പരിഹസിച്ചവര്‍ക്കുള്ള മറുപടി: മന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി രേണു സുധി: എന്തിനുള്ള അവാര്‍ഡെന്ന് ചോദ്യം
സമൂഹ മാധ്യമങ്ങളില്‍ രേണു സുധി ഉയര്‍ത്തിവിട്ട തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. രേണു സുധിയുടെ ഫോട്ടോ ഷൂട്ട് വീഡിയോകളും ആല്‍ബങ്ങളും ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്. അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ എന്ന പേരിനപ്പുറം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാന്‍ രേണുവിനു കഴിഞ്ഞിട്ടുണ്ട്.
നിരവധി പേരാണ് രേണുവിനെ അധിക്ഷേപിച്ചും ശരീരപ്രകൃതിയെ പരിഹസിച്ചും സമൂഹ മാധ്യമങ്ങളില്‍ കമന്റിടുന്നത്. എന്നാല്‍ ഇതിനെയൊക്കെ പുല്ലുപോലെ അവഗണിച്ചാണ് രേണു മുന്നോട്ട് യാത്ര ചെയ്യുന്നത്. കൊല്ലം സുധിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ രേണുവിന്റെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു എന്നാല്‍ മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ല എന്നാണ് രേണുവിന്റെ നിലപാട്. നെഗറ്റീവ് കമന്റുകള്‍ തനിക്ക് പൂമാലയാണെന്നും പറഞ്ഞിട്ടുണ്ട്.

ദാസേട്ടന്‍ കോഴിക്കോട് എന്ന യൂട്യൂബര്‍ക്കൊപ്പമുള്ള വീഡിയോയാണ് ആദ്യമായി രേണുവിനെ എയറിലാക്കിയത്. ഇതിനു പിന്നാലെ നിരവധി ആല്‍ബങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിക്കാന്‍ രേണുവിന് അവസരം ലഭിച്ചു. രേണുവിന്റെ ഒരു ഷോര്‍ട്ട് ഫിലിമിന് പോലും നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോള്‍ അന്യഭാഷകളില്‍ നിന്നും തനിക്ക് അവസരങ്ങള്‍ വരുന്നുണ്ടെന്നാണ് രേണു അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അവാര്‍ഡ് ദാന പരിപാടിയില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസില്‍ നിന്ന് രേണു സുധി അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഇന്‍ഫ്‌ളുവന്‍സസ് കമ്മ്യൂണിറ്റി സര്‍ക്കിള്‍ നടത്തിയ ആദരിക്കല്‍ ചടങ്ങിലാണ് രേണു സുധി അവാര്‍ഡ് വാങ്ങിയത്. ബെസ്റ്റ് ക്രിയേറ്റര്‍ അവാര്‍ഡാണ് രേണുവിന് ലഭിച്ചത്.
ഇതിന് പിന്നാലെ രേണുവിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ ആണ് വരുന്നത്. പരിഹാസങ്ങളോട് മല്ലിട്ട്, പരാജയങ്ങള്‍ വിജയങ്ങള്‍ ആക്കിയാണ് രേണു സുധി മുന്നോട്ടു പോകുന്നതെന്നും കളിയാക്കിയവരും പരിഹസിച്ചവരും നോക്കി നില്‍ക്കുമ്പോഴാണ് രേണു അഭിമാനത്തോടെ മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതെന്നും ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നു.
ഓരോ കുറ്റപ്പെടുത്തലുകളും ചവിട്ടുപടിയായി മുന്നോട്ടു കയറിയ രേണു ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്നാണ് ചിലര്‍ ആശംസിക്കുന്നത്. പരിഹസിച്ചവര്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ഈ അവാര്‍ഡിനെ പലരും വിലയിരുത്തുന്നത്.
അതേസമയം അവാര്‍ഡ് ഏറ്റുവാങ്ങുന്ന വീഡിയോയുടെ അടിയിലും ചിലര്‍ പരിഹാസ കമന്റുകള്‍ കുറിക്കുന്നുണ്ട്. 'അവാര്‍ഡ് മേടിച്ച ആള്‍ക്കും കൊടുത്തയാള്‍ക്കും അറിയില്ല എന്തിനുള്ള അവാര്‍ഡ് ആണെന്ന്' എന്നാണ് ഒരാള്‍ വിമര്‍ശിച്ചിരിക്കുന്നത്.
തനിക്ക് അവാര്‍ഡ് കിട്ടിയത് ഒരുപാട് സന്തോഷമുണ്ടെന്ന് രേണു പ്രതികരിച്ചു. ദാസേട്ടന്‍ കോഴിക്കോട് എന്ന യൂട്യൂബര്‍ക്കും അവാര്‍ഡ് ഉണ്ടായിരുന്നു.












Click it and Unblock the Notifications