Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ പരാതി നല്‍കാന്‍ പറഞ്ഞത് സിദ്ധീഖും ആ സംവിധായകനും: ആദ്യമായി പേര് വെളിപ്പെടുത്തി തുളസീദാസ്

ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഒരു കാലത്ത് ഏറെ ചർച്ചാ വിഷയമായിരുന്നു. താന്‍ കൊണ്ടു വന്ന നിർമ്മാതാവിനെ ദിലീപ് തട്ടിയെടുത്തെന്നായിരുന്നു തുളസീദാസിന്റെ ആരോപണം. ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് റിയൽ എസ്റ്റേറ്റിനുവേണ്ടി പൈസ തികയാതെ വന്നപ്പോൾ എന്നോട് പറയുകയും ഞാൻ പ്രൊഡ്യൂസറുടെ കയ്യിൽ നിന്ന് 40 ലക്ഷത്തോളം വാങ്ങിക്കൊടുക്കുകയും ചെയ്തെന്നായിരുന്നു തുളസീദാസ് നേരത്തെ പറഞ്ഞത്.

എന്നാല്‍ പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഇടപെടലുകളില്‍ മാറ്റമുണ്ടായി. നായിക ആയി മറ്റൊരു നടി വേണം പിന്നീട് അത് മാറി കാവ്യ വേണം, ക്യാമറാമാൻ ആനന്ദക്കുട്ടനെ മാറ്റണം , മ്യൂസിക് ഡയറക്ടറെ മാറ്റണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍. പിന്നീട് ദിലീപ് ബോംബെയിൽ പോയി ഉള്ളാട്ടിൽ ശശി എന്ന നിർമാതാവിനെ കണ്ടു, എന്നെ രഹസ്യമായി മാറ്റി മറ്റൊരു സംവിധായകനെകൊണ്ട് ആ സിനിമ പേര്മാറ്റി ചെയ്യിപ്പിക്കുകയുമായിരുന്നു.

dileep-case

ഈ സംഭവത്തില്‍ ദിലീപിനെതിരെ അന്ന് തന്നെ തുളസീദാസ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ട് പേർ പറഞ്ഞത് കാരണമാണ് ഞാന്‍ അന്ന് ദിലീപിനെതിരെ പരാതി നല്‍കിയതെന്നാണ് തുളസീദാസ് തുറന്ന് പറയുന്നത്. കാന്‍ചാനല്‍മീഡയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് 40 ലക്ഷം രൂപ കൊടുക്കുമ്പോള്‍ എഗ്രിമെന്റ് ഉള്‍പ്പെടെ എഴുതിയിരുന്നു. കഥ എന്റെതാണ്, സിബി-കെ ഉദയനെക്കൊണ്ട് എഴുതിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കഥയുടെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയൊക്കെ ചെയ്തിട്ടുണ്ട്. ദിലീപ് സമ്മതിച്ചത് കാരണമാണ് മോഹന്‍ലാലിന്റെ കോളേജ് കുമാരന്റെ ഷൂട്ടുമായി ഞാന്‍ മുന്നോട്ട് പോകുന്നത്.

ഈ വിഷയത്തില്‍ ദിലീപിനെതിരെ പരാതി കൊടുക്കണമെന്ന് എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിദ്ധീഖ് എന്ന നടന്നും കെ മധുവെന്ന സംവിധായകനും എന്നെ ബന്ധപ്പെട്ടു. ഇരുവരും എന്നോട് പോയി പരാതിപ്പെടാന്‍ പറഞ്ഞു. ആദ്യം ഞാന്‍ പറഞ്ഞത് വേണ്ട എന്നായിരുന്നു, ഒരു ആർട്ടിസ്റ്റിനെതിരെ പരാതി പറയാന്‍ പോകുന്നത് വലിയ പ്രശ്നമാകും, ആളുകള്‍ക്ക് വിരോധം ഉണ്ടാകും എന്നും ഞാന്‍ വ്യക്തമാക്കി. എന്നാല്‍ ഒരു പ്രശ്നവുമില്ല, ന്യായം തുളസിയുടെ ഭാഗത്താണെന്നായിരുന്നു സിദ്ധീഖ് പറഞ്ഞത്.

കെ മധുവാണ് വിനയനെ വിളിച്ച് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നും അത് ഏറ്റെടുക്കണമെന്നും പറയുന്നത്. അല്ലാതെ പാവം വിനയന്‍ ഇങ്ങോട്ട് വന്നതല്ല. അത് അദ്ദേഹത്തിന് പുലിവാലാകുകയും ചെയ്തു. സിദ്ധീഖാണ് കൂടുതല്‍ നിർബന്ധിച്ചത്. എന്തായാലും അത് പിന്നീട് വലിയ പ്രശ്നമായി മാക്ട സംഘടന തന്നെ പിളരുന്ന സ്ഥിതിയും ഉണ്ടായി. ഇതുവരെ ഞാന്‍ സിദ്ധീഖിന്റെ പേര് എവിടേയും പറഞ്ഞിട്ടില്ല. ദിലീപിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+