില്ല. ആ കേസില്‍ നിന്നും ഞാന്‍ പിന്‍വാങ്ങില്ലെന്ന് ഞാന്‍ വ്യക്തമാക്കി.

എനിക്ക് ആരോടും എതിർപ്പില്ല, ഒരു സംഘടനയുമായും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് 2018 ല്‍ എന്റെ ഒരു കേസിന്റെ കാര്യം വന്നപ്പോള്‍ ഡബ്ല്യൂ സി സി എനിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടു. ആ സംഘടനയില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുണ്ട്. എന്നാല്‍ ആരും എന്നെ വിളിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചിട്ടില്ല. അതില്‍ എനിക്ക് ഇപ്പോഴും വിഷമമുണ്ട്. സത്യത്തില്‍ എനിക്ക് ആരുടേയും പിന്തുണ വേണ്ടതില്ലെന്നും മൈഥിലി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+