Get Updates
Get notified of breaking news, exclusive insights, and must-see stories!

സലാര്‍ വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമര്‍ശനം; പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

സിനിമകളിലെ വയലന്‍സിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ തള്ളി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പറയുന്നത് അന്യായമാണ് എന്നും വയലന്‍സ് ഷൂട്ട് ചെയ്യേണ്ടതുണ്ടെന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടാകണം എന്നാണ് തന്റെ അഭിപ്രായം എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സലാര്‍, പത്താന്‍, ജവാന്‍, ഗദര്‍ 3, അനിമല്‍ തുടങ്ങിയ ചിത്രങ്ങള്‍ വലിയ രീതിയില്‍ വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വരുത്തി വെച്ചിരുന്നു. സലാറില്‍ പൃഥ്വിരാജും ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. സലാറിലും അക്രമരംഗങ്ങള്‍ വേണ്ടുവോളമുണ്ട്. രണ്‍ബീര്‍ കപൂറിന്റെ അനിമലിനേക്കാള്‍ വയലന്‍സ് നിറഞ്ഞതാണ് സലാര്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

Prithviraj Sukumaran

ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വിരാജിന്റെ മറുപടി. 'ഞാന്‍ ഇതുവരെ അനിമല്‍ കണ്ടിട്ടില്ല, അതിനാല്‍ എനിക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍, നിങ്ങള്‍ പറയുന്ന രീതിയില്‍ കഥ പറയാന്‍ ഗ്രാഫിക് വയലന്‍സ് ഷൂട്ട് ചെയ്യേണ്ടതുണ്ടെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടാകണമെന്നാണ് എന്റെ അഭിപ്രായം,' പൃഥ്വിരാജ് പറഞ്ഞു.

തങ്ങളുടെ സിനിമകളില്‍ രക്തച്ചൊരിച്ചിലുകളും ഗ്രാഫിക്, ഗോറി സീക്വന്‍സുകളും ഉള്‍പ്പെടുത്തരുതെന്ന് നിര്‍മ്മാതാക്കളോട് പറയുന്നത് അന്യായമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ആത്യന്തികമായി സിനിമ നിര്‍മ്മിച്ചതിന് ശേഷം നിങ്ങള്‍ അത് സെന്‍സര്‍ ബോര്‍ഡ് എന്ന റെഗുലേറ്ററി അതോറിറ്റിക്ക് സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ സിനിമയ്ക്ക് ബോര്‍ഡ് പല തരത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു.

അതായത് പ്രേക്ഷകരിലെ ചില വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സിനിമ കാണാനാകൂ എന്ന് സര്‍ട്ടിഫൈ ചെയ്യുന്നു. ചലച്ചിത്രകാരന്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം അത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്നും എങ്ങനെ സിനിമ നിര്‍മ്മിക്കുന്നു എന്നത് നമുക്ക് വിട്ടുതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ക്കൊക്കെ ഇത് കാണാമെന്നതിലെ ഉള്ളടക്ക നിയന്ത്രണം പ്രധാനമാണെങ്കിലും മറ്റ് ധാര്‍മ്മിക ഉത്തരവാദിത്തം വഹിക്കേണ്ടതില്ലെന്നും പൃഥ്വി പറയുന്നു.

ഒരു സിനിമയുടെ സര്‍ട്ടിഫിക്കേഷനെക്കുറിച്ച് പ്രേക്ഷകരോട് ഇതിനകം അറിയിച്ചിട്ടുണ്ട്, കാരണം അതില്‍ അക്രമമോ നഗ്‌നതയോ ഉണ്ടാകാം എന്ന് നേരത്തെ അറിയാം. 'കലാകാരനെന്ന നിലയില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് നിര്‍മ്മിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു,' പൃഥ്വിരാജ് പറഞ്ഞു. സലാറിലെ അക്രമം ആ സിനിമയുടെ ഇതിവൃത്തത്തിലെ ഒരു കഥാപാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+