പട്ടി എല്ലിന്‍ കഷ്ണം കണ്ടപോലെ; നവ്യ നായർ ആ ബാധ്യതയില്‍ പെട്ടിരിക്കുകയാണ്; ശാന്തിവിള ദിനേശ്
അടുത്തിടെ നവ്യ നായർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെതിരെ വ്യാപക വിമർശനവുമായി ഒരുവിഭാഗം ആളുകള്‍ രംഗത്ത് വന്നിരുന്നു. നടി ധരിച്ച വസ്ത്രമായിരുന്നു വിമർശനത്തിനുള്ള കാരണമായി അവർ കണ്ടെത്തിയത്. വിമർശനം പരിധിവിട്ട് അധിക്ഷേപത്തിലേക്കും കടന്നു. അതേസമയം തന്നെ ഇത്തരം കമന്റിടുന്നവർക്ക് അപ്പോള്‍ തന്നെ മറുപടിയുമായി താരത്തിന്റെ ആരാധകർ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്രം ഉണ്ട്, എന്ത് വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നുള്ളതെല്ലാം അവരുടെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ലൈറ്റ്സ് ആക്ഷന്‍ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്.

നവ്യ നായർ ഒരു ഇമേജിന്റെ ബാധ്യതയില്‍ പെട്ടിരിക്കുകയാണ്. നവ്യ നായർ നവ്യ എന്ന് പേര് കേട്ടാൽ തന്നെ നന്ദനത്തിലെ പാവം പെണ്ണായ ബാലാമണി നമ്മുടെ മുന്നിൽ വന്നു നിൽക്കും. അതാണ് അവർക്ക് പറ്റിയ ഏറ്റവും വലിയ ചതി എന്ന് ഞാൻ പറയും. നവ്യ നായർ എന്ന് പറഞ്ഞാൽ പ്രേക്ഷകരും അപ്പോള്‍ പറയും ബാലാമണി എന്ന്. അത്രയും ജനപ്രിയമായ വേഷമായിരുന്നല്ലോ ബാലാമണി. നന്ദനത്തിലെ അവരുടെ സ്വന്തം അനിയത്തി കുട്ടിയായിട്ടായിരിക്കണം ഈ പ്രേക്ഷകർ എല്ലാം അവരെ കാണുന്നത്.
നവ്യക്ക് ഈ വരുന്ന ഒക്ടോബർ മാസത്തിൽ 40 വയസ്സ് തികയും. അവർ വിവാഹിതയായി ഒരു ആൺകുട്ടിയുടെ അമ്മയായി. പക്ഷേ പറഞ്ഞിട്ട് എന്ത് ഫലം, നന്ദനം വന്നിട്ട് 21 വർഷവമായെങ്കില്‍ പ്രേക്ഷകർക്ക് ഇപ്പോഴും നവ്യ എന്നാൽ പുള്ളിയുള്ള പാവാടയും ജാക്കറ്റും ഒക്കെ ഇട്ട ബാലാമണിയാണ്. മൂടിപ്പൊതിഞ്ഞ് അഭിനയിക്കാവുന്ന വേഷങ്ങൾ ഇപ്പോള്‍ മലയാള സിനിമയിൽ കുറവാണല്ലോ. സ്വകാര്യ ജീവിതത്തിൽ മോഡേൺ വേഷങ്ങൾ ഇടാവുന്ന പ്രായത്തിൽ നവ്യ നായർ അത് ഇട്ടതുമില്ല. സിനിമകളിലും കിട്ടിയില്ല. കിട്ടിയതെല്ലാം അത്തരം വേഷങ്ങളായിരുന്നു.
കുറച്ചുകാലമായി നവ്യ ഗ്ലാമർ ഡ്രസ്സുകൾ ഇട്ട് ചെറു പരീക്ഷണങ്ങൾ നടത്തുകയാണ്. അവസാനമായവർ ഇപ്പോ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു വെള്ള പെറ്റിക്കോട്ട് മാത്രം ഇട്ടിട്ട് കുറച്ച് ഗ്ലാമറസ് ആയ ഫോട്ടോകൾ എടുത്ത് സ്വന്തം പ്രൊഫൈലില്‍ ഇട്ടു. പട്ടിണി കിടന്ന പട്ടി എല്ലിന്‍ കഷ്ണം കണ്ടപോലെ നവ്യയുടെ ഗ്ലാമർ നന്നായി ആസ്വദിച്ചിട്ട് അതിന്റെ താഴെ വന്ന് കുറെ ഉപദേശങ്ങളും കുറെ തെറികളും. കുറെ സദാചാരപാലകർ ആനന്ദം കൊള്ളുന്ന കാഴ്ചയാണ്.
ഞാൻ എന്ത് ഭക്ഷണം കഴിക്കണം ഞാൻ എന്ത് വസ്ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന് വിടാം എന്നാണ് എനിക്ക് പറയാനുള്ളത്. അതാണ് മര്യാദ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications