Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണാന്‍ ആഗ്രഹിച്ചവരെ പോലും മറന്ന് പോയി'; അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ടിപി മാധവന്റെ അവസ്ഥ കണ്ടോ..!?

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയും നടനുമായ ടി പി മാധവന്‍ വര്‍ഷങ്ങളായി ഗാന്ധിഭവനിലാണ് താമസം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പലപ്പോഴും പുറത്ത് വന്നിരുന്നതുമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഗാന്ധിഭവന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. 600 ലേറെ സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ പാതി ഓര്‍മയിലാണ് ജീവിക്കുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരം ഇന്ന് ഇപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ രൂപീകരിക്കുമ്പോള്‍ അതില്‍ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ടി പി മാധവനായിരുന്നു. എന്നാല്‍ ഇന്ന് സിനിമാക്കാരില്‍ പലരും ടി പി മാധവനെ മറന്ന മട്ടാണ്.

tp madhavan

സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങി ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ മാത്രമാണ് ടി പി മാധവനെ ഗാന്ധിഭവനിലെത്തി സന്ദര്‍ശിക്കാറുള്ളത്. പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആണ് ടി പി മാധവന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജീവിക്കുന്നത്. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവന്‍ ശുശ്രൂഷ നല്‍കും എന്നാണ് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ രാജ് പറയുന്നത്.

ഫേസ്ബുക്കില്‍ പങ്ക് വെച്ച വീഡിയോയില്‍ ടി പി മാധവന്‍ പറയുന്ന വാക്കുകള്‍ കേട്ടാല്‍ വ്യക്തമാകും അദ്ദേഹത്തിന്റെ ഓര്‍മ നഷ്ടപ്പെട്ട കാര്യം. ഓണം വളരെ ഗംഭീരമായിരുന്നു എന്നും തന്റെ അച്ഛന്‍ തന്നെ കാണാന്‍ വന്നിരുന്നു എന്നുമൊക്കെയാണ് ടി പി മാധവന്‍ ഈ വീഡിയോയില്‍ പറയുന്നത്. തന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി എന്നും ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

സഹപ്രവര്‍ത്തകരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നും പക്ഷേ അവര്‍ക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല എന്നും അദ്ദേഹം വ്യാകുലപ്പെടുന്നു. റോഡുകളൊക്കെ ചീത്തയായി ഇരിക്കയല്ലേ. ഞാന്‍ എങ്ങും പോകുന്നില്ല, എന്നാണ് മാധവന്‍ പറയുന്നത്. ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയിലാണ് ടി പി മാധവന്‍ താമസിക്കുന്നത്. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും വെച്ചിട്ടുണ്ട്.

ഗാന്ധിഭവനില്‍ എത്തിയതിന് ശേഷം പ്രേം നസീര്‍ പുരസ്‌കാരം, രാമു കാര്യാട്ട് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒരിക്കല്‍ സിനിമ വിട്ട് ഹരിദ്വാറില്‍ തീര്‍ഥാടനത്തിന് മാധവന്‍ അവിടെ തമാസസ്ഥലത്തു കുഴഞ്ഞു വീണു. അവിടെയുണ്ടായിരുന്ന ചില സന്യാസിമാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുന്നത് സീരിയല്‍ സംവിധായകന്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് അദ്ദേഹത്തെ ഗാന്ധിഭവനില്‍ എത്തിച്ചു. ഗാന്ധിഭവനില്‍ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷവും അദ്ദേഹം ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രൊഫ. എന്‍ പി പിള്ളയുടെ മകനായ ടി പി മാധവന്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+