ആ ഒരു രാത്രി മോഹന്‍ലാല്‍ വല്ലാതെ വേദനിച്ചു, സുഹൃത്തുക്കളെയൊക്കെ വിളിച്ചു: എം ബി സനില്‍ കുമാര്‍
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ എമ്പുരാന്‍ മോഹന്‍ലാലിന് സമ്മാനിച്ചത് ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം ഒരു വിഭാഗം ആളുകളുടെ ശത്രുതയും തെറിവിളികളും കൂടിയാണ്. എമ്പുരാന്‍ വിവാദം കെട്ടടങ്ങിയിട്ടും മോഹന്‍ലാലിനെ ആളുകള്‍ വെറുതെ വിടുന്നില്ല. ഓപറേഷന്‍ സിന്ദൂര്‍ നടന്നതിന് പിറകെയും ലാലിന് എതിരെ സൈബര്‍ ആക്രമണം നടക്കുന്നു.
ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം കാണിച്ചുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതുമടക്കമുളള ആരോപണങ്ങളാണ് എമ്പുരാന് എതിരെ ഉയര്‍ന്നത്. പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ കട്ട് ചെയ്ത് നീക്കുകയും ചെയ്തു. മാത്രമല്ല മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷമാപണവും നടത്തി. അന്നത്തെ ദിവസം മോഹന്‍ലാല്‍ വളരെ വിഷമിച്ചു എന്ന് പറയുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ എം ബി സനില്‍ കുമാര്‍. മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ അടക്കമുളളവരുടെ പേഴ്‌സണല്‍ അക്കൗണ്ടന്റ് കൂടിയാണ് അദ്ദേഹം. കാന്‍ ചാനല്‍ മീഡിയയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എമ്പുരാന്‍ വിവാദം മോഹന്‍ലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്. മനസ്സാ വാചാ കര്‍മ്മണ നമ്മള്‍ അറിയാത്ത, അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത, ചിലപ്പോള്‍ അബദ്ധവും ആകാം. അതില്‍ ബോധപൂര്‍വ്വമായ ഒന്നും ഉണ്ടായിട്ടില്ല. താന്‍ അറിയാത്ത ഒരു കാര്യം തന്റെ തലയില്‍ കൊണ്ട് വെയ്ക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. ഭാഗ്യവശാലോ ദൗര്‍ഭാഗ്യവശാലോ ആ രാത്രി മുഴുവന്‍ താന്‍ ഒപ്പമുണ്ടായിരുന്നു. തങ്ങള്‍ ബോംബെയില്‍ ഒരു ബ്രാന്‍ഡ് ഷൂട്ടിന് പോയിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഈ സംഭവം.
രാത്രി മുഴുവന്‍ ഇതിന്റെ ടെന്‍ഷനില്‍ ആയിരുന്നു. പിറ്റേ ദിവസം അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം സുഹൃത്തുക്കളെ വിളിച്ച് ചോദിക്കും. ഇത് എന്താണ് ചെയ്യേണ്ടത് എന്ന്. അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യും. അത് ഒരു രാത്രിയിലെ ടെന്‍ഷന്‍ ആയിരുന്നു. പിന്നെ അദ്ദേഹം അത് മറന്നു. പ്രതിരോധ വകുപ്പില്‍ നിന്ന് വിളി വന്നു എന്നതൊക്കെ തെറ്റായ കാര്യമാണ്. ഒരാളും വിളിച്ചിട്ടില്ല.
ഭരണതലത്തില്‍ നിന്നോ പ്രതിരോധ വകുപ്പില്‍ നിന്നോ രാഷ്ട്രീയ നേതാക്കളോ പോലീസോ ആരും വിളിച്ചിട്ടില്ല. ഒരു പത്രക്കാരും വിളിച്ചിട്ടില്ല. സ്‌നേഹിതരാണ് പറഞ്ഞത്. അങ്ങനെ അഭിപ്രായം സമന്വയിപ്പിച്ചു. തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കണം, തനിക്ക് ഈഗോ ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ക്ഷമ ചോദിച്ചപ്പോള്‍ പിന്നെ എന്തിനാണ് മാപ്പ് പറഞ്ഞത്, മനപ്പൂര്‍വ്വം ചെയ്തതല്ലേ എന്നായി. പലരും പലതും പറഞ്ഞ് കൊണ്ടിരിക്കും. അദ്ദേഹത്തിനത് ഒരു രാ്ത്രിയിലെ കാര്യമായിരുന്നു. പിന്നെ അദ്ദേഹത്തിന് അത് വിഷയമല്ല.
മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തിക്ക് ഈ വിവാദങ്ങളിലൊന്നും ഒരു കാര്യവും ഇല്ല. ഓരോരുത്തരും അവരവരുടെ ഭാവനയില്‍ ഓരോന്നും പറയുന്നു. സെന്‍സര്‍ കട്ട് ചെയ്തത് ആരും പറഞ്ഞിട്ടില്ല. തെറ്റ് വന്നിട്ടുണ്ടെങ്കില്‍ കട്ട് ചെയ്യണം എന്നുളള ഉത്തമ ബോധ്യം വന്നിട്ടാണ് അത് ചെയ്തത്. കട്ട് ചെയ്യണം എന്ന് മോഹന്‍ലാല്‍ പറഞ്ഞതല്ല. അദ്ദേഹം കൂട്ടായ തീരുമാനത്തിന്റെ ഭാഗമാവുകയായിരുന്നു.












Click it and Unblock the Notifications