'ലഹരിക്കേസിൽ സംവിധായകരെ രക്ഷപ്പെടുത്തിയതാണോ? വേടൻ ലഹരിക്കെതിരെ പാട്ടെഴുതി, എന്നിട്ടോ..'; ജോസ് തോമസ്
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് മുൻപ് വരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇക്കാര്യം അടുത്ത കാലത്തായി വലിയ രീതിയിൽ പൊതു മധ്യത്തിലേക്ക് എത്തുകയും നിരന്തരം ചർച്ചകൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു. അതിന്റെ തുടർച്ചയെന്നോണം ചില അപ്രതീക്ഷിത വാർത്തകളും നമുക്ക് മുന്നിലേക്ക് വരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ ന്യൂജൻ സംവിധായകരിൽ ശ്രദ്ധേയരായ രണ്ട് പേരെ പോലീസ് കഞ്ചാവുമായി പിടികൂടുന്നത്. ഉണ്ട, തല്ലുമാല, തീയ്യറ്ററിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾ ഒരുക്കിയ അഷ്‌റഫ് ഹംസ എന്നിവരാണ് പിടിയിലായത്.

ഇതോടെ വീണ്ടും സിനിമയിലെ ലഹരി ഉപയോഗം വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രമുഖ നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഷൈനിനെതിരെ പോലീസ് ലഹരി ഉപയോഗത്തിൽ കേസെടുക്കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ യുവാക്കളുടെ ഹരമായ റാപ്പർ വേടനും ലഹരി മരുന്നുമായി പിടിയിലായ വാർത്ത കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വേടനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇപ്പോഴിതാ വിഷയത്തിൽ തുറന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ജോസ് തോമസ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഫെഫ്‌ക ഭാരവാഹിയായ അദ്ദേഹം പ്രതികരിച്ചത്.
ജോസ് തോമസിന്റെ വാക്കുകൾ
രണ്ട് സിനിമാ സംവിധായകരെ അറസ്‌റ്റ് ചെയ്‌തു, വേടൻ എന്ന് പറയുന്ന റാപ്പറെ അറസ്‌റ്റ് ചെയ്‌തു. അതും ലഹരിക്കേസിൽ. ഇതോടെ സിനിമാ രംഗം ആകമാനം ലഹരിക്ക് അടിമകളാണ് എന്ന ചർച്ചകൾ വരികയാണ്. സോഷ്യൽ മീഡിയയിൽ നമ്മൾ ഇത്തരം വാർത്തകൾ യഥേഷ്‌ടം കാണുന്നുണ്ട്. സിനിമാ രംഗം ഒന്നാകെ കലുഷിതമാണ്. ഇത്രയധികം ലഹരി വ്യാപനം സിനിമാ രംഗത്ത് നടക്കുന്നുണ്ടോ എന്ന് സംഘടനകൾ ചർച്ചചെയ്യുന്നുണ്ട്.
ഇതിനെതിരെ പ്രതികരിക്കണം പ്രതികരിക്കണം എന്ന് പറയുന്നുണ്ട്, അതൊക്കെ ശരിയാണ്. രണ്ട് സംവിധായകരെ ഒരു രാത്രി വളരെ വിലയേറിയ ഒരു ഫ്ലാറ്റിൽ നിന്നാണ്, സമ്പന്നർ മാത്രം താമസിക്കുന്ന ഒരു ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. ആ ഫ്ലാറ്റിന്റെ വില ഏകദേശം മൂന്ന് കോടി രൂപയോളം വരും എന്നാണ് പറയുന്നത്. സമീർ താഹിർ എന്ന് പറയുന്ന ഒരു സംവിധായക-ഛായാഗ്രാഹകന്റെയാണ് ഈ ഫ്ലാറ്റ്. അദ്ദേഹത്തിന്റെ സ്വന്തമായ ഫ്ലാറ്റ് ആണ്.
