ശാന്തിവിള മാനസികമായി പീഡിപ്പിച്ചു, ഒരു പാട്ടിന് 15000 രൂപ..! വെളിപ്പെടുത്തലുമായി ബീയാര്‍ പ്രസാദിന്റെ ഭാര്യ
സംവിധായകന്‍ ശാന്തിവിള ദിനേശ് അന്തരിച്ച ഗാനചരചയിതാവ് ബീയാര്‍ പ്രസാദിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ഭാര്യ വിധു പ്രസാദ്. ആരോടും പണം ചോദിച്ച് വാങ്ങിക്കുന്ന ആളല്ല ബീയാര്‍ പ്രസാദ് എന്നും ശാന്തിവിള ദിനേശ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് യൂട്യൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായിരിക്കും എന്നും വിധു പ്രസാദ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. വിധുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'പ്രസാദേട്ടന്റെ സഞ്ചയനം കഴിഞ്ഞിട്ടാണ് ഈ വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. എനിക്ക് എന്താണ് പ്രസാദേട്ടന്‍ എന്ന് വ്യക്തമായി അറിയാം. പ്രസാദേട്ടന്റെ അടുത്ത ആള്‍ക്കാര്‍ക്കുമറിയാം. മദ്യപിക്കും എന്നതാണ് അദ്ദേഹത്തിന്റെ മൈനസ് പോയന്റ്. അല്ലാതെ ആര്‍ക്കെങ്കിലും ദ്രോഹമോ, ആരോടെങ്കിലും വ്യക്തിവൈരാഗ്യമോ വെച്ച് പുലര്‍ത്തുന്ന ആളല്ല. എല്ലാവരോടും നല്ല രീതിയിലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യാറുള്ളൂ.

ഈ യൂട്യൂബിന് അകത്ത് അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇങ്ങനെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞാല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കും എന്നുള്ളത് കൊണ്ടാകും. അദ്ദേഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാകും. ബംഗ്ലാവില്‍ ഔത എന്ന സിനിമയെ കുറിച്ചാണ് പറയുന്നത്. ലാല്‍ സാറിന്റെ സിനിമയാണ് അത്. അതിന് പാട്ടെഴുതാന്‍ പോയപ്പോള്‍ എന്നെ ഇങ്ങനെ വിളിക്കുന്നുണ്ട്, ആള്‍ അത്ര നല്ലതല്ല, പൈസയൊന്നും തരില്ല എന്ന് എല്ലാവരും പറയുന്നുണ്ട് എന്ന്.
പക്ഷെ പ്രസാദേട്ടന്‍ എല്ലാവരോടും അങ്ങനെ കണക്ക് പറഞ്ഞ് വാങ്ങിക്കുകയൊന്നുമില്ല. അങ്ങനെ ഒരാളെ അല്ല. ഒരിക്കലും ആരോടും ഇന്നേവരെ കണക്ക് പറഞ്ഞ് ഒരു രൂപ വാങ്ങിച്ചിട്ടില്ല. ഇദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇന്നത്തെ കാലത്ത് 15000 രൂപ രണ്ട് പാട്ടിന് വേണ്ടി വാങ്ങിക്കുന്നത് വലിയ കാര്യമാണോ?. 15000 രൂപ വാങ്ങിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ വണ്ടിക്കൂലി കിഴിച്ച് കഴിഞ്ഞാല്‍ പിന്നെ എന്താണ് ബാക്കിയുള്ളത്.
ഒരു പാട്ടെഴുതാന്‍ ഇവിടെയുള്ള ഓരോ വ്യക്തികളും എത്രയാണ് വാങ്ങിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ നാലിലൊന്ന് പോലും ബിയാര്‍ പ്രസാദിന് കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രതിഫലം ഞങ്ങളോട് പറയാറുണ്ട്. അത് എങ്ങനെ കൊടുത്തു എന്ന് പോലും പറയാറുണ്ട്. വിധു എനിക്ക് കവറിലിട്ട് ഇത്ര രൂപ കൈയില്‍ തന്നു എന്ന് എന്നോട് പറയാറുണ്ട്. 15000 രൂപ അദ്ദേഹം ചോദിച്ചിട്ടുണ്ടെങ്കില്‍ അതുപോലെ മാനസികമായി അദ്ദേഹത്തെ പീഡിപ്പിച്ചിട്ടുണ്ട്.
നിങ്ങള്‍ അങ്ങനെ ചെയ്യ്, ഇങ്ങനെ എഴുതിത്താ എന്ന് പറഞ്ഞാല്‍ ഒരു പാട്ട് അങ്ങനെ ഛര്‍ദ്ദിച്ച് കൊടുക്കാന്‍ പറ്റുമോ. അവര്‍ കൊടുത്തിരിക്കുന്ന മ്യൂസികിന് അനുസരിച്ച് വരികളുണ്ടാകണം. ആ മ്യൂസിക് ചെവിയില്‍ വെച്ച് കേട്ട് കൊണ്ടേയിരിക്കും. വേറെ ഒന്നിലും ഒരു ശ്രദ്ധയില്ല. എല്ലാ പാട്ടെഴുത്തുകാരും അങ്ങനെ തന്നെയാണ്. പാട്ട് ഭംഗിയായി പുറത്തേക്ക് വരുമ്പോഴാണ് നമ്മള്‍ അത് കേള്‍ക്കുന്നത്. അതിന്റെ പിന്നിലുള്ള എഫര്‍ട്ടിനെ കുറിച്ച് നമ്മള്‍ക്കറിയില്ല,' വിധു പറഞ്ഞു.












Click it and Unblock the Notifications