തലൈവര്‍ 170ന് ഇരട്ടി മാസ്, രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും, പ്രതിഫലം എത്രെയന്നറിയുമോ?
ജയിലറിന് മഹാവിജയത്തിന് ശേഷം രണ്ട് പടങ്ങളാണ് രജനീകാന്ത് തുടരെ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ജയ് ഭീമിന്റെ നിര്‍മാതാവ് കെഇ ജ്ഞാനവേല്‍ രാജയ്‌ക്കൊപ്പം കരിയറിലെ 170ാം ചിത്രത്തിലാണ് രജനി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇതിന്റെ ഷൂട്ടിംഗും നടന്നിരുന്നു. ഇതിന് ശേഷമാണ് ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രത്തില്‍ രജനി അഭിനയിക്കുക. എന്നാല്‍ ഈ ചിത്രം മാസ് സിനിമകളുടെ തലവര തന്നെ മാറ്റുന്നതായിരിക്കും.
അമിതാഭ് ബച്ചനും ചിത്രത്തില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തിന് ശേഷമാണ് രജനീകാന്തിനൊപ്പം അമിതാഭ് ബച്ചന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. 1991ല്‍ ഹം എന്ന ചിത്രത്തിലാണ് തലൈവരും ബിഗ് ബിയും ഒരുമിച്ചെത്തിയത്. ജ്ഞാനവേല്‍രാജ പറഞ്ഞ കഥ ബച്ചന് നന്നായി ഇഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അതാണ് രജനിക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ കാരണം.

എന്നാല്‍ ചിത്രത്തിനായി ഞെട്ടിക്കുന്ന പ്രതിഫലമാണ് ബച്ചന്‍ വാങ്ങിയത്. നായക താരമല്ലാത്ത ഒരാള്‍ വാങ്ങുന്ന ഉയര്‍ന്ന പ്രതിഫലമാണിത്. പതിമൂന്ന് കോടിയാണ് ചിത്രത്തിനായി ബച്ചന്‍ വാങ്ങുന്നത്. മൊത്തം 35 ദിവസത്തെ ഷൂട്ടും ഈ ചിത്രത്തിനായി ഉണ്ടാവും. മുംബൈയില്‍ അടക്കം ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. ആക്ഷന്‍ മാസ് മസാല ജോണറില്‍ വരുന്നതാണ് ഈ ചിത്രം. സാധാരണ ഇത്തരം ചിത്രങ്ങളില്‍ അമിതാബ് ഭാഗമാകാറില്ല.
ബോളിവുഡിലെ തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്കൊപ്പമാണ് ബിഗ് ബി സാധാരണ വര്‍ക്ക്‌ചെയ്യാറുള്ളത്. ഇതില്‍ തനിക്ക് ഏറ്റവും മികച്ച രീതിയില്‍ അഭിനയിക്കാനുള്ള സാധ്യതയും ബിഗ് ബി നോക്കാറുണ്ട്. ഒരേ റോളില്‍ തളച്ചിടാനും ആഗ്രഹമില്ലാത്തയാളാണ് ബച്ചന്‍. തെലുങ്കില്‍ നാഗ് അശ്വിന്റെ കല്‍ക്കിയിലും ബിഗ് ബി അഭിനയിക്കുന്നുണ്ട്. പ്രഭാസാണ് ഈ ചിത്രത്തിലെ നായകന്‍.
അടുത്തിടെ ഭാഗമതിയുടെ സംവിധായകന്‍ അശോക് കുമാറും ബച്ചന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിച്ചിരുന്നു. ഇത് അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തില്‍ അദ്ദേഹം ഉറപ്പായും അഭിനയിക്കും. അടുത്ത് തന്നെ പുതിയ ചിത്രം അദ്ദേഹം ആരംഭിക്കും. അതേസമയം തലൈവര്‍ 170യില്‍ അമിതാഭ് ബച്ചനെ കൂടാതെ ഷര്‍വാനന്ദ്, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ പോലുള്ള പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം പകരുന്നത്. രജനീകാന്ത് ചിത്രത്തിന്റെ ഇതിവൃത്തം വ്യാജ ഏറ്റുമുട്ടലാണെന്ന് റിപ്പോര്‍ട്ട്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രജനീകാന്ത് മുസ്ലീം പോലീസുകാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിനായി പ്രത്യേക ലുക്കുമുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ ചെയ്യുന്നതിനായി നേരത്തെ ചിയാന്‍ വിക്രമിനെയാണ് ടീം കണ്ടിരുന്നത്. ലൈക്ക ഉടമ സുബാസ്‌കരന്‍ വിക്രമുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
50 കോടി രൂപ പ്രതിഫലം നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉള്ളതിനാല്‍ താരം പിന്മാറുകയായിരുന്നു. ആക്ഷന്‍ കിംഗ് അര്‍ജുന്‍ ആണ് ചിത്രത്തിലെ വില്ലനായി വരുന്നത്. സ്‌ക്രിപ്റ്റ് താരത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. രജനിയും അര്‍ജുനും ഇത് ആദ്യമായിട്ടായിരിക്കും സക്രീനില്‍ ഒന്നിച്ചെത്തുന്നത്.












Click it and Unblock the Notifications