വിജയിയും കമലും പിടിച്ചാല്‍ കിട്ടില്ല, രജനീകാന്തിന്റെ സമ്പത്തില്‍ വന്‍ കുതിപ്പ്, 2023ല്‍ നേടിയത് ഇത്ര
തമിഴ് നാട്ടിലെ ബോക്സോഫീസ് കിംഗ് ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ കാണൂ. അത് രജനീകാന്ത് എന്നായിരിക്കും. അവിടെ റെക്കോര്‍ഡുകള്‍ എല്ലാം രജനിയുടെ പേരിലാണ്. ആദ്യ നൂറ്, 200, 300, 400, 500, 600 കോടി ചിത്രങ്ങളെല്ലാം രജനിയുടെ പേരിലാണ് ഉണ്ടാക്കിയിരിക്കുന്നത്. 2023 രജനീകാന്ത് ബോക്‌സോഫീസില്‍ മെഗാ ഹിറ്റടിച്ച് കൊണ്ട് തിരിച്ചുവന്ന വര്‍ഷം കൂടിയാണ്.
ജയിലറിലൂടെ മഹാവിജയം രജനി സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റും ജയിലറാണ്. ഒരു തമിഴ് ചിത്രം ആദ്യമായി ഹിന്ദിയില്ലാതെ 600 കോടി നേടുന്നതും ജയിലറിലൂടെയാണ്. നിലവില്‍ രജനി ചിത്രമായ 2.0 ആണ് തമിഴിലെ ഏറ്റവും വലിയ ഗ്രോസര്‍. രണ്ടാം സ്ഥാനം ജയിലര്‍ക്കാണ്.

അതേസമയം രജനീകാന്തിന്റെ ഈ നേട്ടം അദ്ദേഹത്തിന്റെ ആസ്തിയിലും പ്രതിഫലിച്ചിട്ടുണ്ട്. വലിയ രീതിയിലാണ് സൂപ്പര്‍ സ്റ്റാറിന്റെ സമ്പത്ത് വര്‍ധിച്ചിരിക്കുന്നത് ഇളയദളപതി വിജയിക്കും മുകളിലേക്ക് കുതിച്ചിരിക്കുകയാണ് താരത്തിന് സമ്പത്ത്. 2022നെ അപേക്ഷിച്ച് വന്‍ തോതിലാണ് രജനിയുടെ സമ്പത്ത് വര്‍ധിച്ചത്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി രജനിക്ക് റിലീസുകളൊന്നും ഇല്ലായിരുന്നു.
ജയിലര്‍ വേള്‍ഡ് വൈഡ് തന്നെ തരംഗമായതാണ് ഈ വര്‍ധനവിന് കാരണം. ഈ ചിത്രത്തിന്റെ വിജയം പ്രതിഫലം അടക്കം വര്‍ധിപ്പിക്കാന്‍ രജനിയെ സഹായിച്ചിരിക്കുകയാണ്. സ്റ്റുഡിയോ ഗ്രീനിനൊപ്പമുള്ള അടുത്ത ചിത്രവും, ലോകേഷ് കനകരാജ് ചിത്രവുമെല്ലാം രജനിക്ക് വന്‍ പ്രതിഫലമാണ് സമ്മാനിക്കുക.
ഈ വര്‍ഷം രജനിയുടെ ആസ്തി 55 മില്യണ്‍ യുഎസ് ഡോളറാണ്. ഇത് എത്രയാണെന്ന് കേട്ടാല്‍ ആരും ഞെട്ടും. 457 കോടി രൂപ വരുമിത്. ഇത് പ്രതിഫലം അടക്കം ചേര്‍ത്ത് ലഭിക്കുന്നതാണ്. 2022ല്‍ തലൈവരുടെ ആസ്തി നൂറ് കോടിക്കും 120നും ഇടയിലായിരുന്നു. ഈ വര്‍ഷം നാലര മടങ്ങാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചിരിക്കുന്നത്.
12 മാസത്തിനിടെ 357 ശതമാനത്തിന്റെ കുതിപ്പാണ്. ഇതിനെല്ലാം കാരണം നെല്‍സന്റെ ജയിലര്‍ തന്നെയാണ്. ഈ ചിത്രത്തിന് 110 കോടിയാണ് രജനിക്ക് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ ചിത്രം എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായതോടെ കൂടുതല്‍ തുക താരത്തിന് ലഭിക്കുകയായിരുന്നു. മൊത്തം 210 കോടിയാണ് ചിത്രത്തില്‍ നിന്ന് രജനിക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം.
അതേസമയം 210 കോടിയും ഒരു ആഡംബര കാറുമാണ് രജനിക്ക് ലഭിച്ചത്. ജയിലറുടെ വിജയത്തിന് ശേഷം നിര്‍മാതാവ് കലാനിധിമാരന്‍ കൂടുതല്‍ പ്രതിഫലവും അതുപോലെ കാറും രജനിക്ക് സമ്മാനിക്കുകയായിരുന്നു. 2022ല്‍ രജനിക്ക് 47 കോടിയാണ് ആകെ സമ്പാദിക്കാനായത്. കാരണം പ്രധാന റിലീസൊന്നും ഇല്ലായിരുന്നു.
ഇനി വരാനിരിക്കുന്നത് വേട്ടയ്യന്‍, ലാല്‍ സലാം എന്നീ ചിത്രങ്ങളാണ്. 250 കോടിയാണ് രജനി ഈ ചിത്രങ്ങള്‍ക്കായി വാങ്ങുന്ന പ്രതിഫലം. പോയസ് ഗാര്‍ഡനില്‍ 35 കോടിയുടെ ബംഗ്ലാവും രജനീകാന്തിനുണ്ട്. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന കല്യാണ മണ്ഡപവും സൂപ്പര്‍ താരത്തിനുണ്ട്. ഇതിന്റെ വില മുപ്പത് കോടിയാണ്.












Click it and Unblock the Notifications