സമീർ താഹിർ എന്ന് പറയുന്നത് എന്ന് പറയുന്നത് ഒരു വളരെ സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ്. താഹിർ മട്ടാഞ്ചേരി എന്ന് പറയുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനാണ്. അദ്ദേഹം നല്ല സിനിമകൾ ചെയ്യുന്ന നല്ല കലാകാരനാണ്. എന്നാൽ മൂന്ന് കോടി രൂപ മുടക്കി ഫ്ലാറ്റ് വാങ്ങിക്കാൻ അദ്ദേഹത്തിന് ഇത്രയും പണം എവിടെ നിന്നാണെന്ന് സോഷ്യൽ മീഡിയയിൽ ചില ചോദ്യങ്ങൾ ഞാൻ കണ്ടു. സിനിമ ചെയ്‌ത് ഇത്രയും പണം കിട്ടിക്കാണുമോ അതോ മറ്റ് വ്യാപാരങ്ങളുണ്ടോ? ലഹരി വ്യാപാരമുണ്ടോ എന്നൊക്കെയാണ് സംസാരം.
എനിക്കതിൽ സംശയമുണ്ട്, കാരണം ഇന്ന് ധാരാളം ലോണുകൾ കിട്ടും, അങ്ങനെ വാങ്ങിയ ഫ്ലാറ്റ് ആയിരിക്കാം. സിനിമയുടെ ഡിസ്‌കഷന് വേണ്ടി അത് ചിലപ്പോൾ സുഹൃത്തുക്കൾ നൽകിയതുമാവാം. അതുകൊണ്ട് സമീർ താഹിർ കുറ്റക്കാരൻ ആണെന്ന് വിധിക്കാൻ ഞാൻ ആളല്ല. അത് ഒട്ടും ശരിയുമല്ല. ഈ സംവിധായകർ രാത്രി രണ്ട് മണിക്ക് സിനിമയുടെ കൊടും ചൂടേറിയ ചർച്ചകൾ നടത്തുന്നതിന് ഇടയിലാണ് അവരെ അറസ്‌റ്റ് ചെയ്യുന്നത്.
പിന്നീട് അവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്‌തു. ഇവിടെ ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അവർക്ക് ജാമ്യം കിട്ടി ഇനി ആവശ്യത്തിന് സംരക്ഷണം ലഭിക്കും. നിയമപാലകരുടെ അടുത്ത് നിന്ന് സംരക്ഷണം ലാഭിക്കാം. കാരണം അവർ ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്ന സംവിധായകരാണ്. ഇടതുപക്ഷം ഭരിക്കുന്ന ഈ നാട്ടിൽ അവർക്ക് സംരക്ഷണം ലഭിക്കാതിരിക്കില്ല.
അതുകൊണ്ട് തന്നെയാണോ ഒന്നര ഗ്രാം കഞ്ചാവ് മാത്രമേ കൈയിൽ ഉണ്ടായിരുന്നുളളൂ എന്ന് പോലീസ് റിപ്പോർട്ടിൽ എഴുതിയതെന്ന് ഞാൻ സംശയിക്കുന്നു. രക്ഷകരുടെ വേഷമണിഞ്ഞാണോ പോലീസ് അങ്ങനെ എഴുതിയത് എന്ന് ഞാൻ സംശയിക്കുന്നു, വെറുമൊരു സാധാരണക്കാരൻ എന്ന നിലയിൽ. അവർ വെറും ഒന്നര ഗ്രാം കഞ്ചാവ് മാത്രമായി അവിടെ ഇരിക്കുമെന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നതല്ല.
ഇപ്പോൾ വേടൻ എന്ന റാപ്പറെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നു. ഹിരൺ ദാസ് മുരളി എന്ന മനോഹരമായ പേരിന് ഉടമയാണ് വേടൻ. ഒരു റാപ്പ് മ്യൂസിക്കുമായി നടക്കുന്നയാൾ വേടൻ എന്ന് പേരിട്ടതിൽ തെറ്റൊന്നും പറയാനില്ല. അദ്ദേഹത്തിന്റെ ജാതി ഏതാണ് മതം ഏതാണ് എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. അദ്ദേഹമാണ് ഇപ്പോൾ യുവാക്കളുടെ ഇഷ്‌ട ഗായകനും എഴുത്തുകാരനുമാണ്.
തൃശൂരിൽ ബീച്ച് ഫെസ്‌റ്റിവൽ നടക്കുമ്പോൾ അദ്ദേഹം ഒരു പാട്ടെഴുതി. സംവിധാനം ചെയ്‌ത് അവിടെ തന്നെ അവതരിപ്പിച്ചു. അതിന്റെ വിഷയം ലഹരിയായിരുന്നു. മക്കളേ നിങ്ങൾ ഇത് ഉപയോഗിക്കരുത്, പത്ത് പേർ ഉപയോഗിച്ചാൽ രണ്ട് പേർ ചത്തുപോവും. നിങ്ങളുടെ മാതാപിതാക്കൾ കരയുകയാണ് എന്ന് പറഞ്ഞുള്ള റാപ്പ് ആയിരുന്നു അത്. അവനെയാണ് ലഹരി അടിച്ചു കൊണ്ടിരുന്നപ്പോൾ പോലീസ് പിടിച്ചത്.
ഇതൊക്കെ കേൾക്കുമ്പോൾ തമാശയുടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ. നമ്മൾ ചിലപ്പോൾ പറയാറില്ലേ, രണ്ടും കൂടി വേണ്ട, ഉപദേശം മാത്രം മതി എന്നൊക്കെ. അല്ലെങ്കിൽ ശരീരം പണത്തിന് വേണ്ടി വിൽക്കുന്ന സ്ത്രീയുടെ ചാരിത്ര്യ പ്രസംഗത്തെ പറ്റി. മുപ്പത് വയസിൽ താഴെ മാത്രം പ്രായമുള്ള വേടൻ പണത്തിന് വേണ്ടി ആയിരിക്കാം ലഹരിക്കെതിരെ പാട്ട് എഴുതിയത്.
ഒൻപത് ലക്ഷം രൂപയാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത്. പ്രോഗ്രാം ചെയ്‌തപ്പോൾ കിട്ടിയ പണം ആണെന്നാണ് പറഞ്ഞത്. ഇത്രയും ചെറുപ്പത്തിൽ ഇത്രയധികം സമ്പാദിക്കുന്ന വ്യക്തി, ജീവിതത്തിൽ എല്ലാ തരത്തിലും എത്രയൊക്കെ ഉയരാം. എന്നിട്ടും ഇവനൊക്കെ ലഹരിക്ക് അടിമയായി. തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിൽ എത്തിക്കും എന്നറിഞ്ഞിട്ട് തന്നെയല്ലേ അവരൊക്കെ ലഹരിയുടെ വഴിയിലേക്ക് പോവുന്നത്.
ഇത്രയൊക്കെ ആളുകൾ ദൂഷ്യവശങ്ങൾ പറഞ്ഞിട്ടും പിന്നെ ഇതിലേക്ക് വന്നു വീഴുന്ന ചെറുപ്പക്കാരെ എന്താണ് വിളിക്കേണ്ടത്. ഇത് ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമെന്ന് സാധാരണക്കാർ ചോദിക്കുന്നു, മണ്ണാങ്കട്ടയാണ് ഏത് ലഹരി ഉപയോഗിച്ചാലും അവന്റെ സ്ഥിര ബുദ്ധി നഷ്‌ടമാവും, ചിലപ്പോൾ ഒരു ഊർജ്ജമൊക്കെ കിട്ടുമായിരിക്കും, ആരെയെങ്കിലും അടിക്കാനൊക്കെ.
ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് ആദ്യം നിയമപാലകർ ചെയ്യേണ്ടത്. സിനിമാ നിർമ്മാതാക്കളോട് ഒരു കാര്യം പറയാനുണ്ട്. ഈ ലഹരി ഉപയോഗിക്കുന്ന സംവിധായകരോ നടൻമാരോ ആരുമായിക്കൊള്ളട്ടെ അവരെ ജോലി ചെയ്യിക്കരുത്. അവർ എത്ര മഹത്തരമായ സിനിമ സംവിധാനം ചെയ്‌ത ആളുകളും ആയിക്കൊള്ളട്ടെ. അവരെ വച്ച് സിനിമ ചെയ്യരുത്. അത് ഈ സമൂഹത്തിന് ചെയ്യുന്ന ഒരു നന്മ ആയിരിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications