പൃഥ്വിരാജ് വിനയോട് നീതി കേട് കാട്ടിയോ? ഒരു 'ധീരൻ' പോലും ധൈര്യം കാണിച്ചില്ലെന്ന് വിനയന്‍
അത്ഭുതദ്വീപ് സിനിമ റിലീസ് ചെയ്തിട്ട് 20 വർഷം തികയുമ്പോള്‍ സംവിധായകന്‍ വിയന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നു. പൃഥ്വിരാജിനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ അന്ന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അടക്കം വിശദമായി തന്നെ വിനയന്‍ തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ഭയംകൊണ്ടോ എന്തോ? തെഴിൽ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണം എന്ന് പത്തു വർഷം വിലക്കു നീണ്ടിട്ടും മലയാളസിനിമയിലെ ഒരു "ധീരൻ" പോലും പറയാൻ ധൈര്യം കാണിച്ചില്ല എന്നത് മനസ്സിൽ സൂക്ഷിക്കുന്ന വേദന തന്നെയാണെന്ന വിനയന്റെ പരാമർശം പൃഥ്വിരാജിനെ ഉദ്ദേശിച്ചാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും ശക്തമാണ്.
'ഇന്ന് അത്ഭുതദ്വീപ് റിലീസ് ആയിട്ട് 20 വർഷം. മുന്നൂറിലധികം കുഞ്ഞൻ മാരെ അണിനിരത്തിയ ആ ചിത്രത്തിലൂടെ പക്രു ഗിന്നസ് റിക്കോഡു നേടി. ഇന്ന് സിനിമാരംഗത്ത് വിവാദപുരുഷനും, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോഡ് ഇടുന്ന എമ്പുരാന്റെ സംവിധായകനുമായ പ്രൃഥ്വിരാജും പക്രുവുമായിരുന്നു അത്ഭുത ദ്വീപിലെ നാകൻമാർ. ഈ ചിത്രത്തിന് മലയാളസിനിമാ ചരിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തൽ കുടിയുണ്ട്. അന്ന് താര സംഘടനയായ അമ്മ പ്രൃഥ്വിരാജിനെ വിലക്കിയിരിക്കുന്ന സമയമായിരുന്നു.' വിനയന്‍ കുറിക്കുന്നു.

പക്രുവാണ് ചിത്രത്തിലെ നായകൻ എന്ന് അനൌൺസ് ചെയ്ത് മറ്റ് താരങ്ങളുടെ എഗ്രിമെന്റ് വാങ്ങിയ ശേഷം അവസാന നിമിഷം മാത്രം പ്രൃഥ്വിയുടെ പേര് പുറത്ത് വിട്ട് തന്ത്രപരമായി ആ വിലക്കിനെ മറികടന്ന രസകരമായ കാര്യം ഇന്നത്തേപോലെ ഓർക്കുന്നു.
നടീ നടൻമാർ അഡ്വാൻസ് മേടിക്കുമ്പോൾ എഗ്രിമെന്റ് ഇടണമെന്ന ന്യായമായ അഭിപ്രായത്തിന്റെ കൂടെ നിന്നതിന്റെ പേരിൽ ഒരു നടനെ ആരു വിലക്കിയാലും അതിനെതിരെ ഏതറ്റം വരെ പോകാനും അന്നു ഞാൻ തയ്യാറായിരുന്നു. അതിന്റെ ഒക്കെ ദേഷ്യം മനസ്സിൽ വച്ചിട്ടാണല്ലോ താരാധിപത്യത്തിനെതിരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ താരസംഘടനയും അവരേക്കാളും ആവേശത്തിൽ ഫെഫ്ക്കയും ചേർന്ന് 2008 ൽ എന്നെ വിലക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
സുപ്രീം കോടതി വരെ പോയി കേസുപറഞ്ഞ് അവർക്കെല്ലാം ഫൈൻ മേടിച്ചു കൊടുത്ത് തിരിച്ചു വന്നെങ്കിലും ഒരു വിഷമം മനസ്സിൽ ഇന്നും നിൽക്കുന്നു. ഭയംകൊണ്ടോ എന്തോ? തെഴിൽ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണം എന്ന് പത്തു വർഷം വിലക്കു നീണ്ടിട്ടും മലയാളസിനിമയിലെ ഒരു "ധീരൻ" പോലും പറയാൻ ധൈര്യം കാണിച്ചില്ല എന്നത് മനസ്സിൽ സൂക്ഷിക്കുന്ന വേദന തന്നെയാണ്.
ഇപ്പോൾ നടക്കുന്ന സിനിമാ വിവാദത്തെ കുറിച്ച് പറയുകയാണങ്കിൽ. എന്തു ന്യൂനത ആർക്കു തോന്നിയാലും ഒരു സിനിമയുടെ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തെറ്റാണ് അതു നിർത്തണമെന്നാണ് എന്റെ വ്യക്തമായ അഭിപ്രായമെന്നും വിനയന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications