സീരിയല്‍ നടി വഞ്ചിച്ചോ?; പ്രണയമില്ലെന്ന് ആര്യ, 40 വയസെന്ന് അറിയുന്നത് ഇപ്പോള്‍: പണം തട്ടിയിട്ടില്ല
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ആര്യ അനില്‍. സ്വയംവരം എന്ന സീരിയലിലെ ശാരികയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ അനില്‍ മുറ്റത്തെ മുല്ല ഉള്‍പ്പെടേയുള്ള സീരിയലുകളിലും വേഷമിടുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് ആയിരുന്നു വരന്‍.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ആര്യക്കെതിരെ ഗുരുതര ആരോപണവുമായി രഞ്ജിത് കൃഷ്ണന്‍ എന്ന വ്യക്തി രംഗത്ത് വരുന്നത്. താനും ആര്യയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കി ഇരുപത് ലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തെന്നുമാണ് മുന്‍ കാമുകനെന്ന് അവകാശപ്പെടുന്ന രഞ്ജിത് കൃഷ്ണന്‍ പറയുന്നത്.

ഫൈനല്‍ ന്യൂസ് മലയാളം ഉള്‍പ്പെടേയുള്ള യൂട്യൂബ് ചാനലുകളില്‍ രഞ്ജി കൃഷ്ണന്‍ അഭിമുഖം നല്‍കുന്നുണ്ടെങ്കിലും തന്റെ മുഖം പുറത്ത് കാണിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഒരുപാട് ഇന്‍വെസ്റ്റേഴ്സൊക്കെയുള്ള വലിയൊരു പ്രോഗ്രാമിന്റെ ഭാഗമായി നില്‍ക്കുന്ന ആളായതുകൊണ്ടാണ് മുഖം പുറത്ത് കാണിക്കാന്‍ മടിക്കുന്നതെന്നാണ് രഞ്ജിത് പറയുന്നത്.
2017 മുതലാണ് ആര്യയെ പരിചയപ്പെടുന്നത്. ഒരു ലാപ്പ് ടോപ്പ് എടുത്ത് കൊടുത്തതില്‍ തുടങ്ങിയ പരിചയമാണ്. 2021 ലാണ് ആര്യയുമായി പിരിയുന്നത്. അവരുടെ വീടുപണി എന്നെക്കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്. എന്നാല്‍ പിരിഞ്ഞതിന് ശേഷവും എന്റെ പൈസ തിരികെ തന്നില്ല. ആര്യ പറയുന്നതിന് അനുസരിച്ച് അവളുടെ അച്ഛന്‍ നീണ്ടിക്കൊണ്ടുപോകുകയായിരുന്നു.
കുറേ കഴിഞ്ഞപ്പോഴാണ് പൈസ തരില്ല, ഇനിയും വിളിച്ചാല്‍ വേറെ തരത്തിലേക്ക് പോകുകയെന്നും ഭീഷണിപ്പെടുത്തിയത്. അപ്പോഴും കേസുകൊടുക്കാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒരു പ്രശ്ന പരിഹാരം എന്ന രീതിയില്‍ ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ എന്നെ അറിയില്ലെന്ന തരത്തിലുള്ള ഒരു മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് 2022 നവംബറില്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ സ്വാധീനം വഴി ആ പരാതി ഇല്ലാതാക്കാനാണ് അവർ നോക്കിയത്.
പിന്നീട് എന്റെ സ്കൂട്ടർ വിട്ട് തരാന്‍ വീണ്ടും പരാതി നല്‍കി. 2023 ജനുവരിയിലാണ് ആലപ്പുഴ എസ്പിക്ക് പരാതിക്ക് നല്‍കുന്നത്. ഇതിന് പിന്നാലെ ജനുവരി 15 ന് സ്കൂട്ടർ വിട്ടു തന്നു. അങ്ങനെയിരിക്കേയാണ് മാർച്ച് 16 ന് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. അവരും വന്നിരുന്നു. ഒരു രണ്ട് ലക്ഷം രൂപ ഇപ്പോള്‍ തരാം, ബാക്കി ഘട്ടം ഘട്ടമായി തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സിഐയുടെ മുന്നില്‍ വെച്ച് 2 ലക്ഷം രൂപ തന്നുവെന്നും രഞ്ജിത്ത് പറയുന്നു.
അടുത്ത മാസം ഒരു മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തന്നെങ്കിലും ആ അക്കൌണ്ടില്‍ പൈസ ഉണ്ടായില്ല. 90 ദിവസം കഴിഞ്ഞപ്പോള്‍ ചെക്ക് ബൌണ്‍സാക്കി നോട്ടീസ് അയച്ചു. അതിന് ശേഷവും അവർ പൈസ തന്നില്ല. സംഭവം നടന്നത് ചേർത്തല സ്റ്റേഷന്‍ പരിധിയിലായതിനാല്‍ 2024 മാർച്ച് 22 ആം തിയതി ആ സ്റ്റേഷനില്‍ പരാതി നല്‍കി. അവിടെ എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ട് ആലപ്പുഴ എസ്പിക്ക് വീണ്ടും പരാതി നല്‍കി. തുടർന്ന് ചേർത്ത കോടതിയില്‍ സിഎംപി ഫയല്‍ ചെയ്ത് 27-ാം തിയത് എഫ്ഐആർ ഇടാന്‍ ഉത്തരവ് വന്നു. അതിന് ശേഷം ഏപ്രില്‍ 2 ന് എഫ്ഐർ ഇട്ടു.
എനിക്ക് 40 വയസ്സെന്ന വാദമൊക്കെ അടിസ്ഥാന രഹിതമാണ്. 92 ലാണ് ഞാന്‍ ജനിച്ചത്. സത്യത്തില്‍ ഇത് പെട്ടെന്ന് ഉണ്ടായ സംഭവം ആയിരുന്നില്ല. ഇതിന് മുന്നേ കുറേ കാര്യം നടന്നിട്ടുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വ്യാജം ഉണ്ടെങ്കില്‍ അവർ എനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കണം. ആ കേസില്‍ അവർ വിജയിക്കുകയാണെങ്കില്‍ ആ മാനനഷ്ടകേസില്‍ വിധിക്കുന്ന നഷ്ടപരിഹാരവും എനിക്ക് തരാനുള്ള പൈസ വേണ്ടെന്ന് വെക്കാമെന്നും രഞ്ജിത് രാധാകൃഷ്ണന്‍ പറയുന്നു.
അതേസമയം, രഞ്ജിത്തിന്റെ വാദങ്ങള്‍ പൂർണ്ണമായും തള്ളുകയാണ് ആര്യ. അച്ഛനുമായി രഞ്ജിത്തിന് സാമ്പത്തിക ഇടപാടുണ്ട് എന്നല്ലാതെ ഞാന്‍ അയാള്‍ക്ക് വിവാഹ വാഗ്ദനം നല്‍കിയെന്ന വാദം കള്ളമാണ്. കേസ് കൊടുത്തതിന് ശേഷമാണ് പുള്ളിക്ക് 40 വയസ്സുണ്ടെന്ന കാര്യംപോലും അറിയുന്നത്. ഞങ്ങളോട് 27 വയസ്സ് എന്നൊക്കെയാണ് പറഞ്ഞിരുന്നതെന്നും ആര്യ പറയുന്നു.
'രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്.' എന്ന് ആര്യ അനില്‍ ഇന്‍സ്റ്റഗ്രാമിലും കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എന്റെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിന്റെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.
മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications