പൊറിഞ്ചു മറിയം ജോസിന്റെ റീമേക്കില്‍ കസറാന്‍ നാഗാര്‍ജുന; പ്രതിഫലം അല്ലു അര്‍ജുന്‍ മോഡലില്‍
മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്. ആക്ഷന്‍ സിനിമകള്‍ക്ക് കൂടുതല്‍ മാനം നല്‍കാനും ചിത്രത്തിന് സാധിച്ചിരുന്നു. പൊറിഞ്ചുവായി ചിത്രത്തില്‍ വേഷമിട്ട ജോജുവിന് കരിയറില്‍ വലിയ ബൂസ്റ്റിംഗും ഈ ചിത്രം കൊണ്ട് ഉണ്ടായി. ജോഷിയുടെ വമ്പന്‍ തിരിച്ചുവരവായിട്ടാണ് ഈ ചിത്രത്തെ സിനിമാ ലോകം കണ്ടത്.
അതേസമയം പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ റീമേക്ക് ചെയ്തിരിക്കുകയാണ്. നാഗാര്‍ജുന നായകനാവുന്ന നാ സാമി രംഗയാണ് ഔദ്യോഗിക റീമേക്ക്. ചിത്രം സംക്രാന്തി റിലീസായി ജനുവരി 14ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഇതിനോടകം വമ്പന്‍ ഹിറ്റായി കഴിഞ്ഞു.

നാഗാര്‍ജുനയ്ക്ക് ബോക്‌സോഫീസിലേക്കുള്ള വമ്പന്‍ തിരിച്ചുവരവാകും ചിത്രമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ മാസ് സീനുകളെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിലായിരുന്നു പൊറിഞ്ചു മറിയം ജോസിന്റെ കഥ നടക്കുന്നത്. ആന്ധ്രപ്രദേശിലേക്ക് പോകുമ്പോള്‍ അടിമുടി മാറ്റം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ചിത്രത്തില്‍ നാഗാര്‍ജുനയുടെ പ്രതിഫലമാണ് ഏറെ ചര്‍ച്ചയാകുന്നത്. അല്ലു അര്‍ജുന്‍ നേരത്തെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി വാങ്ങുന്ന പ്രതിഫല രീതിയാണ് നാ സാമി രംഗയ്ക്കായി നാഗാര്‍ജുനയ്ക്കായി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ചിത്രത്തിനായി താരം പ്രതിഫലമൊന്നും വാങ്ങുന്നില്ല. പകരം മറ്റ് മാര്‍ഗങ്ങളിലൂടെയാണ് പ്രതിഫലം ഈടാക്കുന്നത്.
അതേസമയം ചിത്രത്തിന്റെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട് നാഗാര്‍ജുനയും നിര്‍മാതാവും തമ്മില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാഗാര്‍ജുനയ്ക്ക് ചിത്രം സംക്രാന്തിക്ക് റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ വേണ്ടെന്നാണ് നിര്‍മാതാവിന്റെ നിലപാട്. വമ്പന്‍ ചിത്രങ്ങള്‍ ധാരാളം വരുന്നത് കൊണ്ടാണിത്.
നിര്‍മാതാവിനെ കാര്യങ്ങള്‍ നാഗാര്‍ജുന ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംക്രാന്തി റിലീസായാല്‍ കൂടുതല്‍ കളക്ഷന്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. നാഗാര്‍ജുന ചിത്രത്തിന്റെ ബിസിനസില്‍ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. നിര്‍മാതാവിന് നഷ്ടം വരാതിരിക്കാന്‍ പ്രതിഫലവും താരം വാങ്ങിയിട്ടില്ല.
നിര്‍മാതാവ് ഇതിലൂടെ സേഫായിരിക്കുകയാണ്. നാഗാര്‍ജുനയുടെ പ്രതിഫലം കുറഞ്ഞതോടെ നിര്‍മാതാവ് ആശ്വാസത്തിലാണ്. ചിത്രത്തിന്റെ ലാഭത്തില്‍ നിന്നാണ് നാഗാര്‍ജുനയ്ക്ക് ലാഭം ഉണ്ടാവുക. ആന്ധ്രയിലെ ആറ് മേഖലയിലെ വിതരണം നാഗാര്‍ജുനയ്ക്കാണ്. അന്നപൂര്‍ണ ബാനറില്‍ ചിത്രം റിലീസ് ചെയ്യും. ഇവിടെ നിന്ന് ലഭിക്കുന്ന ബിസിനസാണ് നാഗാര്‍ജുനയുടെ പ്രതിഫലം.
നൈസാം അടക്കമുള്ള മേഖലയില്‍ നിന്ന് ചിത്രം വന്‍ കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 40 കോടിയോളം എളുപ്പത്തില്‍ ചിത്രത്തിന് ഈ മേഖലയില്‍ നിന്ന് ലഭിക്കും. 60 കോടി മൊത്തം കളക്ട് ചെയ്താല്‍ ചിത്രം വന്‍ ലാഭമാകും. നിര്‍മാതാവിനുള്ള ലാഭ ഡിജിറ്റല്‍-സാറ്റലൈറ്റ് ഡീലിലൂടെ ലഭിക്കും. അതുകൊണ്ട് നഷ്ടമുണ്ടാവില്ല. അല്ലു അര്‍ജുന്‍ പുഷ്പ രണ്ടിന് പ്രതിഫലം ഈ രീതിയിലാണ് വാങ്ങുന്നത്.












Click it and Unblock the Notifications