മഞ്ജു വാര്യരെക്കാൾ മുകളിലാണവർ..ദിലീപിനെ തുലയ്ക്കാം എന്ന ചിന്തയിലാണ് ചെയ്യുന്നത്'; ശാന്തിവിള ദിനേശ്
മോഹൻലാൽ നായകനായെത്തിയ തുടരും തീയറ്ററിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഇതിനകം ചിത്രം 200 കോടി ക്ലബിലെത്തി കഴിഞ്ഞു. കേരളത്തില്‍ മാത്രം 100 കോടി ക്ലബിലെത്തുകയും ചെയ്‍തിട്ടുണ്ട്. അതേസമയം തുടരും എന്ന സിനിമയ്ക്കൊപ്പം തീയറ്ററുകളിലെത്തിയ ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലിക്ക് തീയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപ് തിരിച്ചുവന്നു എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഇപ്പോഴിതാ രണ്ട് സിനിമകളെ കുറിച്ചും പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഭാരത് ലൈവ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'തുടരും എന്ന സിനിമയും പ്രിൻസ് ആന്റ് ഫാമിലി എന്ന ചിത്രവും എനിക്ക് ഒരുപോലെ ഇഷ്ടപ്പെട്ടു. മോഹൻലാലിന്റെ പ്രതിഭയെ വീണ്ടും പുറത്തുകൊണ്ടുവന്ന ചിത്രമാണ് തുടരും. സിനിമയിലെ കാസ്റ്റിങ്ങും എടുത്ത് പറയേണ്ടതാണ്. ബിനു പപ്പു ചെയ്ത കഥാപാത്രമൊക്കെ മറ്റൊരാളാണെങ്കിൽ കലാഭവൻ ഷാജോണിന് കൊടുത്തേനെ. കാരണം അദ്ദേഹം ദൃശ്യത്തിൽ നല്ലോണം ചെയ്തല്ലോ അതുകൊണ്ട്. എന്നാൽ പ്രധാന വില്ലനെയൊക്കെ അവതരിപ്പിച്ച പ്രകാശ് വർമയൊക്കെ എന്ത് മനോഹരമായാണ് ചെയ്തത്. ഒരാൾ പോലും ആ സിനിമയിൽ മിസ് കാസ്റ്റ് ഇല്ല.

ദിലീപ് എന്നോട് അകന്നതിന് കാരണം ദിലീപിനെ പോലുള്ള പൊക്കമുള്ള ഒരാൾ ചുരുട്ടൊക്കെ കത്തിച്ച് പിടിച്ച് ബാന്ദ്ര പോലുള്ള സിനിമകൾ ചെയ്യുന്നതാണ് നിന്റെ പരാജയം എന്ന് ഞാൻ പറഞ്ഞതിനാലാവും. ഇവർക്കൊന്നും വിമർശനം താങ്ങില്ല. ഞാൻ സത്യം സത്യമായുമേ പറയൂ. അയാൾ പട്ടിയുമായി റാഫിക്കൊപ്പം ഒരുപടം ചെയ്തു. അതിനുശേഷം ചെയ്തതെല്ലാം കൂതറപടമാണ്. രാമലീ അയാൾ ജയിലിൽ നിന്ന് വന്നതിന് ശേഷം ചെയ്ത പടമാണ്. മികച്ച പടമാണ്.
ദിലീപിന് നിരവധി ശത്രുക്കളുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായ അശ്വന്ത് കോക്ക് എന്നയാൾ എത്ര മോശമായിട്ടാണ് വിമർശിച്ചത്. ഇപ്പോൾ അയാൾ ഇട്ടത് ദിലീപേട്ടൻ വിജയിച്ചു ഞാൻ തോറ്റു എന്നാണ്. അപ്പോൾ പക്ഷം പിടിച്ച് ആർക്കോ വേണ്ടിയാണ് ഇവൻ നെഗറ്റീവ് റിവ്യൂ ചെയ്തത്.
പ്രിൻസ് ആന്റ് ഫാമിലി കണ്ട് തിരിച്ചുവരുമ്പോൾ ഭാര്യ സിന്ദു എന്നോട് ചോദിച്ചു അണ്ണാ ദിലീപ് ഒണങ്ങിപ്പോയോ എന്ന്. ഞാൻ മറുപടി പറഞ്ഞത് ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പത്ത് പ്രാവശ്യം ആത്മഹത്യ ചെയ്തേനേയെന്നാണ്. അയാളുടെ മാനസിക സംഘർഷം ആലോചിച്ച് നോക്കൂ. എന്നിട്ട് അയാൾ ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ കഴിവ് നമ്മൾ മനസിലാക്കണം. കാരണം ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ, അടുത്ത മാസം വിധി പറയാനുള്ള കേസിൽ 7 വർഷമായി വേട്ടയാടപ്പെടുകയാണ്. സർക്കാരും പൊതുസമൂഹവും സിനിമയിലെ പ്രബലരും അടക്കം ഇവന്റെ ശവക്കുഴി കാണണമെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതിന്റെ അങ്ങേ അറ്റം ദ്രോഹിച്ച് നിർത്തിയിരിക്കുമ്പോൾ പോലും അയാൾ ഹ്യൂമർ ചെയ്യുകയാണ്. ചാന്തുപൊട്ടിൽ അഭിനയിച്ച ദിലീപിന്റെ പ്രായം അല്ല അയാൾക്കിപ്പോഴും. ദിലീപ് നന്നായി ചെയ്തു, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി എന്നിവരൊക്കെ നന്നായി ചെയ്തു.
ഈ സിനിമ അഭിനന്ദനീയമാണ്. യുട്യൂബർ എന്ന് പറഞ്ഞ് കാണിക്കുന്ന കോപ്രായങ്ങൾ കൃത്യമായി സിനിമയിൽ കാണിക്കുന്നത്. സിനിമയിലെ നടി മഞ്ജു വാര്യർക്കും മുകളിലാണ്. ദിലീപിന് അനുകൂലമായി വിധി വരാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ദിലീപിനെ ബോധപൂർവ്വം ലക്ഷ്യം വെച്ച് സിനിമക്കെതിരെ നെഗറ്റീവ് പറയുന്നത്. കേസിൽ അകത്ത് പോകില്ലെങ്കിൽ ദിലീപിനെതിരെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നടനെ തുലക്കാമെന്ന് പറഞ്ഞ് കുറേപേർ ഇറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications