രേണുവിന്റെ പരാതി വ്ളോഗർ അതുലിനെതിരെ: കാരണം ഇതാണ്; തെളിവുകള്‍ കയ്യിലുണ്ടെന്ന് അതുലും
പരാതിയുമായി ചെന്ന തന്നോട് പൊലീസ് ഉദ്യോഗസ്ഥാന് ദേഷ്യപ്പെട്ട് സംസാരിച്ചെന്ന ആരോപണവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരാതിയില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസിനെതിരേയാണ് രേണുവിന്റെ ആരോപണം. തനിക്കെതിരെ വ്ളോഗർ അതുല്‍ നിരന്തരം അപവാദ പ്രചരണം നടത്തുന്നുവെന്ന് കാട്ടി പരാതിപ്പെടാനെത്തിയ തങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു.
ഈ പരാതി ഇവിടെ തീർക്കാന്‍ കഴിയുന്നതല്ല, വേണമെങ്കില്‍ കോടതിയില്‍ പോകാനാണ് പൊലീസ് പറഞ്ഞത്. സ്ത്രീകളാണെന്ന പരിഗണന പോലും തരാതെയായിരുന്നു പൊലീസിന്റെ ദേഷ്യപ്പെടല്‍. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് രേണു കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതിനിടെ രേണു പരാതി ഉന്നയിച്ച അതുലും തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. രേണു തനിക്കെതിരെ ഉന്നയിച്ചത് വ്യാജ പരാതിയാണെന്നാണ് അതുല്‍ അവകാശപ്പെടുന്നത്. ഒരു പെണ്ണുകൊണ്ടുപോയി വ്യാജ പരാതി കൊടുത്തുകഴിഞ്ഞാല്‍ ആണിന്റെ പേരില്‍ കേസ് എടുക്കുന്ന കാലം മാറി. അതിന് ഒരു തുടക്കം എന്റെ ഈ കേസിലൂടെ ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നുവെന്നും അതുല്‍ പറയുന്നു.
രേണു കൊടുത്ത പരാതിയില്‍ ഞാന്‍ നേരത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും എന്റെ ഭാഗം വളരെ കൃത്യമായി വ്യക്തമാക്കുകയും ചെയ്തു. അതോടെ ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഒരു സ്ത്രീ കൊടുത്ത പരാതി ആയതുകൊണ്ട് എന്റെ പേരില്‍ കേസ് വരുമോയെന്ന് ഞാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സത്യത്തിനും നീതിക്കും ഒപ്പമാണ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിന്നത്.
രേണു സുധിയെക്കുറിച്ച് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സത്രീത്വത്തെ അപമാനിക്കാനോ ബോഡി ഷെയിമിങ് നടത്താനോ ശ്രമിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന പല വീഡിയോകളും എടുത്ത് വെച്ച് എന്റെ അഭിപ്രായം പറയുകയാണ് ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എന്റെ സംസാരം. അല്ലാതെ ആരേയും താഴ്ത്തിക്കെട്ടാന്‍ ഇല്ലാക്കഥകള്‍ പറഞ്ഞിട്ടില്ലെന്നും അതുല്‍ അവകാശപ്പെടുന്നു.
വേറെ ആരൊക്കെയോ ചെയ്ത വീഡിയോയുടെ സ്ക്രീന്‍ ഷോട്ടൊക്കെ എടുത്തുകൊണ്ടുവന്നാണ് രേണു എനിക്കെതിരെ പരാതി കൊടുത്തത്. രേണു ഇന്നലെ അവിടെ എത്തിയപ്പോള്‍ ഞാന്‍ വന്നില്ലെന്ന് അവർ പറയുന്നുണ്ട്. നേരത്തെ എന്നെ വിളിച്ചു വരുത്തിയ ദിവസം അവർ വേറെ എങ്ങോട്ടോ പോകുകയാണ് ചെയ്തത്. എന്തായാലും പൊലീസുകാർ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുവിട്ടു. എൻ്റെ മേല്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അവർ കോടതിയിലേക്ക് പോയാലും എനിക്ക് തന്നെയായിരിക്കും നീതി ലഭിക്കുകയെന്നാണ് പറയാനുള്ളത്.
ആദ്യതവണ എന്നെ വിളിച്ച് വരുത്തിയ ദിവസം രേണുവിന് പകരം അച്ഛനായിരുന്നു വന്നത്. അദ്ദേഹം പറഞ്ഞത് മകള്‍ ഷൂട്ടിന് പോയി എന്നായിരുന്നു. പക്ഷെ അവള് വീട്ടിലുണ്ടായിരുന്നുവെന്ന് ചിലർ പറഞ്ഞിട്ടുമുണ്ട്. എനിക്ക് വേണമെങ്കില്‍ ഒരു അഭിഭാഷകനെ വെച്ച് മെയില്‍ അയച്ചാല്‍ മതിയായിരുന്നു. എന്നാല്‍ മീഡിയക്കാരെയൊക്കെ വിളിച്ച് രേണു അവിടെ എത്തുമെന്നായിരുന്നു ഞാന്‍ അറിഞ്ഞത്. ആ സമയത്ത് പത്ത് ആളുകളുടെ മുന്നില്‍ എന്റേയും കാര്യവും പറയാമല്ലോ എന്ന് ആലോചിച്ചാണ് പോയത്. പക്ഷെ രേണു വന്നില്ല. ഇപ്പോള്‍ അഭിഭാഷകനെ വെച്ചാണ് ഞാന്‍ കാര്യങ്ങള്‍ നീക്കുന്നത്.
രേണുവും അവരുടെ സഹോദരിയും എന്നെയങ്ങ് പൂട്ടിക്കെട്ടാം എന്ന് വിചാരിച്ചാണ് പോയത്. ആവിഷ്കാരം സ്വാതന്ത്രിന് കീഴില്‍ വരുന്ന കാര്യമേ ഞാന്‍ ചെയ്തിട്ടുള്ളു. അല്ലാതെ അവരെ വലിച്ച് കീറാന്‍ നിന്നിട്ടില്ല. ബിനു എന്നൊരു വ്യക്തിയുമായുള്ള വിവാഹത്തെ സംബന്ധിച്ച് പലരും വീഡിയോ ചെയ്തിട്ടുണ്ട്. അത് ജെനുവിനായിട്ടുള്ള കാര്യമാണ്. പെന്തക്കോസ്ത് ആചാര പ്രകാരം കൈപിടിച്ച് കൊടുക്കുന്ന ചടങ്ങുകളൊക്കെ ഉണ്ടായിരുന്നു. അവർ കള്ളം പറയുമ്പോഴാണ് നമ്മള് സത്യം പറഞ്ഞത്. അതുകൊണ്ടാണ് ഈ പരാതി വന്നതെന്നും അതുല്‍ പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications