'രണ്ട് മൂന്ന് സീരിയസ് പ്രണയം ഉണ്ടായിട്ടുണ്ട്', പക്ഷേ നടന്നത്..; കേസ് വന്നപ്പോൾ ഭാര്യ പറഞ്ഞ് ഇതെന്നും ഷിയാസ്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നേരത്തേ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം അറസ്റ്റിലായിരുന്ന. കാസർഗോഡ് സ്വദേശിനി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു അറസ്റ്റ്.പിന്നീട് താരത്തിന് ജാമ്യം ലഭിച്ചു.
ഇപ്പോഴിതാ അന്നത്തെ സംഭവത്തോടും കേസിനോടുമെല്ലാം തന്റെ ഭാവിവധു പ്രതികരിച്ചത് എങ്ങനെയെന്ന് പറയുകയാണ് ഷിയാസ്. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'കല്ല്യാണം കഴിക്കുന്ന പെൺകുട്ടിയോട് എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ഉമ്മയോട് സംസാരിച്ചോളൂ എന്ന് പറഞ്ഞു. എന്നാൽ ഉമ്മയോട് സംസാരിക്കേണ്ട ആവശ്യമില്ല എന്നെ വിശ്വാസമാണെന്നാണ് പറഞ്ഞത്. എങ്ങനെയാണ് ആ ബന്ധം തുടങ്ങിയത് ,അതെവിടെ നിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവൾക്ക് 26 വയസുണ്ട്, ഡോക്ടറാണ്, പഠിപ്പും വിദ്യാഭ്യാസവമുള്ളയാളാണ്. സ്ത്രീകൾ കൃത്യമായി ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോഴത്തെ വാർത്തകൾ ഞങ്ങൾക്ക് വളരെ തമാശയാണ്.
പ്രണയമൊക്കെ രണ്ടുമൂന്നെണ്ണം ഉണ്ടായിട്ടുണ്ട്. സീരിയസ് റിലേഷൻ തന്നെയായിരുന്നു. തമാശയ്ക്ക് വാഗ്ദാനം കൊടുത്ത് പോകാൻ പറ്റില്ല, അങ്ങനെയൊരാളല്ല ഞാൻ. പിന്നെ ഒരു ഘട്ടത്തിൽ ആ വ്യക്തിയുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് രണ്ട് പേരും മനസിലാക്കി അവസാനിപ്പിക്കുകയാണ് ഉണ്ടായത്.ശത്രുത ഒന്നും ആരുമായും ഇല്ല.
അന്നത്തെ സമയത്ത് പ്രണയിക്കുന്ന കുട്ടിയുമായി പോയി ഒരു കാപ്പി കുടിക്കാൻ പോലും പൈസ ഇല്ലായിരുന്നു. സ്വന്തമായി ഒരു വീട് പേലും എനിക്ക് ഇല്ല. ജീവിതത്തിൽ ഒരുപാട് അപമാനങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.
വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ഒരു എടുത്ത് ചാട്ടക്കാരനാണ് ദേഷ്യക്കാരനാണ് എന്നൊക്കെ. അവളുടെ അച്ഛൻ എന്നെ വളരെ അധികം പിന്തുണയ്ക്കുന്ന ആളാണ്. അദ്ദേഹം പോലീസാണ്. അവളുടെ കുടുംബത്തിന് എന്നെ അറിയാം. കേസ് വന്നപ്പോൾ അവർ എനിക്ക് ഒപ്പം തന്നെ നിന്നു.
അവൾ ഒറ്റ മകളാണ്. ഭയങ്കര അണ്ടർസ്റ്റാന്റിങ് ആണ് അവൾ. ഞാനൊരു നല്ല കേൾവിക്കാരനല്ല. പക്ഷേ അവൾ അങ്ങനെയൊന്നുമല്ല. ഞങ്ങൾ തമ്മിൽ വഴക്കൂണ്ടായിട്ടില്ല. ഒരാളെ മനസിലാക്കാതിരിക്കുമ്പോഴാണ് കൂടുതൽ വഴക്കുണ്ടാകുന്നത്. പ്രായത്തിന്റെ മെച്ചം ഉണ്ട്. അവൾക്ക് 26 വയസുണ്ട്. ഞാൻ കുറച്ച് പൊസസീവ് ആണ് ', ഷിയാസ് കരീം പറഞ്ഞു.












Click it and Unblock the Notifications