'ഇനിയും ഇത് അംഗീകരിക്കാൻ കഴിയില്ല, വിഷമദ്യം തടയാൻ കർശന നിയമം വേണം'; വിമർശിച്ച് നടൻ സൂര്യ
ചെന്നൈ: തമിഴ്‌നാട്ടിലെ മാറിമാറി വരുന്ന സർക്കാരുകൾ സംസ്ഥാനത്ത് മദ്യാസക്തി നിലനിർത്തുന്നതിൽ പങ്കുവഹിച്ചെന്ന് നടൻ സൂര്യ. കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ അൻപതിൽ അധികം പേർക്ക് ജീവൻ നഷ്‌ടമായതിന് പിന്നാലെയാണ് സൂപ്പർതാരം തന്റെ പ്രതികരണം ശക്തമായി ഭാഷയിൽ തന്നെ അറിയിച്ചത്. കള്ളക്കുറിച്ചിയിലേതിന് സമാനമായ സംഭവങ്ങൾ നടക്കാതിരിക്കാൻ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടൻ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്ത സമയത്ത് പോലും ഒരു ദുരന്തത്തിൽ ഇത്രയധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ നിലവിളി ഇപ്പോഴും മുഴങ്ങുന്നുവെന്നും താരം പറയുന്നു. വിഷമദ്യത്തിൽ വേണ്ടപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോട് എന്ത് ആശ്വാസ വാക്കുകളാണ് നാം പറയുകയെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ആശങ്കയും രോഷവും വർധിച്ചുവെന്ന് പറഞ്ഞ നടൻ സ്‌റ്റാലിൻ സർക്കാരിന്റെ ദുരന്തം ലഘൂകരിക്കാനുള്ള വേഗത്തിലുള്ള നടപടികൾ കുറച്ച് ആശ്വാസം നൽകുന്നതാണെങ്കിലും ഇതിനൊരു ദീർഘകാല പരിഹരണമാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിൽ മെഥനോൾ കലർന്ന വിഷ മദ്യം കഴിച്ച് 22 പേർ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയ നടൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ദുരന്തങ്ങൾ ആവർത്തിക്കുക ആണെന്നും പറഞ്ഞു. ഒരു മാറ്റവും ഉണ്ടാവാത്തതിൽ അഗാധമായ ദുഖമുണ്ടെന്നും സൂര്യ പറഞ്ഞു. തമിഴ്‌നാട്ടിൽ മാറിമാറി വന്ന സർക്കാരുകളെ വിമർശിച്ച സൂര്യ രണ്ട് പതിറ്റാണ്ട് കാലത്തേ കാര്യങ്ങൾ എടുത്തുപറഞ്ഞു.
"രണ്ടു പതിറ്റാണ്ടിലേറെയായി, തമിഴ്‌നാട്ടിലെ ജനങ്ങൾ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന സർക്കാരുകൾ, സർക്കാർ മദ്യശാലകൾ വഴി ജനങ്ങളെ കുടിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നത് കണ്ടു. മദ്യ 'നിരോധന നയം' എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തിരഞ്ഞെടുപ്പ് സമയത്തെ മാത്രം സംസാരവിഷയമായി മാറുന്നു' സൂര്യ വിമർശിച്ചു.
നേരത്തെ തന്നെ സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ശീലമുള്ള താരം സ്‌റ്റാലിൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ശക്തമായ അഭിപ്രായം പങ്കുവച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തത്. പലരും സമാനമായ ആവശ്യങ്ങളുമായി രംഗത്ത് എത്തുകയും ചെയ്‌തു.
അതേസമയം, കള്ളക്കുറിച്ചി ദുരന്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications