ആസിഫ് അലിയെ കണ്ടപ്പോള്‍ വിനായകനെക്കുറിച്ച് പറയണമെന്ന് തോന്നി; മാറുമെന്ന് കരുതിയ ഞാനാണ് മണ്ടന്‍
വിനായകനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. വിനായകനെക്കുറിച്ച് ഒരിക്കല്‍ കൂടെ പറയണ്ട എന്ന് കരുതിയതാണ്. എന്നാല്‍ ഷൂട്ടിനിടെ രാത്രി രണ്ട് മണിക്ക് റാസല്‍ഖൈമയിലെ തണുപ്പില്‍ നിലത്ത് കിടുന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി ഇക്കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതെന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.
രേഖാചിത്രവും കിഷ്കിന്തകാണ്ഡവും ഒക്കെ നന്നായി ഓടിയതിനാൽ വേണേൽ ആസിഫ് അലിക്ക് പറയാമായിരുന്നു, ഈ തണുപ്പത്ത് തനിക്ക് പാതിരാത്രി ഷൂട്ട് പറ്റില്ല എന്ന് വേണമെങ്കിൽ പറയാമായിരുന്നു. 40 ദിവസം കൊണ്ട് ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമയായിരുന്നു സർക്കീട്ട്. റാസൽഖൈമയില്‍ എടുക്കാനുള്ളത് മോസ്കയിൽ ചെയ്യാമെന്നോ കൊച്ചിയിലെ പൂമ്പാറ്റയിൽ സെറ്റ് ഇടാമെന്നോയെക്കെ വേണമെങ്കിൽ ആസിഫ് അലിക്ക് പറയാമായിരുന്നു. പക്ഷെ ആസിഫ് അലി അത് പറഞ്ഞില്ല.

സൂപ്പർസ്റ്റാർ രജനീകാന്ത് ജയിലറിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാനായി പത്ത് ദിവസത്തേക്ക് കോഴിക്കോട് എത്തിയിട്ടുണ്ട്. കരിപ്പൂരിലെ ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ഇറങ്ങിയിട്ട് പുറത്തേക്ക് പോയത് സത്യം പറഞ്ഞാൽ സ്റ്റൈൽ മന്നൻ ആണെന്ന് അധികം പേരും അറിഞ്ഞതേയില്ല. ഒരു സാധാരണക്കാരന്‍ വന്ന് ഇറങ്ങിപ്പോകുന്നത് പോലെ അദ്ദേഹവും വിമാനത്താവളം വഴി. അദ്ദേഹത്തിനും എന്തൊക്ക കാണിക്കാമായിരുന്നു. രജനീകാന്ത് പറഞ്ഞാലും കോഴിക്കോട്ടെ സെറ്റ് മാറ്റുമായിരുന്നു. പക്ഷെ അദ്ദേഹം അത് പറഞ്ഞില്ല.
വരേണ്യ വർഗ്ഗക്കാരനായി ജനിക്കാത്ത ഒരു സാധാ മനുഷ്യനാണ് രജനീകാന്ത്. അപ്പോ ജനിക്കുന്നതിന്റെ ഒന്നുമല്ല കുഴപ്പം. ഇതൊക്കെ ഇപ്പോൾ ഓർമിപ്പിച്ചത് നമ്മുടെ ഒരു നടൻ ഉണ്ടല്ലോ, എന്നും എത്ര വളർന്നാലും ഞാൻ കമ്മട്ടിപാടത്താണെന്ന് കരുതുന്ന വിനായകൻ. മികച്ച നടന്റെ സംസ്ഥാന അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് വാങ്ങുമ്പോഴും ജയിലറിൽ രജനീകാന്തിനെ വെല്ലുവിളിക്കുന്ന വേഷം കണ്ടപ്പോഴും ഇയാൾ ഇതോടെ നന്നാവും എന്ന് ഞാൻ കരുതി. പക്ഷേ എവിടെ നന്നാവാൻ എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്നുള്ള മനസ്ഥിതിക്കാരനാണ് ഈ നടൻ .
വിനായകന് വീട്ടിലൊരു പോലീസ് സ്റ്റേഷൻ പണിയുന്നതാവും നല്ലത്. അതാണ് ലാഭം എന്നാണ് എനിക്ക് എനിക്ക് വിനായകനോട് പറയാനുള്ളത്. വഴിയ പോകുന്ന പെണ്ണുങ്ങളെ തുണിയഴിച്ചു കാണിച്ചപ്പോഴും ഞാൻ വിചാരിച്ചു സ്വഭാവം മാറുമെന്ന്. പക്ഷേ വിനായകൻ മാറും എന്ന് കരുതിയ ഞാനാണ് മണ്ടനായത്. അയാൾ മാറില്ല. അത് ആ രക്തത്തിൽ, ആ ജീനിൽ ഉള്ളതാണ്. അട്ടയ പിടിച്ചു മെത്തയില്‍ കിടത്തിയാൽ കിടക്കില്ല. ഇയാളൊക്കെ ഇന്ദ്രൻസിനെ പോലുള്ളവന്റെ കാല് കഴുകി കുടിക്കണമെന്ന് ഞാൻ പറയും.
കൊല്ലത്ത് ഷൂട്ടിങ്ങിന് വന്നതാണ്. പൊറുതി ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു. വെള്ളം അടിച്ച് അവിടെ അലമ്പുണ്ടാക്കിയപ്പോള്‍ അഞ്ചാലമൂട് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു ജീപ്പ് വന്ന് പൊക്കിക്കൊണ്ടുപോയി. വൈദ്യ പരിശോധന നടത്തി പോലീസ് ആക്ടിലെ 118 എ വകുപ്പ് പ്രകാരം കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍. സ്റ്റേഷനില്‍ വെച്ച് ആളാകാന്‍ നോക്കിയപ്പോള്‍ ഏതോ ഒരു നല്ല ചങ്കൂറ്റമുള്ള ഒരു പോലീസുകാരൻ ചെകിട്ടത്ത് പടാന്ന് ഒരൊറ്റ അടി വെച്ചുകൊടുത്തു. പ്രശ്നം അവിടെ തീർന്നു, പിന്നെ വിനായകന്‍ മിണ്ടിയില്ല. ഇത്തരം പ്രവർത്തികള്‍ അയാള്‍ക്ക് തന്നെയാണ് പ്രശ്നമാകുക. ഇപ്പോള്‍ കേരളത്തില്‍ വിനായകനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. അങ്ങനെ ഇയാൾ ഫീൽഡ് ഔട്ട് ആയി പഴയ കമ്മട്ടി പാഠം ആകുമോയെന്നാണ് എന്റെ സംശയം എന്നും ശാന്തിവിള ദിനേശ് പറയുന്നു.












Click it and Unblock the Notifications