'തന്തക്ക് പിറന്നവനെങ്കിൽ വാടായെന്ന് ഗോകുൽ പറഞ്ഞെന്ന്'; ഭാഗ്യയുടെ വിവാഹത്തിൽ നടന്നത്..ശാന്തിവിള പറയുന്നു
കൊച്ചി; നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയിൽനിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച് മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള പറയുന്നു. അതേസമയം വിവാഹത്തിനിടെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഒരു യുട്യൂബർക്കെതിരെ മോശമായി പെരുമാറിയെന്നുള്ള ആരോപണങ്ങളെ കുറിച്ചും ശാന്തിവിള പ്രതികരിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.വായിക്കാം

'ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹമാണ് അടുത്തിടെ നടന്നത്. ഭാഗ്യ ഭാഗ്യവതിയാണ്. കാരണം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വരിക എന്ന് പറഞ്ഞാൽ, കോടികൾ ചെലവായെങ്കിൽ പോലും അദ്ദേഹം വന്നു എന്നത് വലിയ കാര്യമാണ്. മലയാള സിനിമയിൽ ഒരു നടനോ നടിക്കോ കിട്ടാത്ത ഭാഗ്യമാണത്. ഭാഗ്യം ചെയ്ത അച്ഛനും ഭാഗ്യം ചെയ്ത മകളുമാണ് ഇരുവരുമെന്ന് ഞാൻ പറയും. വലിയ താര നിബിഡവുമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഗുരുവായൂരും കല്യാണത്തിന് ചെന്നു, എറണാകുളത്ത് പാർട്ടിക്കും ചെന്നു. ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ ദിലീപ് പങ്കെടുത്തെന്ന് പറയുന്നു.
അത് സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ല വിഭാഗം പറയുമ്പോൾ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്.വന്നില്ലെങ്കിൽ എന്തെങ്കിലും പ്രതികാര നടപടി എടുത്താലോ എന്ന് പേടിച്ചിട്ട്. കാരണം സുരേഷ് ഗോപി മമ്മൂട്ടിയുടെ മകന്റേയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല. ഞാൻ ആ വിവാഹത്തിന് പങ്കെടുത്തിട്ടുണ്ട്. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹൻലാലും. പിന്നെ ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം.മലയാള സിനിമയുടെ ഒരു പരിച്ഛേദമായിരുന്നു ചടങ്ങിൽ കണ്ടത്.
നല്ല വിവാഹമായിരുന്നു പാർട്ടിയായിരുന്നു, ഇതിനിടയിൽ ചില യുട്യൂബർമാർ പല വീഡിയോകളും വിവാഹത്തെ കുറിച്ച് ഇട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ ക്ലിപ്പിങ് എനിക്ക് ഒരാൾ അയച്ച് തന്നിരുന്നു. അവിഹിത കഥകൾ പറയുന്ന ഒരു ചാനലിന്റെ ഉടമ, അദ്ദേഹത്തിന് ശ്രീകണ്ഠൻ നായരെ കാണണം. ശ്രീകണ്ഠൻ നായർ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇയാൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് നേരെ ഗുരുവായൂരിൽ പോയി. അവിടെ പോയി അദ്ദേഹം സുരേഷ് ഗോപിക്കൊപ്പം സെൽഫിയൊക്കെ എടുത്തത്രേ.
ആളുകൾ എത്ര അധിപതിച്ച് പോയി. നാണമുള്ളവരാണെങ്കിൽ പോവില്ല. എന്നിട്ട് അദ്ദേഹം തന്നെ പറയുന്നു സുരേഷ് ഗോപി ചേട്ടനും ഭാര്യയും ഇളയ മകനും വളരെ മാന്യമായി പെരുമാറിയപ്പോൾ നടൻ കൂടിയായ ഗോകുൽ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറിയെന്ന് അയാൾ പറയുന്നു. ഉള്ളതാണോയെന്ന് അറിയില്ല.
വിളിക്കാത്തവൻമാർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്ന് ഇയാൾ പറഞ്ഞത്രേ. വിളിക്കാത്തവർ വരില്ലെന്ന് ആൾക്കൂട്ടത്തിനിടയിൽ ഒരാൾ പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ, എന്റെ മുന്നിൽ നിന്ന് പറ എന്ന് ഗോകുൽ പറഞ്ഞൂവെന്നാണ് യുട്യൂബർ പറയുന്നത്. ഗോകുൽ അങ്ങനെ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോൾ ഗോകുൽ പറയാൻ സാധ്യതയുണ്ട്. കാരണം കുട്ടിക്കാലം മുതൽ സുരേഷ് ഗോപിയുടെ വീട്ടിൽ ആരെങ്കിലും ചെല്ലുകയാണെങ്കിൽ ഈ പയ്യൻ കമ്മീഷ്ണർ സിനിമയിലെ സുരേഷ് ഗോപിയുടെ ഡയലോഗായ പ്ഫാ.. പുല്ലേ എന്ന് പറയുന്നത് കാണാം. അതിഥികളെ അങ്ങനെ വിളിക്കുമ്പോൾ അത് ആസ്വദിച്ച് സുരേഷ് ഗോപി ചിരിക്കുന്നതും കാണാം.
അങ്ങനെ വളർന്നത് കൊണ്ടായിരിക്കാം അടുത്തിടെ ആരോ രാഷ്ട്രീയപരമായ സംസാരിച്ചപ്പോൾ ഗോകുൽ എന്ന പയ്യൻ സഭ്യമല്ലാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്തായാലും ചടങ്ങിൽ വന്നവരോട് ഗോകുൽ അങ്ങനെ പറഞ്ഞെങ്കിൽ അത് മോശമാണ്. ഏത് കൊടി കെട്ടിയവന്റെ കല്ല്യാണമാണെങ്കിലും വിളിക്കാതെ പോകരുത് എന്നതും പ്രധാനമാണ്. വിളിക്കാത്തിടത്ത് പോയാൽ ഗോകുലിനെ പോലുള്ളവർ ചീത്തവിളിക്കും',ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications